• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ബിന്ദുവിന്റെ മരണത്തില്‍ വ്യാപക പ്രതിഷേധം; പ്രതിപക്ഷ യുവജന സംഘടനകള്‍ തെരുവില്‍; ജലപീരങ്കി പ്രയോഗിച്ചു

cntv team by cntv team
July 4, 2025
in Kerala
A A
ബിന്ദുവിന്റെ മരണത്തില്‍ വ്യാപക പ്രതിഷേധം; പ്രതിപക്ഷ യുവജന സംഘടനകള്‍ തെരുവില്‍; ജലപീരങ്കി പ്രയോഗിച്ചു
0
SHARES
74
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് രോഗിയുടെ കൂട്ടിരിപ്പുകാരി ബിന്ദു മരിച്ചതില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകള്‍ തെരുവിലിറങ്ങി. തലസ്ഥാനത്ത് ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മന്ത്രിയുടെ തൈക്കാട് ഓഫീസിലേക്കാണ് മാര്‍ച്ച് നടത്തിയത്. കേരളത്തിലെ ആരോഗ്യരംഗം താറുമാറാക്കിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് ബിജെപി മാര്‍ച്ച്. ബിജെപി പ്രവര്‍ത്തകര്‍ ബാരിക്കേഡ് തള്ളി മാറ്റാന്‍ ശ്രമിച്ചതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്.പ്രതിഷേധക്കാരുടെ അടുത്തേക്ക് എത്താന്‍ മുന്‍ കേന്ദ്രമന്ത്രി വി മുരളീധരൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ബാരിക്കേഡിന് ഇടയിലൂടെ വരാനുള്ള നീക്കം പരാജയപപെട്ടതോടെ ഒടുവില്‍ മുരളീധരന്‍ മറ്റൊരു വഴിയിലൂടെ സമരം നടക്കുന്ന സ്ഥലത്തേക്ക് എത്തി. പ്രതിഷേധത്തിന്‍റെ ഉദ്ഘാടകനാണ് വി മുരളീധരൻ.പ്രതിഷേധം കണക്കിലെടുത്ത് ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഇത് കണക്കിലെടുക്കാതെ വിവിധ സംഘടനകള്‍ മന്ത്രിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചുമായി നീങ്ങിയത്. അതേസമയം മന്ത്രി വസതിയില്ല. രാവിലെ 9.30 ഓടെ മന്ത്രി ഓഫീസിലേക്ക് പോയിരുന്നു. പ്രതികരണത്തിനൊപ്പം മന്ത്രി തയ്യാറായിരുന്നില്ല. മഹിളാ കോണ്‍ഗ്രസും വീണാ ജോര്‍ജിന്റെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പ്രവര്‍ത്തകര്‍ ഓഫീസിനുള്ളിലേക്ക് തള്ളികയറാന്‍ ശ്രമിച്ചു. പിന്നാലെ ഗേറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കൊല്ലത്ത് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. മന്ത്രി വീണാ ജോര്‍ജിന്റെ പത്തനംതിട്ടയിലെ ഓഫീസിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. മന്ത്രി വീണാ ജോർജിൻ്റെ പത്തനംതിട്ട കുലശേഖരപതിയിലെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസും പ്രതിഷേധ മാർച്ച് നടത്തി. ശവമഞ്ചവും തോളിലേറ്റിയാണ് പ്രതിഷേധ മാർച്ച് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് സമരം റോഡ് ഉപരോധിച്ച ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തൃശ്ശൂരില്‍ യൂത്ത് ലീഗ് സമരത്തിന് നേരെ ജലപീരങ്കി പ്രയോഗിച്ചു.

Related Posts

മഴക്കെടുതി: വീടും സ്ഥലവും നഷ്ടമായവർക്ക് 12 ലക്ഷം; വെള്ളം കയറിയ വീടുകൾക്ക് 10,000 രൂപ: മുഖ്യമന്ത്രി
Kerala

മഴക്കെടുതി: വീടും സ്ഥലവും നഷ്ടമായവർക്ക് 12 ലക്ഷം; വെള്ളം കയറിയ വീടുകൾക്ക് 10,000 രൂപ: മുഖ്യമന്ത്രി

August 5, 2026
1
ആശുപത്രി ജീവനക്കാരെ ’പെരുമാറ്റം’ പഠിപ്പിക്കാൻ സർക്കാർ; പരിശീലനത്തിൽ പങ്കെടുത്തില്ലെങ്കിൽ ജോലിയില്ല
Kerala

ആശുപത്രി ജീവനക്കാരെ ’പെരുമാറ്റം’ പഠിപ്പിക്കാൻ സർക്കാർ; പരിശീലനത്തിൽ പങ്കെടുത്തില്ലെങ്കിൽ ജോലിയില്ല

August 5, 2026
0
മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച സംഭവം; ക്ഷമാപണം നടത്തി വ്‌ളോഗര്‍
Kerala

മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച സംഭവം; ക്ഷമാപണം നടത്തി വ്‌ളോഗര്‍

August 5, 2026
2
കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVD; ഡ്രൈവർ നോട്ടീസ് നൽകി പൊലീസ്
Kerala

കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVD; ഡ്രൈവർ നോട്ടീസ് നൽകി പൊലീസ്

August 5, 2026
142
വിവാദ പരാമർശം: ‘ഖേദം പ്രകടിപ്പിക്കുന്നു, പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്’; മന്ത്രി സിപി ജോൺ
Kerala

വിവാദ പരാമർശം: ‘ഖേദം പ്രകടിപ്പിക്കുന്നു, പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്’; മന്ത്രി സിപി ജോൺ

August 5, 2026
33
കനത്ത മഴയ്ക്ക് സാധ്യത:സംസ്ഥാനത്ത് തൃശ്ശൂര്‍ അടക്കം 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
Kerala

കനത്ത മഴയ്ക്ക് സാധ്യത:സംസ്ഥാനത്ത് തൃശ്ശൂര്‍ അടക്കം 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

August 4, 2026
3k
Next Post
നിപ; 3 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

നിപ; 3 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Recent News

മഴക്കെടുതി: വീടും സ്ഥലവും നഷ്ടമായവർക്ക് 12 ലക്ഷം; വെള്ളം കയറിയ വീടുകൾക്ക് 10,000 രൂപ: മുഖ്യമന്ത്രി

മഴക്കെടുതി: വീടും സ്ഥലവും നഷ്ടമായവർക്ക് 12 ലക്ഷം; വെള്ളം കയറിയ വീടുകൾക്ക് 10,000 രൂപ: മുഖ്യമന്ത്രി

August 5, 2026
1
ആശുപത്രി ജീവനക്കാരെ ’പെരുമാറ്റം’ പഠിപ്പിക്കാൻ സർക്കാർ; പരിശീലനത്തിൽ പങ്കെടുത്തില്ലെങ്കിൽ ജോലിയില്ല

ആശുപത്രി ജീവനക്കാരെ ’പെരുമാറ്റം’ പഠിപ്പിക്കാൻ സർക്കാർ; പരിശീലനത്തിൽ പങ്കെടുത്തില്ലെങ്കിൽ ജോലിയില്ല

August 5, 2026
0
കെണിയായി വാട്സാപ്പിലെത്തുന്ന രഹസ്യഫയലുകൾ ! സൂക്ഷിച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് കാലിയാകും!”

കെണിയായി വാട്സാപ്പിലെത്തുന്ന രഹസ്യഫയലുകൾ ! സൂക്ഷിച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് കാലിയാകും!”

August 5, 2026
5
മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച സംഭവം; ക്ഷമാപണം നടത്തി വ്‌ളോഗര്‍

മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച സംഭവം; ക്ഷമാപണം നടത്തി വ്‌ളോഗര്‍

August 5, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025