• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, November 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മന്ത്രി റോജി എം ജോണിന് എതിരായ പ്രതിഷേധം; മഹാരാജാസ്‌ കോളജിലെ 2 SFI പ്രവർത്തകർക്ക് സസ്പെൻഷൻ

ckmnews by ckmnews
November 3, 2026
in UPDATES
A A
മന്ത്രി റോജി എം ജോണിന് എതിരായ പ്രതിഷേധം; മഹാരാജാസ്‌ കോളജിലെ 2 SFI പ്രവർത്തകർക്ക് സസ്പെൻഷൻ
0
SHARES
5
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി:മഹാരാജാസ്‌ കോളജിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന് എതിരായ പ്രതിഷേധത്തിൽ നടപടി. രണ്ടു എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. പ്രനിൽ രാജ് , നഫീസ്ത്തുൽ മിസ്‌രിയ എന്നിവർക്കാണ് സസ്പെൻഷൻ നൽകിയത്. കോളേജ് യൂണിയൻ ചെയർമാൻ, വൈസ് ചെയർപേഴ്സൺ എന്നിവർക്കാണ് സസ്പെൻഷൻ ലഭിച്ചത്. ബിരുദദാന ചടങ്ങിനിടെ ഉണ്ടായ പ്രതിഷേധത്തിൽ എസ്എഫ്ഐക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ രംഗത്തെത്തിയിരുന്നു.

ബിരുദദാന ചടങ്ങ് രാഷ്ട്രീയ ദുഷ്ടലാക്കോടെ എസ്എഫ്ഐ അലങ്കോലമാക്കാൻ ശ്രമിക്കരുതായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. പ്രതിഷേധത്തിന് രാഷ്ട്രീയമായ വ്യക്തതയും സമരങ്ങൾക്ക് ജനാധിപത്യപരമായ മര്യാദയും ഉണ്ടായിരിക്കണം. അധികാരത്തിൻ്റെ അഹങ്കാരം താൻ വേദിയിൽ കാണിച്ചിട്ടില്ല. സമരമെന്ന പേരിൽ തോന്നിയത് പോലെ ചെയ്യാമെന്ന് കരുതിയിട്ടുണ്ടെങ്കിൽ വിരട്ടലിന് മുന്നിൽ വിറയ്ക്കില്ല. പറയാനുള്ളത് പറഞ്ഞിട്ട് തന്നെയാണ് വേദി വിട്ടതെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ മന്ത്രി വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

“മഹാരാജാസ് കോളേജ് പോലൊരു കലാലയത്തിൽ, വർഷങ്ങളുടെ അധ്വാനം പൂർത്തിയാക്കി അഭിമാനത്തോടെ ബിരുദം ഏറ്റുവാങ്ങാൻ കാത്തിരുന്ന നൂറുകണക്കിന് വിദ്യാർത്ഥികളുടെയും അവരുടെ മാതാപിതാക്കളുടെയും ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ മുഹൂർത്തത്തെ രാഷ്ട്രീയ ദുഷ്ടലാക്കോടെ എസ്എഫ്ഐ അലങ്കോലമാക്കാൻ ശ്രമിക്കരുതായിരുന്നു. ഓരോ പ്രതിഷേധത്തിനും രാഷ്ട്രീയമായ വ്യക്തതയും സമരങ്ങൾക്ക് ജനാധിപത്യപരമായ മര്യാദയും ഉണ്ടായിരിക്കണം. ഒരു പരിപാടിയിൽ പ്രതിഷേധിക്കുമ്പോൾ അതിന്റെ ലക്ഷ്യവും കാരണവും കൂടെയുള്ള വിദ്യാർത്ഥികൾക്ക് എങ്കിലും ബോധ്യപ്പെടണം. അല്ലാതെ ഒരുകൂട്ടം വിദ്യാർത്ഥികളുടെ സ്വപ്നങ്ങളെ തകർത്തുകൊണ്ട് ആകരുത് പ്രതിഷേധങ്ങൾ.

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ തന്നെ പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവന്ന ഒരു ജനപ്രതിനിധിയെന്ന നിലയിൽ, ആരോഗ്യകരമായ വിയോജിപ്പുകളെയും ജനാധിപത്യപരമായ പ്രതിഷേധങ്ങളെയും എപ്പോഴും ഞാൻ മാനിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ബാനർ ഉയർത്തി മുദ്രാവാക്യം വിളിച്ചവരോട്, “നിങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്താം, ചടങ്ങ് ഭംഗിയായി പൂർത്തിയാക്കിയ ശേഷം ഏത് ചോദ്യത്തിനും മറുപടി തന്നിട്ടേ മടങ്ങൂ” എന്ന് വ്യക്തമായി പറഞ്ഞത്. “സഖാവേ ഒരു ചോദ്യം” എന്ന് സദസ്സിൽ നിന്നും ഒരു പാർട്ടിക്കാരൻ പറഞ്ഞപ്പോൾ അതങ്ങ് വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന അധികാരത്തിൻ്റെ അഹങ്കാരം ഞാൻ ആ വേദിയിൽ കാണിച്ചില്ല. നിങ്ങളുടെ പ്രതിഷേധിക്കാനും ബാനർ ഉയർത്തി അവിടെ തുടരാനുമുള്ള അവകാശത്തെ തികഞ്ഞ രാഷ്ട്രീയ ബഹുമാനത്തോടെ അംഗീകരിക്കുകയാണ് ചെയ്തത്. മുഖ്യമന്ത്രിയുടെ വേദിക്ക് കിലോമീറ്ററുകൾ അകലെ നിൽക്കുന്നവരുടെ പോലും കറുത്ത വസ്ത്രവും കറുത്ത മാസ്കും അഴിപ്പിച്ച പിണറായിക്കാലമല്ല കേരളത്തിൽ.

ചോദ്യങ്ങളോടോ, സമരങ്ങളോടോ ഭയമോ അസഹിഷ്ണുതയോ ഇല്ല. എന്നാൽ ആ കുട്ടികളുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷം തകർക്കാനുള്ള അഹന്തയ്ക്ക് മുന്നിൽ വഴങ്ങിക്കൊടുക്കാൻ കഴിയില്ല എന്നതായിരുന്നു എന്റെ നിലപാട്. അത് തന്നെ ആണ് ഇപ്പോഴും നിലപാട്. നിയമസഭയിൽ സ്പീക്കറുടെ ഡയസിൽ കയറി താണ്ഡവമാടുകയും കസേരകളും മൈക്കുകളും തല്ലിത്തകർത്ത് ഒടുവിൽ നടുത്തളത്തിൽ വീണുരുളുകയും ചെയ്ത ചരിത്രമുള്ള മുൻ വിദ്യാഭ്യാസ മന്ത്രി മാലോകർ മുഴുവൻ ലൈവ് കണ്ട സംഭവം ഉണ്ടായിട്ടേയില്ലെന്ന് ഒടുവിൽ കോടതിയിൽ പറഞ്ഞതുപോലെ ഞാൻ മാറ്റിപ്പറയുമെന്ന് പ്രതീക്ഷിക്കേണ്ട.

വിദ്യാർത്ഥികളുടെ സന്തോഷം തല്ലിക്കെടുത്തി, സമരമെന്ന പേരിൽ തോന്നിയത് പോലെ ചെയ്യാമെന്ന് കരുതിയിട്ടുണ്ടെങ്കിൽ ആ വിരട്ടലിന് മുന്നിൽ വ്യക്തിപരമായി ഞാനോ ഉന്നതവിദ്യാഭ്യാസ വകുപ്പോ വിറയ്ക്കില്ല. ഇരുപത് മിനിറ്റോളം എസ്എഫ്ഐക്കാരുടെ മുന്നിൽ തന്നെ നിന്ന് പറയാനുള്ളത് പറഞ്ഞിട്ട് തന്നെയാണ് വേദി വിട്ടത്. പറയാനുള്ളത് പറഞ്ഞ് തീർക്കാതെ മഹാരാജാസ് കോളജിന്റേത് എന്നല്ല, ഒരു വേദിയിൽ നിന്നും ഇറങ്ങുകയുമില്ല. വിദ്യാർത്ഥികളുടെ ഭാവിക്കും കലാലയങ്ങളിലെ ജനാധിപത്യത്തിനും മേൽ ഒരു രാഷ്ട്രീയ കൊടിക്കും അഴിഞ്ഞാടാനുള്ള ലൈസൻസുമില്ല

Related Posts

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി,എം.ജി. രാജമാണിക്യത്തെ മാറ്റി എൻ.പ്രശാന്ത് കെഎസ്ഇബി ചെയർമാൻ
UPDATES

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി,എം.ജി. രാജമാണിക്യത്തെ മാറ്റി എൻ.പ്രശാന്ത് കെഎസ്ഇബി ചെയർമാൻ

November 3, 2026
3
ശ്രീകാര്യത്തെ 17കാരന്റെ കൊലപാതകം’പ്രതികൾ കുറ്റം സമ്മതിച്ചു’ലക്ഷ്യമിട്ടത് അഭിറാമിന്റെ സുഹൃത്തിനെ
UPDATES

ശ്രീകാര്യത്തെ 17കാരന്റെ കൊലപാതകം’പ്രതികൾ കുറ്റം സമ്മതിച്ചു’ലക്ഷ്യമിട്ടത് അഭിറാമിന്റെ സുഹൃത്തിനെ

November 3, 2026
37
ഗുണ്ട – മാഫിയ – പോലീസ് കൂട്ട് കെട്ടിനെതിരെ മുസ്‌ലിംലീഗ് വ്യാഴാഴ്ച ചങ്ങരംകുളം പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും
UPDATES

ഗുണ്ട – മാഫിയ – പോലീസ് കൂട്ട് കെട്ടിനെതിരെ മുസ്‌ലിംലീഗ് വ്യാഴാഴ്ച ചങ്ങരംകുളം പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും

November 3, 2026
12
കേരളീയനും കുട്ട്യോളും’ വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കേരളപ്പിറവി ആഘോഷം
UPDATES

കേരളീയനും കുട്ട്യോളും’ വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കേരളപ്പിറവി ആഘോഷം

November 3, 2026
2
ചങ്ങരംകുളത്ത് ഇന്‍സെറ്റ് മാര്‍ക്കറ്റിങ് നടത്തിയിരുന്ന പടിഞ്ഞാറങ്ങാടി സ്വദേശി രഞ്ജിത്ത് നിര്യാതനായി
UPDATES

ചങ്ങരംകുളത്ത് ഇന്‍സെറ്റ് മാര്‍ക്കറ്റിങ് നടത്തിയിരുന്ന പടിഞ്ഞാറങ്ങാടി സ്വദേശി രഞ്ജിത്ത് നിര്യാതനായി

November 2, 2026
937
ബാധയൊഴിപ്പിക്കാമെന്നു പറഞ്ഞ് 16-കാരിയെ പീഡിപ്പിച്ചു; ഇൻഫ്ളുവൻസറായ മതാധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ
UPDATES

ബാധയൊഴിപ്പിക്കാമെന്നു പറഞ്ഞ് 16-കാരിയെ പീഡിപ്പിച്ചു; ഇൻഫ്ളുവൻസറായ മതാധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ

November 2, 2026
652
Next Post
ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി,എം.ജി. രാജമാണിക്യത്തെ മാറ്റി എൻ.പ്രശാന്ത് കെഎസ്ഇബി ചെയർമാൻ

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി,എം.ജി. രാജമാണിക്യത്തെ മാറ്റി എൻ.പ്രശാന്ത് കെഎസ്ഇബി ചെയർമാൻ

Recent News

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി,എം.ജി. രാജമാണിക്യത്തെ മാറ്റി എൻ.പ്രശാന്ത് കെഎസ്ഇബി ചെയർമാൻ

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി,എം.ജി. രാജമാണിക്യത്തെ മാറ്റി എൻ.പ്രശാന്ത് കെഎസ്ഇബി ചെയർമാൻ

November 3, 2026
3
മന്ത്രി റോജി എം ജോണിന് എതിരായ പ്രതിഷേധം; മഹാരാജാസ്‌ കോളജിലെ 2 SFI പ്രവർത്തകർക്ക് സസ്പെൻഷൻ

മന്ത്രി റോജി എം ജോണിന് എതിരായ പ്രതിഷേധം; മഹാരാജാസ്‌ കോളജിലെ 2 SFI പ്രവർത്തകർക്ക് സസ്പെൻഷൻ

November 3, 2026
5
ശ്രീകാര്യത്തെ 17കാരന്റെ കൊലപാതകം’പ്രതികൾ കുറ്റം സമ്മതിച്ചു’ലക്ഷ്യമിട്ടത് അഭിറാമിന്റെ സുഹൃത്തിനെ

ശ്രീകാര്യത്തെ 17കാരന്റെ കൊലപാതകം’പ്രതികൾ കുറ്റം സമ്മതിച്ചു’ലക്ഷ്യമിട്ടത് അഭിറാമിന്റെ സുഹൃത്തിനെ

November 3, 2026
37
ഗുണ്ട – മാഫിയ – പോലീസ് കൂട്ട് കെട്ടിനെതിരെ മുസ്‌ലിംലീഗ് വ്യാഴാഴ്ച ചങ്ങരംകുളം പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും

ഗുണ്ട – മാഫിയ – പോലീസ് കൂട്ട് കെട്ടിനെതിരെ മുസ്‌ലിംലീഗ് വ്യാഴാഴ്ച ചങ്ങരംകുളം പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും

November 3, 2026
12
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025