പാലക്കാട് ശ്രീകൃഷ്ണപുരം ഹയര്‍ സെക്കന്ററി സ്കൂള്‍ പ്ലസ് ടുവിദ്യാര്ത്ഥി ആത്മഹത്യ ചെയ്തു. ശ്രീക്യഷ്ണപുരം പൂളക്കല്‍ വീട്ടില്‍ അനീഷിന്റെ മകന് അനിരുദ്ധാണ് മരിച്ചത്. മൃതദേഹം വട്ടമ്പലം സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരണകാരണം വ്യക്തമല്ലെന്ന് പൊലീസ് പറയുന്നു.