• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സംസ്ഥാന പൊലീസ് മേധാവിക്കുള്ള ചുരുക്കപ്പട്ടികയായി; എം ആർ അജിത് കുമാറിനെ ഒഴിവാക്കി

cntv team by cntv team
June 26, 2025
in Kerala
A A
സംസ്ഥാന പൊലീസ് മേധാവിക്കുള്ള ചുരുക്കപ്പട്ടികയായി; എം ആർ അജിത് കുമാറിനെ ഒഴിവാക്കി
0
SHARES
74
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേയ്ക്ക് മൂന്നുപേരുടെ ചുരുക്കപ്പട്ടിക തയ്യാറായി. നിതിൻ അഗർവാൾ, റവഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്‌ത എന്നിവരുടെ പേരാണ് പട്ടികയിലുള്ളത്. അതേസമയം എം ആർ അജിത് കുമാറിനായുള്ള സമ്മർദ്ദം ഫലംകണ്ടില്ല. പട്ടിക കേന്ദ്രസർക്കാർ രേഖാമൂലം സംസ്ഥാന സർക്കാരിന് സമർപ്പിക്കും. ശേഷം സ്‌പെഷ്യൽ ക്യാബിനറ്റ് ചേർന്നായിരിക്കും പട്ടികയിൽ നിന്ന് ഒരാളെ സംസ്ഥാന സർക്കാർ തിരഞ്ഞെടുക്കുക. മൂന്നംഗ ചുരുക്കപ്പട്ടിക തയ്യാറാക്കാനുള്ള യു.പി.എസ്.സി യോഗം ഇന്ന് ഡൽഹിയിൽ ചേർന്നു. യു.പി.എസ്.സി ചെയർമാൻ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, സംസ്ഥാന ഡിജിപി, ചീഫ്സെക്രട്ടറി, കേന്ദ്രസേനകളിലൊന്നിന്റെ മേധാവി എന്നിവരുടെ സമിതിയാണ് മൂന്നംഗ ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. ഇതിലൊരാളെ സംസ്ഥാന സർക്കാരിന് നിയമിക്കാം. നിലവിലെ പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബിന്റെ കാലാവധി ജൂൺ 30ന് കഴിയും. റോഡ് സേഫ്‌ടി കമ്മിഷണറായ നിതിൻ അഗർവാളാണ് പട്ടികയിലെ ഒന്നാമൻ. 1989 ബാച്ച് ഉദ്യോഗസ്ഥനാണ്. രണ്ടാം സ്ഥാനത്തുള്ള റവഡ ചന്ദ്രശേഖർ ഐബി സ്‌പെഷ്യൽ ഡയറക്‌ടറാണ്, 1991 ബാച്ച് ഉദ്യോഗസ്ഥനും. മൂന്നാം സ്ഥാനക്കാരനായ യോഗേഷ് ഗുപ്‌ത ഫയർഫോഴ്‌സ് മേധാവിയാണ്, 1993 ബാച്ചിലെ ഉദ്യോഗസ്ഥനാണിദ്ദേഹം. മനോജ് എബ്രഹാമിന്റെ പേരാണ് പട്ടികയിൽ നാലാമതുണ്ടായിരുന്നത്. എന്നാൽ ആദ്യ മൂന്ന് പേരുടെ ട്രാക്ക് റെക്കാഡ് മികച്ചതായതിനാൽ നാലാമത് ഒരാളിലേയ്ക്ക് പോകേണ്ടെന്ന് യുപിഎസ്‌സി യോഗം തീരുമാനിക്കുകയായിരുന്നു. ആറംഗ പട്ടികയായിരുന്നു സംസ്ഥാനം സമർപ്പിച്ചത്. നിതിൻ അഗർവാൾ, റവാഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, സുരേഷ് രാജ് പുരോഹിത്, എം.ആർ.അജിത്കുമാർ എന്നിവരുടെ പേരുകൾ അടങ്ങിയ പട്ടികയാണ് സംസ്ഥാനം കേന്ദ്രത്തിനയച്ചത്. എന്നാൽ ഡിജിപി റാങ്കിലുള്ള നാല് ഉദ്യോഗസ്ഥരെ മാത്രമേ പരിഗണിക്കുകയുള്ളൂവെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു.

Related Posts

സോളാർ പ്ലാന്റിനുള്ള 78000 രൂപയുടെ സബ്‌സിഡി ഇനി അഞ്ചുമാസം കൂടി, തവണ വ്യവസ്ഥയിലും സ്ഥാപിക്കാം
Kerala

സോളാർ പ്ലാന്റിനുള്ള 78000 രൂപയുടെ സബ്‌സിഡി ഇനി അഞ്ചുമാസം കൂടി, തവണ വ്യവസ്ഥയിലും സ്ഥാപിക്കാം

October 15, 2026
20
പിഎം ശ്രീ; പദ്ധതിയില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറാന്‍ സംസ്ഥാനത്തിന് കഴിയില്ലെന്ന് ആവര്‍ത്തിച്ച് വിദ്യാഭ്യാസമന്ത്രി
Kerala

പിഎം ശ്രീ; പദ്ധതിയില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറാന്‍ സംസ്ഥാനത്തിന് കഴിയില്ലെന്ന് ആവര്‍ത്തിച്ച് വിദ്യാഭ്യാസമന്ത്രി

October 15, 2026
7
പട്ടാമ്പിയിൽ കുളത്തിൽ വീണ് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു
Kerala

പട്ടാമ്പിയിൽ കുളത്തിൽ വീണ് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

October 15, 2026
265
പിഎയ്ക്ക് പിന്നാലെ ഡ്രൈവറും രാജിവെച്ചു; രമ്യ ഹരിദാസിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി
Kerala

പിഎയ്ക്ക് പിന്നാലെ ഡ്രൈവറും രാജിവെച്ചു; രമ്യ ഹരിദാസിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി

October 15, 2026
148
ടോമിന്‍ ജെ തച്ചങ്കരി പുറത്തേക്ക്; തടവ് ശിക്ഷ മരവിപ്പിച്ചു
Kerala

ടോമിന്‍ ജെ തച്ചങ്കരി പുറത്തേക്ക്; തടവ് ശിക്ഷ മരവിപ്പിച്ചു

October 15, 2026
102
സ്വർണവില വീണ്ടും താഴേക്ക്; പവന് 600 രൂപ കുറഞ്ഞു
Business

സ്വർണവില വീണ്ടും താഴേക്ക്; പവന് 600 രൂപ കുറഞ്ഞു

October 15, 2026
84
Next Post
അഹമ്മദാബാദ് വിമാനാപകടത്തിലെ നിർണായക വിവരം; ബ്ളാക് ബോക്‌സിലെ ഡാറ്റ ഡൗൺലോഡ് ചെയ്ത് വിശകലനം ആരംഭിച്ചു

അഹമ്മദാബാദ് വിമാനാപകടത്തിലെ നിർണായക വിവരം; ബ്ളാക് ബോക്‌സിലെ ഡാറ്റ ഡൗൺലോഡ് ചെയ്ത് വിശകലനം ആരംഭിച്ചു

Recent News

ചുവടുമാറ്റി കോൺഗ്രസ്; സിജെപിയെ അടുപ്പിക്കാൻ ശ്രമം;’ഒരു പാർട്ടിയുടെയും കൊടി പിടിക്കേണ്ട, എല്ലാവരെയും കൂട്ടി മുന്നോട്ട്’.

ചുവടുമാറ്റി കോൺഗ്രസ്; സിജെപിയെ അടുപ്പിക്കാൻ ശ്രമം;’ഒരു പാർട്ടിയുടെയും കൊടി പിടിക്കേണ്ട, എല്ലാവരെയും കൂട്ടി മുന്നോട്ട്’.

October 15, 2026
6
വീട്ടിലേക്ക് ക്യാഷ് ഓൺ ഡെലിവറി പ്രളയം; ഇൻഫ്ളുവൻസർ വീരമണിയുടെ കുടുംബത്തെ വീട്ടുടമസ്ഥൻ പുറത്താക്കി

വീട്ടിലേക്ക് ക്യാഷ് ഓൺ ഡെലിവറി പ്രളയം; ഇൻഫ്ളുവൻസർ വീരമണിയുടെ കുടുംബത്തെ വീട്ടുടമസ്ഥൻ പുറത്താക്കി

October 15, 2026
26
സോളാർ പ്ലാന്റിനുള്ള 78000 രൂപയുടെ സബ്‌സിഡി ഇനി അഞ്ചുമാസം കൂടി, തവണ വ്യവസ്ഥയിലും സ്ഥാപിക്കാം

സോളാർ പ്ലാന്റിനുള്ള 78000 രൂപയുടെ സബ്‌സിഡി ഇനി അഞ്ചുമാസം കൂടി, തവണ വ്യവസ്ഥയിലും സ്ഥാപിക്കാം

October 15, 2026
20
പിഎം ശ്രീ; പദ്ധതിയില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറാന്‍ സംസ്ഥാനത്തിന് കഴിയില്ലെന്ന് ആവര്‍ത്തിച്ച് വിദ്യാഭ്യാസമന്ത്രി

പിഎം ശ്രീ; പദ്ധതിയില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറാന്‍ സംസ്ഥാനത്തിന് കഴിയില്ലെന്ന് ആവര്‍ത്തിച്ച് വിദ്യാഭ്യാസമന്ത്രി

October 15, 2026
7
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025