• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

വാഹന ഉടമകൾക്ക് ചെലവ് കൂടും; തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം 10% ഉയരാൻ സാധ്യത, ചർച്ചകളുമായി കേന്ദ്രം

cntv team by cntv team
June 21, 2025
in National
A A
വാഹന ഉടമകൾക്ക് ചെലവ് കൂടും; തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം 10% ഉയരാൻ സാധ്യത, ചർച്ചകളുമായി കേന്ദ്രം
0
SHARES
68
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം കൂടുതൽ ചെലവേറിയതാകുമെന്ന് റിപ്പോർട്ട്. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയവും (MoRTH) ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയും (IRDAI) തേർഡ്-പാർട്ടി മോട്ടോർ ഇൻഷുറൻസ് പ്രീമിയം 10 ശതമാനം വരെ വർധിപ്പിക്കാനുള്ള നിർദേശം ചർച്ച ചെയ്യുകയാണെന്ന് ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.കോടതി വിധിക്കുന്ന നഷ്ടപരിഹാരങ്ങൾ വർധിക്കുന്നത്, മുൻകൂട്ടി നൽകേണ്ട ക്ലെയിം പേയ്‌മെന്റുകൾ, കോവിഡ് കാലത്ത് ക്ലെയിം തീർപ്പാക്കലിൽ ഉണ്ടായ പ്രശ്നങ്ങൾ എന്നിവ ചൂണ്ടിക്കാട്ടി, 2025 ഏപ്രിൽ മുതൽ 5-15 ശതമാനം വർധനവ് അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇൻഷുറൻസ് കമ്പനികൾ നേരത്തേ സർക്കാരിനോടും IRDAI-യോടും ആവശ്യപ്പെട്ടിരുന്നു.ഇൻഷൂറൻസ് കമ്പനികൾക്കുണ്ടാകുന്ന നഷ്ടം കണക്കിലെടുത്ത്, പ്രീമിയം ശരാശരി 10 ശതമാനം വരെ വർധിപ്പിക്കാനാണ് സാധ്യത. എന്നാൽ എല്ലാവർക്കും ഒരുപോലെ വർധനവ് ഉണ്ടാകില്ലെന്നാണ് സൂചന. വാണിജ്യ വാഹനങ്ങൾക്കായിരിക്കാം കാര്യമായ വർധനവ് ഉണ്ടാവുക. സ്കൂൾ ബസുകൾ പോലുള്ള അപകട സാധ്യത കുറഞ്ഞ വിഭാഗങ്ങളുടെ പ്രീമിയം നേരിയ തോതിലായിരിക്കും വർധിപ്പിക്കുക.തേർഡ്-പാർട്ടി ഇൻഷുറൻസിനായുള്ള പ്രീമിയം നിരക്കുകൾ വർഷം തോറും പരിഷ്കരിക്കാറുണ്ട്. 2018 മുതൽ നിരക്കുകൾ ഏകദേശം 2-3 ശതമാനം വർധിപ്പിച്ചിട്ടുണ്ട്. 2021-ൽ നിരക്കുകൾ മാറ്റമില്ലാതെ തുടർന്നു. എന്നാൽ 2022-ലും 2023-ലും ചെറിയ പരിഷ്കരണങ്ങൾ നടത്തി. പുതിയ നിരക്കുകൾ 2026 ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നേക്കാം എന്നാണ് വിവിധ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ വാഹന ശ്രേണികൾക്കനുസരിച്ച് പ്രീമിയം എത്രത്തോളം ഉയരും എന്നതാണ് ശേഷിക്കുന്ന ചോദ്യം.എന്താണ് തേർഡ് പാർട്ടി ഇൻഷുറൻസ് ?രാജ്യത്തെ മോട്ടോർ വാഹന നിയമപ്രകാരം ഒരു വാഹനത്തിന് തേർഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമാണ്. നിങ്ങളുടെ വാഹനം മൂന്നാമതൊരാളുടെ ജീവനോ സ്വത്തിനോ നഷ്‍ടം വരുത്തുന്ന സാഹചര്യത്തിൽ ഈ ഇൻഷുറൻസ് ഉപയോഗപ്രദമാകും. സാമ്പത്തിക ബാധ്യതയിൽനിന്ന് നിങ്ങളെ സംരക്ഷിക്കുക എന്നതാണ് ഇതിൻ്റെ പ്രധാന ലക്ഷ്യം. ചുരുക്കത്തിൽ, തേർഡ് പാർട്ടി ഇൻഷുറൻസ് എന്നത് നിങ്ങളുടെ വാഹനമുണ്ടാക്കുന്ന അപകടങ്ങളിൽ മറ്റൊരാൾക്ക് സംഭവിക്കുന്ന നാശനഷ്ടങ്ങൾക്ക് പരിരക്ഷ നൽകുന്ന ഒരു സുപ്രധാന ഇൻഷുറൻസ് പോളിസിയാണ്.

Related Posts

അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും; ഇടപാടുകള്‍ നേരത്തെ നടത്തണമെന്ന് മുന്നറിയിപ്പ്
Kerala

അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും; ഇടപാടുകള്‍ നേരത്തെ നടത്തണമെന്ന് മുന്നറിയിപ്പ്

September 21, 2026
473
വിവാഹിതരായ സ്ത്രീകൾക്ക് സത്യവാങ്മൂലം നിർബന്ധം; ആധാറിലെ പേരുതിരുത്താനുള്ള മാനദണ്ഡങ്ങളിൽ മാറ്റം
Kerala

വിവാഹിതരായ സ്ത്രീകൾക്ക് സത്യവാങ്മൂലം നിർബന്ധം; ആധാറിലെ പേരുതിരുത്താനുള്ള മാനദണ്ഡങ്ങളിൽ മാറ്റം

September 21, 2026
134
9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം
International

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം

September 19, 2026
392
സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ
National

സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ

September 19, 2026
47
ഡല്‍ഹിയില്‍ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം കുത്തിക്കൊന്നു; പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരടക്കം നാല് യുവാക്കള്‍ അറസ്റ്റില്‍
Crime

ഡല്‍ഹിയില്‍ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം കുത്തിക്കൊന്നു; പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരടക്കം നാല് യുവാക്കള്‍ അറസ്റ്റില്‍

September 18, 2026
149
ലഹരിക്കടത്ത് രംഗങ്ങളിലും മുന്നറിയിപ്പ് നിർബന്ധം; സെൻസർ മാർഗനിർദേശം പുതുക്കി കേന്ദ്രം
Entertainment

ലഹരിക്കടത്ത് രംഗങ്ങളിലും മുന്നറിയിപ്പ് നിർബന്ധം; സെൻസർ മാർഗനിർദേശം പുതുക്കി കേന്ദ്രം

September 18, 2026
47
Next Post
ബിജെപി പുതിയ ദേശീയ അധ്യക്ഷനെ ഉടന്‍ പ്രഖ്യാപിക്കും: അമിത് ഷാ

ബിജെപി പുതിയ ദേശീയ അധ്യക്ഷനെ ഉടന്‍ പ്രഖ്യാപിക്കും: അമിത് ഷാ

Recent News

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

September 21, 2026
225
റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
87
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
216
കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

September 21, 2026
219
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025