മണ്ഡല മകര വിളക്ക് തീർഥാടനം പ്രമാണിച്ച് വൃശ്ചികം ഒന്നാം തീയതിയായ നവംബർ 16 മുതല്‍ ജനുവരി 19 വരെ ഗുരുവായൂർ ക്ഷേത്രത്തിലെ ദർശനസമയം ഒരു മണിക്കൂർ വർധിപ്പിച്ചു.വൈകീട്ട് 3.30ന് നട തുറക്കും. നിലവില്‍ 4.30നാണ് നട തുറക്കുന്നത്.അതോടൊപ്പം തന്നെ ഗുരുവായൂർ ഏകാദശിക്ക് മുന്നോടിയായ 30 ദിവസത്തെ വിളക്കാഘോഷം നവംബർ 11ന് ആരംഭിക്കും. ഡിസംബർ 11നാണ് ഏകാദശി. കുടുംബങ്ങള്‍, വ്യക്തികള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ വഴിപാടായാണ് വിളക്കാഘോഷം. രാത്രി വിളക്കെഴുന്നള്ളിപ്പില്‍ നാലാമത്തെ പ്രദക്ഷിണത്തില്‍ ക്ഷേത്രം വിളക്കുമാടത്തിലെ ആയിരക്കണക്കിന് ചുറ്റുവിളക്കുകള്‍ തെളിക്കും.