കോട്ടയം:വാഹനാപകടത്തിൽ രണ്ടു മരണം. ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ജീപ്പിലുണ്ടായിരുന്ന കോട്ടയം കൊല്ലാട് കുഴീക്കൽ ജെയ്മോൻ ജോസഫ് (43), അർജുൻ (19) എന്നിവരാണ് മരിച്ചത്. പരുക്കേറ്റ ജാദവിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണ്.
രാത്രി കോടിമത പാലത്തിനു സമീപമാണ് അപകടം ഉണ്ടായത്. ജെയ്മോനെ ജീപ്പ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പിക്കപ്പിൽ ഉണ്ടായിരുന്ന രണ്ടുപേരുടെ നില ഗുരുതരമല്ല. ചാറ്റൽ മഴയിൽ നിയന്ത്രണം വിട്ട് ഇടിച്ചതായാണ് പ്രാഥമിക നിഗമനം.