പട്ടാമ്പിയിൽ ഭാരതപ്പുഴയിലെ നിള ആശുപത്രിക്ക് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ച്ച രാവിലെ എട്ടോടെയാണ് നാട്ടുകാർ മൃതദേഹം പുഴയിൽ കണ്ടെത്തിയത്. തുടർന്ന് പട്ടാമ്പി പോലീസും അഗ്നിശമന സേനയും എത്തി മൃതദേഹം പുറത്തെടുത്തു. ആളെ തിരിച്ചറിഞ്ഞിട്ടില്ല.സംഭവത്തില്‍ പട്ടാമ്പി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്