ചങ്ങരംകുളം:പത്മപ്രഭാ പുരസ്കാരം ലഭിച്ച പ്രമുഖ സാഹിത്യകാരൻ ആലംകോട് ലീലാകൃഷ്ണനെ എരമംഗലം തിരംഗ സാംസ്കാരിക വേദി ആദരിച്ചു. റിട്ടയേഡ് സബ് ഇൻസ്പക്ടർ പി. ശ്രീപതി അദ്ദേഹത്തിന് ഉപഹാരം നൽകി ആദരിച്ചു. പ്രഗിലേഷ് ശോഭ , ഷംസുദ്ധീൻ ചന്ദനത്ത് , നവാസ് സെൻസിക് തുടങ്ങിയവർ പങ്കെടുത്തു.