• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, November 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയുടെ കൊലപാതകം; കൊലയിലേക്ക് നയിച്ചത് ആൺസുഹൃത്തിന്റെ സംശയമെന്ന് പൊലീസ്

ckmnews by ckmnews
November 28, 2026
in Crime
A A
മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയുടെ കൊലപാതകം; കൊലയിലേക്ക് നയിച്ചത് ആൺസുഹൃത്തിന്റെ സംശയമെന്ന് പൊലീസ്
0
SHARES
0
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് ആൺസുഹൃത്തിന്‍റെ സംശയമെന്ന് പൊലീസ്. കൊല്ലപ്പെട്ട ഗംഗ തന്നെ ഒഴിവാക്കുകയാണോ എന്ന് ഗോകുൽ ക‍ൃഷ്ണ സംശയിച്ചിരുന്നു. വിളിക്കുമ്പോൾ പലപ്പോഴും ഫോൺ എൻഗേജ്ഡ് ആയത് സംശയം കൂട്ടി. വ്യാഴാഴ്ച ഒരുമിച്ചുള്ളപ്പോഴും ഗംഗയുടെ ഫോണിലേക്ക് കോൾ വന്നു. ഇതേ ചൊല്ലി രാത്രി ഇരുവരും വഴക്കിട്ടു. അടുത്ത ദിവസവും തുടർന്ന വഴക്കിനൊടുവിലായിരുന്നു കൊലപാതകം. കൊലയ്ക്ക് ശേഷം കത്തിയുമായി രക്ഷപ്പെടാൻ ഗോകുൽ കൃഷ്ണ ശ്രമിച്ചു. സംശയം തോന്നിയ ഹോട്ടൽ ജീവനക്കാർ തടഞ്ഞുനിർത്തുകയായിരുന്നു.

ഇന്നലെ ബെംഗളൂരുവിലെ കോട്ടൺപേട്ട് ഒ.ടി.സി റോഡിലുള്ള റീജൻസി ഇൻ ലോഡ്ജിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പത്തനംതിട്ട അടൂർ സ്വദേശിനിയായ 22കാരി ഗംഗയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 23കാരനായ ആൺസുഹൃത്ത് ഗോകുൽ കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്തു. തവക്കൽ മസ്താൻ ദർഗയ്ക്ക് സമീപമുള്ള ലോഡ്ജിൽ ഇന്നലെ എത്തിയതായിരുന്നു ഗംഗയും ആൺസുഹൃത്ത് ഗോകുൽ കൃഷ്ണയും. രാവിലെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. പിന്നാലെ കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് ഗോകുൽ ഗംഗയുടെ വയറിന് കുത്തുകയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്ന ഗംഗയെ വിക്ടോറിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അടൂർ സ്വദേശിനിയാണ് കൊല്ലപ്പെട്ട 22കാരിയായ ഗംഗ. നഴ്സിംഗ് പഠനം പൂർത്തിയാക്കി ജോലി അന്വേഷിച്ചുവരികയായിരുന്നു. ബെംഗളൂരു നെലമംഗലയിലെ ഹർഷ നഴ്സിംഗ് കോളേജിലെ പഠനത്തിനിടയിലാണ് ഗംഗ ഗോകുൽ കൃഷ്ണയുമായി അടുപ്പത്തിലാകുന്നത്.

ഗോകുൽ കൃഷ്ണയുടെ ജൂനിയറായിരുന്നു ഗംഗ. നഴ്സിംഗ് പ്രവേശനം ലഭ്യമാക്കാനും പഠനം പൂർത്തിയാക്കിയവർക്ക് ജോലി ലഭ്യമാക്കാനും ആവശ്യമായ ഇടപെടലുകൾ നടത്തുന്നയാളായിരുന്നു ഗോകുൽ. കൊല്ലം സ്വദേശിയാണ്. കഴിഞ്ഞ ദിവസവം ലോഡ്ജിന് സമീപം റോഡരികിൽ വച്ച് ഇരുവരും തമ്മിൽ വാക്കേറ്റത്തിൽ ഏർപ്പെട്ടതായി പിരസരവാസികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ലോഡ്ജിലേക്ക് വരുമ്പോൾ തന്നെ ഗോകുൽ കൃഷ്ണ കത്തി കൈവശം കരുതിയിരുന്നോ എന്നും പൊലീസിന് സംശയമുണ്ട്. വിശദമായ അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമാകുമെന്ന് പൊലീസ് അറിയിച്ചു.

Related Posts

പാലക്കാട് തോക്ക് കാണിച്ച് ജ്വല്ലറിയിൽ കവർച്ച
Crime

പാലക്കാട് തോക്ക് കാണിച്ച് ജ്വല്ലറിയിൽ കവർച്ച

November 27, 2026
285
ബെംഗളൂരുവിൽ ലോഡ്ജിൽ മലയാളി നഴ്സ് കൊല്ലപ്പെട്ട നിലയിൽ; ആൺസുഹൃത്ത് അറസ്റ്റിൽ
Crime

ബെംഗളൂരുവിൽ ലോഡ്ജിൽ മലയാളി നഴ്സ് കൊല്ലപ്പെട്ട നിലയിൽ; ആൺസുഹൃത്ത് അറസ്റ്റിൽ

November 27, 2026
334
തൃശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ
Crime

തൃശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ

November 27, 2026
981
കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ലക്ഷങ്ങളുടെ തട്ടിപ്പ്; 30കാരൻ തിരൂർ പോലീസിന്റെ പിടിയിൽ
Crime

കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ലക്ഷങ്ങളുടെ തട്ടിപ്പ്; 30കാരൻ തിരൂർ പോലീസിന്റെ പിടിയിൽ

November 27, 2026
154
കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ലക്ഷങ്ങളുടെ തട്ടിപ്പ്; 30കാരൻ തിരൂർ പോലീസിന്റെ പിടിയിൽ
Crime

കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ലക്ഷങ്ങളുടെ തട്ടിപ്പ്; 30കാരൻ തിരൂർ പോലീസിന്റെ പിടിയിൽ

November 27, 2026
202
ടീച്ചറായി ജോലി വാഗ്ദാനം ചെയ്ത് 25.5 പവൻ സ്വർണം തട്ടിയ യുവതി അറസ്റ്റിൽ
Crime

ടീച്ചറായി ജോലി വാഗ്ദാനം ചെയ്ത് 25.5 പവൻ സ്വർണം തട്ടിയ യുവതി അറസ്റ്റിൽ

November 26, 2026
280
Next Post
ചാഞ്ചാടി സ്വർണവില; ഒറ്റയടിക്ക് കുറഞ്ഞത് 400രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

ചാഞ്ചാടി സ്വർണവില; ഒറ്റയടിക്ക് കുറഞ്ഞത് 400രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

Recent News

ചാഞ്ചാടി സ്വർണവില; ഒറ്റയടിക്ക് കുറഞ്ഞത് 400രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

ചാഞ്ചാടി സ്വർണവില; ഒറ്റയടിക്ക് കുറഞ്ഞത് 400രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

November 28, 2026
0
മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയുടെ കൊലപാതകം; കൊലയിലേക്ക് നയിച്ചത് ആൺസുഹൃത്തിന്റെ സംശയമെന്ന് പൊലീസ്

മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയുടെ കൊലപാതകം; കൊലയിലേക്ക് നയിച്ചത് ആൺസുഹൃത്തിന്റെ സംശയമെന്ന് പൊലീസ്

November 28, 2026
0
മയക്കുവെടിയിലും കുലുങ്ങാതെ ചക്കക്കൊമ്പൻ, ആരോ​ഗ്യവാനായി ആനയിറങ്കൽ ജലാശയത്തിന് സമീപം, നിരീക്ഷണം തുടർന്ന് വനംവകുപ്പ്

മയക്കുവെടിയിലും കുലുങ്ങാതെ ചക്കക്കൊമ്പൻ, ആരോ​ഗ്യവാനായി ആനയിറങ്കൽ ജലാശയത്തിന് സമീപം, നിരീക്ഷണം തുടർന്ന് വനംവകുപ്പ്

November 28, 2026
1
പ്രസംഗം സത്യപ്രതിജ്ഞാ ലംഘനം; മുഖ്യമന്ത്രിയുടെ കണ്ണൂർ പ്രസംഗത്തിനെതിരെ ഗവർണർക്ക് പരാതി നൽകി ഹൈക്കോടതി അഭിഭാഷകൻ

പ്രസംഗം സത്യപ്രതിജ്ഞാ ലംഘനം; മുഖ്യമന്ത്രിയുടെ കണ്ണൂർ പ്രസംഗത്തിനെതിരെ ഗവർണർക്ക് പരാതി നൽകി ഹൈക്കോടതി അഭിഭാഷകൻ

November 28, 2026
34
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025