• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

വാടാനപ്പള്ളിയിൽ യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ സംഭവം: ഒളിവിലായിരുന്ന മുഖ്യപ്രതികൾ അറസ്റ്റിൽ, രക്ഷപ്പെടാൻ സഹായിച്ചയാളും പിടിയിൽ

cntv team by cntv team
October 13, 2026
in Crime, Kerala
A A
വാടാനപ്പള്ളിയിൽ യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ സംഭവം: ഒളിവിലായിരുന്ന മുഖ്യപ്രതികൾ അറസ്റ്റിൽ, രക്ഷപ്പെടാൻ സഹായിച്ചയാളും പിടിയിൽ
0
SHARES
56
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശൂർ : വാടാനപ്പള്ളി ഫസൽ നഗറിൽ യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതികൾ അറസ്റ്റിൽ. വാടാനപ്പള്ളി ബീച്ച് സ്വദേശി പടിയത്ത് വീട്ടിൽ ബിൻഷാദ് (38), ഗണേശമംഗലം സ്വദേശി അറക്ക വീട്ടിൽ റയീസ് (23) എന്നിവരെ തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീമിന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം പട്ടാമ്പിയിലെ ഒളിത്താവളത്തിൽനിന്ന് അറസ്റ്റ് ചെയ്തു. സംഭവത്തിന് ശേഷം പ്രതികളെ സ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിന് സഹായിച്ച വാടാനപ്പിള്ളി ഗണേശമംഗലം സ്വദേശി ഇരിങ്ങാത്തുരുത്തി വീട്ടിൽ ആൽവിൻഷാ (28) എന്നയാളെയും അറസ്റ്റ് ചെയ്തു. വാടാനപ്പള്ളി ഫസൽ നഗർ ബീച്ച് സ്വദേശി രായംമരക്കാർ വീട്ടിൽ അബ്ദുൽസലാം (40) ആണ് കൊല്ലപ്പെട്ടത്.ഒക്ടോബർ 7-ന് രാവിലെ ആറോടെയോടെയാണ് ഫസൽ നഗറിലെ പറമ്പിൽ അബ്ദുൽസലാമിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ മുറിപ്പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് മരണത്തിൽ സംശയം പ്രകടിപ്പിച്ച് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിൽ വാടാനപ്പള്ളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൊലീസ് അന്വേഷണത്തിൽ, സംഭവത്തിന്റെ തലേദിവസം രാത്രി ഫസൽ നഗർ ബീച്ചിലെ ആൾത്താമസമില്ലാത്ത വീട്ടിൽ അബ്ദുൽസലാം ബിൻഷാദിനും മറ്റ് കൂട്ടാളികൾക്കും രണ്ട് കുട്ടികൾക്കുമൊപ്പം ഉണ്ടായിരുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ ഒരു പ്രതിയെയും രണ്ട് വിദ്യാർത്ഥികളെയും നേരത്തേ പിടികൂടിയിരുന്നു.തുടർന്ന് നടത്തിയ ഊർജിത അന്വേഷണത്തിനൊടുവിലാണ് ഒളിവിലായിരുന്ന മുഖ്യപ്രതികളായ ബിൻഷാദിനെയും റയീസിനെയും പട്ടാമ്പിയിൽനിന്ന് അറസ്റ്റ് ചെയ്തത്. ബിൻഷാദ് വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളും വാടാനപ്പള്ളി, വടക്കേക്കാട്, ചേർപ്പ്, കാട്ടൂർ, ചാവക്കാട്, കുറ്റിപ്പുറം എന്നീ പൊലീസ് സ്റ്റേഷനുകളിലായി പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കൽ, കവർച്ച, വധശ്രമം, അടിപിടി, മയക്കുമരുന്ന് കച്ചവടം തുടങ്ങിയ 37-ഓളം ക്രിമിനൽ കേസുകളിൽ പ്രതിയുമാണ്. കാപ്പ നിയമപ്രകാരം 2022 ൽ 6 മാസവും 2025 ൽ 1 വർഷവും ജയിലിൽ കരുതൽ തടങ്കൽ അനുഭവിച്ചിട്ടുണ്ട്. വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിൽ 2020-ൽ രജിസ്റ്റർ ചെയ്ത വധശ്രമക്കേസിൽ ഏഴര വർഷം തടവുശിക്ഷ ലഭിച്ചിരുന്ന ഇയാൾ, ജയിലിൽ കഴിയുന്നതിനിടെ കോടതിയിൽനിന്ന് അപ്പീൽ ജാമ്യം നേടി പുറത്തിറങ്ങിയശേഷവും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു വരുന്നയാളുമാണ്.

Related Posts

വിവാഹം മുടങ്ങിയതിൽ മനംനൊന്ത് പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി
Kerala

വിവാഹം മുടങ്ങിയതിൽ മനംനൊന്ത് പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

October 13, 2026
8
സൗദിയിലേക്കുള്ള വിമാന സർവീസുകൾ ഒക്ടോബർ 17 വരെ റദ്ദാക്കി ഇൻഡിഗോ
Kerala

സൗദിയിലേക്കുള്ള വിമാന സർവീസുകൾ ഒക്ടോബർ 17 വരെ റദ്ദാക്കി ഇൻഡിഗോ

October 13, 2026
31
പൗർണമി പുരസ്‌കാരം ഡോ. രമ്യ ഗോകുലനാഥന്
Kerala

പൗർണമി പുരസ്‌കാരം ഡോ. രമ്യ ഗോകുലനാഥന്

October 13, 2026
38
എച്ച്.വി.എ.സി.ആർ. ഇ.എ. പൊന്നാനി താലൂക്ക് പൊതുയോഗം ചേർന്നു
Kerala

എച്ച്.വി.എ.സി.ആർ. ഇ.എ. പൊന്നാനി താലൂക്ക് പൊതുയോഗം ചേർന്നു

October 13, 2026
11
തുലാവര്‍ഷം വരുന്നു; ഇന്ന് മുതല്‍ ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത
Kerala

തുലാവര്‍ഷം വരുന്നു; ഇന്ന് മുതല്‍ ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത

October 13, 2026
55
സംസ്ഥാനത്തു തുടർച്ചയായി ഇടിവ് രേഖപ്പെടുത്തി സ്വർണ്ണ വില
Business

സംസ്ഥാനത്തു തുടർച്ചയായി ഇടിവ് രേഖപ്പെടുത്തി സ്വർണ്ണ വില

October 13, 2026
215

Recent News

വാടാനപ്പള്ളിയിൽ യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ സംഭവം: ഒളിവിലായിരുന്ന മുഖ്യപ്രതികൾ അറസ്റ്റിൽ, രക്ഷപ്പെടാൻ സഹായിച്ചയാളും പിടിയിൽ

വാടാനപ്പള്ളിയിൽ യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ സംഭവം: ഒളിവിലായിരുന്ന മുഖ്യപ്രതികൾ അറസ്റ്റിൽ, രക്ഷപ്പെടാൻ സഹായിച്ചയാളും പിടിയിൽ

October 13, 2026
56
വിവാഹം മുടങ്ങിയതിൽ മനംനൊന്ത് പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

വിവാഹം മുടങ്ങിയതിൽ മനംനൊന്ത് പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

October 13, 2026
8
സൗദിയിലേക്കുള്ള വിമാന സർവീസുകൾ ഒക്ടോബർ 17 വരെ റദ്ദാക്കി ഇൻഡിഗോ

സൗദിയിലേക്കുള്ള വിമാന സർവീസുകൾ ഒക്ടോബർ 17 വരെ റദ്ദാക്കി ഇൻഡിഗോ

October 13, 2026
31
സാഹിത്യമഞ്ജരി പുരസ്‌കാരം സുരേഷ് മണ്ണാറശാലയ്ക്ക്

സാഹിത്യമഞ്ജരി പുരസ്‌കാരം സുരേഷ് മണ്ണാറശാലയ്ക്ക്

October 13, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025