പൊന്നാനി സ്റ്റേഷൻ പരിധിയിലെ ചമ്രവട്ടം ജംങ്ഷൻ സമീപം കട നടത്തി വിദ്യാർത്ഥികൾക്കും മറ്റും നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വില്പന നടത്തുന്നയാളെ പൊന്നാനി പോലീസ് പിടികൂടി. പൊന്നാനി ചന്തപ്പടി സ്വദേശി താജുദ്ദീൻ (58)എന്നയാളെയാണ് 2 ചാക്കുകളിലായി സൂക്ഷിച്ച ഹാൻസുമായി ഇയാളുടെ കടയിൽ നിന്നും പൊന്നാനി സബ് ഇൻസ്പെക്ടർ അരുൺ ആര്‍ യു വിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്