• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ആലങ്കോട് ലീലാകൃഷ്ണനെ ആദരിച്ച് പോട്ടൂർ മോഡേൺ ഹയർസെക്കൻഡറി സ്കൂളിലെ ലൈബ്രറി ക്ലബ്ബ് വിദ്യാർത്ഥികൾ

cntv team by cntv team
July 2, 2025
in Local News
A A
ആലങ്കോട് ലീലാകൃഷ്ണനെ ആദരിച്ച് പോട്ടൂർ മോഡേൺ ഹയർസെക്കൻഡറി സ്കൂളിലെ ലൈബ്രറി ക്ലബ്ബ് വിദ്യാർത്ഥികൾ
0
SHARES
186
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ :പത്മപ്രഭാ പുരസ്കാരം നേടിയ ആലങ്കോട് ലീലാകൃഷ്ണന് സ്നേഹാദരങ്ങളും ബഷീർ സാഹിത്യ ചർച്ചകളുമായി പോട്ടൂർ മോഡേൺ ഹയർ സെക്കൻഡറി സ്കൂളിലെ ലൈബ്രറി ക്ലബ് ബഷീർ ദിനാചരണത്തിനു തുടക്കം കുറിച്ചു.ആലങ്കോട് അദ്ദേഹത്തിന്റെ വസതിയിൽ ചെന്നാണ് കുട്ടികൾ പൊന്നാടയും സ്നേഹോപഹാരവും നൽകി ആദരിച്ചത്.ബഷീറിന്റെ കൃതികളെക്കുറിച്ചും ആ കൃതികൾ വളരെ എളുപ്പം മനുഷ്യമനസ്സിനെ സ്വാധീനപ്പെടുത്തുന്ന തരത്തിലുള്ളതാണെന്നും ലളിതമായ ഭാഷയിൽ ജീവിതം തുറന്നു കാണിക്കുന്ന കൃതികളാണ് അദ്ദേഹത്തിന്റെതെന്നും ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു.കുട്ടികൾ അദ്ദേഹത്തിന്റെ സാഹിത്യ ലോകത്തേക്കുള്ള കാൽവെപ്പുകളെ കുറിച്ചും അതിലേക്ക് അദ്ദേഹത്തെ സ്വാധീനിച്ച വ്യക്തിത്വങ്ങളെക്കുറിച്ചും ആരാഞ്ഞു.കുട്ടിക്കാലത്തെ എന്റെ അധ്യാപകർ തന്നെയാണ് എന്നെ സാഹിത്യ ലോകത്തേക്ക് കൈപിടിച്ചുയർത്തിയത് എന്നും അദ്ദേഹത്തിന്റെ സ്കൂൾ പഠന – സാഹിത്യ ലോക വിശേഷങ്ങളും കുട്ടികളുമായി പങ്കിടുകയും ചെയ്തു. തനിക്ക് ഒരുപാട് ആദരവ് കിട്ടിയിട്ടുണ്ടെങ്കിലും കുട്ടികൾ നേരിട്ട് വസതിയിൽ വന്ന് ആദരിച്ചത് ആദ്യമായിട്ടാണെന്നും തനിക്ക് അതിൽ വളരെയധികം സന്തോഷം തോന്നുന്നു എന്നും അദ്ദേഹം കുട്ടികളോട് പറഞ്ഞു. ഈ കുരുന്നുകൾ നാളെയുടെ നന്മനിറഞ്ഞ സമൂഹത്തിൻ ഉടമകൾ ആവണമെന്നും കുട്ടികൾക്ക് നല്ലൊരു സന്ദേശവും നൽകി.ഇതുപോലുള്ള സാഹിത്യ ചർച്ചകൾക്ക് കുട്ടികളെ വിധേയരാക്കിയ അധ്യാപകരെയും സ്കൂൾ പ്രിൻസിപ്പാൾ എ വി സുഭാഷ്,സെക്രട്ടറി ഹസ്സൻ മൗലവി എന്നിവരെയും വളരെ പ്രശംസാർഹമായ വാക്കുകൾ കൊണ്ട് അഭിനന്ദിക്കുകയും ചെയ്തു.അധ്യാപകരായ അർഷദ് കൂടല്ലൂർ, വിജി. കെവി ബിന്ദു.സി എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Related Posts

വീട്ടമ്മമാരുടെ പെൻഷൻ അട്ടിമറി അനുവദിക്കില്ല:കെഎസ്‌കെടിയു
Local News

വീട്ടമ്മമാരുടെ പെൻഷൻ അട്ടിമറി അനുവദിക്കില്ല:കെഎസ്‌കെടിയു

September 19, 2026
127
പാടത്തെ കുഴിയിൽ മുഖം പൂഴ്ത്തിയ നിലയിൽ, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
Crime

പാടത്തെ കുഴിയിൽ മുഖം പൂഴ്ത്തിയ നിലയിൽ, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

September 19, 2026
296
സംസ്ഥാന സ്കൂൾ ഗെയിംസ് തൈഖോണ്ടോ: പൊന്നാനി ഐ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിന് ഓവറോൾ കിരീടം
Local News

സംസ്ഥാന സ്കൂൾ ഗെയിംസ് തൈഖോണ്ടോ: പൊന്നാനി ഐ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിന് ഓവറോൾ കിരീടം

September 19, 2026
48
ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി
Local News

ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

September 18, 2026
216
യങ് ഡെമോക്രാറ്റ്സ് പൊന്നാനി അസംബ്ലി യൂത്ത് കൗൺസിൽ ഈ മാസം 20ന് പൊന്നാനിയിൽ നടക്കും
Local News

യങ് ഡെമോക്രാറ്റ്സ് പൊന്നാനി അസംബ്ലി യൂത്ത് കൗൺസിൽ ഈ മാസം 20ന് പൊന്നാനിയിൽ നടക്കും

September 18, 2026
4
പൂക്കൈതക്കടവിൽ ജലോത്സവ പവലിയൻ യാഥാർത്ഥ്യമാകുന്നു: 4.15 ലക്ഷം രൂപ അനുവദിച്ചു
Local News

പൂക്കൈതക്കടവിൽ ജലോത്സവ പവലിയൻ യാഥാർത്ഥ്യമാകുന്നു: 4.15 ലക്ഷം രൂപ അനുവദിച്ചു

September 18, 2026
48
Next Post
കാവിക്കൊടിയേന്തിയ ‘ഭാരതാംബ’ ചിത്ര വിവാദം; കേരള സർവകലാശാല രജിസ്ട്രാർക്ക് സസ്പെൻഷൻ

കാവിക്കൊടിയേന്തിയ 'ഭാരതാംബ' ചിത്ര വിവാദം; കേരള സർവകലാശാല രജിസ്ട്രാർക്ക് സസ്പെൻഷൻ

Recent News

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

September 19, 2026
190
നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി

നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി

September 19, 2026
80
പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും

പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും

September 19, 2026
45
തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു

തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു

September 19, 2026
584
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025