• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, September 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ആലുവയില്‍ ജിം ട്രെയിനറുടെ കൊലപാതകം;മണിക്കൂറുകൾക്കകം പ്രതി പൊലീസ് പിടിയിൽ

ckmnews by ckmnews
October 18, 2024
in UPDATES
A A
ആലുവയില്‍ ജിം ട്രെയിനറുടെ കൊലപാതകം;മണിക്കൂറുകൾക്കകം പ്രതി പൊലീസ് പിടിയിൽ
0
SHARES
622
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആലുവയിലെ യുവാവിന്‍റെ കൊലപാതകത്തില്‍ പ്രതി മണിക്കൂറുകൾക്കകം പൊലീസ് പിടിയിൽ. ജിം ഉടമയായ ചുണങ്ങംവേലി എരുമത്തല ചാലപ്പറമ്പിൽ കൃഷ്‌ണ പ്രതാപ് (25)നെയാണ് എടത്തല പൊലീസ് അറസ്റ്റ് ചെയ്‌തത്. സ്ഥാപനത്തിലെ മുൻ പരിശീലകനായ കണ്ണൂർ സ്വദേശി സാബിത്താണ് കൊല്ലപ്പെട്ടത്.വെള്ളിയാഴ്‌ച രാവിലെ ആയിരുന്നു ദാരുണമായ കൊലപാതകം. സാബിത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിയ പ്രതി, കയ്യിൽ കരുതിയ ആയുധം കൊണ്ട് കുത്തി വീഴ്ത്തുകയായിരുന്നു. സാബിത്ത് സംഭവസ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞു. സാബിത്തിനോടൊപ്പം വീട്ടിൽ താമസിച്ചിരുന്നവരാണ് ഇയാളെ വീട്ടുമുറ്റത്ത് കുത്തേറ്റു വീണ നിലയിൽ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു.

കൊല നടത്തിയ ശേഷം പ്രതി ബൈക്കിൽ കയറി രക്ഷപ്പെട്ടു. സിസിടിവി ദ്യശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. ജില്ല പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ പ്രതിയെ തൃശൂർ ചെമ്പൂച്ചിറയിൽ നിന്നുമാണ് പിടികൂടിയത്.ഇരുവരും തമ്മിലുണ്ടായ സാമ്പത്തിക തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. പരിശീലകനായ സാബിത്തിനെ രണ്ടു മാസം മുമ്പ് സ്ഥാപനത്തിൽ നിന്ന് ഒഴിവാക്കിയതാണെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഡിവൈഎസ്‌പി ടിആർ രാജേഷ് ഉൾപെടെയുള്ള ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുള്ളത്.

Related Posts

ഭിന്നശേഷി കുട്ടികൾക്കും അമ്മമാർക്കും ‘പ്രതീക്ഷ’ സംഗമം സംഘടിപ്പിച്ചു
UPDATES

ഭിന്നശേഷി കുട്ടികൾക്കും അമ്മമാർക്കും ‘പ്രതീക്ഷ’ സംഗമം സംഘടിപ്പിച്ചു

September 17, 2026
3
പൊന്നാനി KSRTC ഡിപ്പോക്ക് 10 പുതിയ ജീവനക്കാർ; ഇനി സർവീസ് മുടങ്ങില്ല
UPDATES

പൊന്നാനി KSRTC ഡിപ്പോക്ക് 10 പുതിയ ജീവനക്കാർ; ഇനി സർവീസ് മുടങ്ങില്ല

September 17, 2026
2
ആന്റോ അഗസ്റ്റിന്‍ ജയിലിലേക്ക്; അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസില്‍ 14 ദിവസം റിമാന്‍ഡില്‍
UPDATES

ആന്റോ അഗസ്റ്റിന്‍ ജയിലിലേക്ക്; അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസില്‍ 14 ദിവസം റിമാന്‍ഡില്‍

September 17, 2026
113
പുതിയ വാതിൽ തുറന്നു സതീശൻ; ഇനി ‘സരൾ കേരളം’, 19 നിയമങ്ങൾ ഭേദഗതി ചെയ്യും
UPDATES

പുതിയ വാതിൽ തുറന്നു സതീശൻ; ഇനി ‘സരൾ കേരളം’, 19 നിയമങ്ങൾ ഭേദഗതി ചെയ്യും

September 17, 2026
139
പ്രകാശ് വർമയും അഭിരാമിയും പ്രധാന വേഷത്തിൽ; ‘ലോ ആൻഡ് ഓർഡർ’ സെപ്റ്റംബർ 18ന് തിയറ്ററുകളില്‍
UPDATES

പ്രകാശ് വർമയും അഭിരാമിയും പ്രധാന വേഷത്തിൽ; ‘ലോ ആൻഡ് ഓർഡർ’ സെപ്റ്റംബർ 18ന് തിയറ്ററുകളില്‍

September 17, 2026
91
എംബിബിഎസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഡോക്ടര്‍ ഷെമീമയെ അനുമോദിച്ചു
UPDATES

എംബിബിഎസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഡോക്ടര്‍ ഷെമീമയെ അനുമോദിച്ചു

September 17, 2026
460
Next Post
കുന്നംകുളം കിഴൂരിൽ പഴഞ്ഞി എം.ഡി കോളേജ് വിദ്യാർത്ഥിയെതൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കുന്നംകുളം കിഴൂരിൽ പഴഞ്ഞി എം.ഡി കോളേജ് വിദ്യാർത്ഥിയെതൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Recent News

ഭിന്നശേഷി കുട്ടികൾക്കും അമ്മമാർക്കും ‘പ്രതീക്ഷ’ സംഗമം സംഘടിപ്പിച്ചു

ഭിന്നശേഷി കുട്ടികൾക്കും അമ്മമാർക്കും ‘പ്രതീക്ഷ’ സംഗമം സംഘടിപ്പിച്ചു

September 17, 2026
3
പൊന്നാനി KSRTC ഡിപ്പോക്ക് 10 പുതിയ ജീവനക്കാർ; ഇനി സർവീസ് മുടങ്ങില്ല

പൊന്നാനി KSRTC ഡിപ്പോക്ക് 10 പുതിയ ജീവനക്കാർ; ഇനി സർവീസ് മുടങ്ങില്ല

September 17, 2026
2
ആന്റോ അഗസ്റ്റിന്‍ ജയിലിലേക്ക്; അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസില്‍ 14 ദിവസം റിമാന്‍ഡില്‍

ആന്റോ അഗസ്റ്റിന്‍ ജയിലിലേക്ക്; അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസില്‍ 14 ദിവസം റിമാന്‍ഡില്‍

September 17, 2026
113
പഴയത്ത് സതീശൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തി

പഴയത്ത് സതീശൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തി

September 17, 2026
96
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025