ചങ്ങരംകുളം :ഉപജില്ലാ കലോത്സവത്തിൽ എൽ പി വിഭാഗത്തിൽ ആലംങ്കോട് ജനത എ എൽ പി സ്കൂളിന് ഓവറോൾ കിരീടം. 65 പോയിന്റ് നേടിയാണ് കിരീടം നേടിയത്. എൽ പി അറബിക്കിൽ ഓവറോൾ മൂന്നാം സ്ഥാനവും നേടി മികച്ച മുന്നേറ്റമാണ് എടപ്പാൾ ഉപജില്ലാ കലോത്സവത്തിൽ ജനത സ്കൂൾ കരസ്ഥമാക്കിയത്.പ്രധാനധ്യാപിക എൻ.എസ് ബീന മോളുടെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ട്രോഫി ഏറ്റുവാങ്ങി.