• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

രാഹുലിന്റെ ലോക്സഭാംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രമേയം; പാർലമെന്റിൽ ഭരണ-പ്രതിപക്ഷ പോര്

ckmnews by ckmnews
February 12, 2026
in National
A A
രാഹുലിന്റെ ലോക്സഭാംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രമേയം; പാർലമെന്റിൽ ഭരണ-പ്രതിപക്ഷ പോര്
0
SHARES
131
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ അംഗത്വം റദ്ദാക്കണമെന്ന ആവശ്യവുമായി ബിജെപി. ഇക്കാര്യം ആവശ്യപ്പെട്ട് എംപി നിഷികാന്ത് ദുബെ സഭയിൽ പ്രമേയം അവതരിപ്പിച്ചു. രാഹുൽ ഗാന്ധി സഭയെ തെറ്റിദ്ധരിപ്പിച്ചെന്നും അടിസ്ഥാനരഹിതമായ പ്രസ്താവനകൾ നടത്തിയെന്നും ആരോപിച്ച് അവകാശലംഘന നോട്ടീസ് കൊണ്ടുവരുമെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞതിനുപിന്നാലെയാണ് നടപടി. രാഹുൽ ഗാന്ധി ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്നും അതിനാൽ രാഹുലിൻ്റെ ലോക്സഭാ അംഗത്വം റദ്ദാക്കണമെന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്നും വിലക്കണമെന്നുമാണ് പ്രമേയത്തിലെ പ്രധാന ആവശ്യം. ഫെബ്രുവരി രണ്ടിന് മുൻ സൈനിക മേധാവി ജനറൽ എം.എം. നരവണെയുടെ അപ്രകാശിത ഓർമ്മക്കുറിപ്പുകളിലെ 2020-ലെ ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തെക്കുറിച്ചുള്ള പരാമർശങ്ങൾ രാഹുൽ സഭയിൽ ഉദ്ധരിക്കാൻ ശ്രമിച്ചതു മുതൽ പാർലമെന്റിൽ വലിയ തർക്കങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് രാഹുലിനെതിരായ നീക്കങ്ങൾ.ബജറ്റ് ചർച്ചയ്ക്കിടയിൽ കേന്ദ്ര ഗവൺമെന്റിനെതിരെ കടുത്ത വിമർശനങ്ങളാണ് രാഹുൽ ഗാന്ധി ഉന്നയിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര കരാർ രാജ്യത്തെ മൊത്തമായി അടിയറവ് വെക്കുന്നതാണെന്നും ഗവൺമെന്റ് രാജ്യത്തെ വിറ്റുതുലച്ചെന്നും അദ്ദേഹം ആരോപിച്ചിരുന്നു. വ്യാപാര കരാറിലെ ജനവിരുദ്ധ വ്യവസ്ഥകൾക്കെതിരെയും കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും പ്രതിപക്ഷ എംപിമാർ വ്യാഴാഴ്ച പാർലമെന്റിലെ മകർ ദ്വാറിന് മുന്നിൽ പ്രതിഷേധം തുടരുകയാണ്.ജനുവരി 28-ന് ആരംഭിച്ച ബജറ്റ് സമ്മേളനത്തിൽ ആകെ 30 ദിവസം സഭ സമ്മേളിക്കാനാണ് തീരുമാനിച്ചിരുന്നത്‌. ഫെബ്രുവരി 13-ന് സഭ താൽക്കാലികമായി പിരിയുകയും വിവിധ മന്ത്രാലയങ്ങളുടെ ഗ്രാന്റുകൾ പരിശോധിക്കുന്നതിനായി സ്റ്റാൻഡിങ് കമ്മിറ്റികൾക്ക് സമയം നൽകിയ ശേഷം മാർച്ച് 9-ന് വീണ്ടും ചേരുകയും ചെയ്യും. ഏപ്രിൽ രണ്ടിന് സമ്മേളനം അവസാനിക്കും.

Related Posts

‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍
National

‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍

October 2, 2026
63
ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം; ഫൈനലിൽ ചൈനയെ കീഴടക്കി
National

ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം; ഫൈനലിൽ ചൈനയെ കീഴടക്കി

October 2, 2026
29
വെട്രി പയണത്തിന് തുടക്കം; സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പദ്ധതിയുമായി തമിഴ്‌നാട് സര്‍ക്കാര്‍
National

വെട്രി പയണത്തിന് തുടക്കം; സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പദ്ധതിയുമായി തമിഴ്‌നാട് സര്‍ക്കാര്‍

October 2, 2026
65
ഡൽഹിയിൽ ഗ്യാനേഷ് കുമാറിനെതിരെ വൻ പ്രതിഷേധം; എം.എ. ബേബി ഉൾപ്പെടെയുള്ള നേതാക്കൾ അറസ്റ്റിൽ
National

ഡൽഹിയിൽ ഗ്യാനേഷ് കുമാറിനെതിരെ വൻ പ്രതിഷേധം; എം.എ. ബേബി ഉൾപ്പെടെയുള്ള നേതാക്കൾ അറസ്റ്റിൽ

October 2, 2026
47
ജന്മദിനത്തിൽ സ്വർണത്തിളക്കം; മേരി കോമിന് ശേഷം ഏഷ്യൻ ഗെയിംസ് ബോക്സിംഗിൽ ചരിത്രം കുറിച്ച് ലൊവ്ലിന
National

ജന്മദിനത്തിൽ സ്വർണത്തിളക്കം; മേരി കോമിന് ശേഷം ഏഷ്യൻ ഗെയിംസ് ബോക്സിംഗിൽ ചരിത്രം കുറിച്ച് ലൊവ്ലിന

October 2, 2026
21
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; ഡൽഹിയിൽ സമര പരമ്പര തീർക്കാൻ പ്രതിപക്ഷം
National

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; ഡൽഹിയിൽ സമര പരമ്പര തീർക്കാൻ പ്രതിപക്ഷം

October 2, 2026
4
Next Post
പണിമുടക്ക് ഹര്‍ത്താലായി’ചങ്ങരംകുളത്തും എടപ്പാളും കടകള്‍ അടപ്പിച്ചു’വാഹനങ്ങള്‍ തടഞ്ഞു

പണിമുടക്ക് ഹര്‍ത്താലായി'ചങ്ങരംകുളത്തും എടപ്പാളും കടകള്‍ അടപ്പിച്ചു'വാഹനങ്ങള്‍ തടഞ്ഞു

Recent News

ബ്രസീല്‍-ഇന്ത്യ പോരാട്ടം ഇന്ന്‌, മികച്ച മത്സരമാകുമെന്ന്‌ കാര്‍ലോ ആഞ്ചലോട്ടി, ആത്മവിശ്വാസത്തോടെ ഖാലിദ്‌ ജമീല്‍

ബ്രസീല്‍-ഇന്ത്യ പോരാട്ടം ഇന്ന്‌, മികച്ച മത്സരമാകുമെന്ന്‌ കാര്‍ലോ ആഞ്ചലോട്ടി, ആത്മവിശ്വാസത്തോടെ ഖാലിദ്‌ ജമീല്‍

October 3, 2026
10
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്

October 3, 2026
49
മൂക്കുതല അണ്ടമുക്കിൽ പരേതനായ ബാലന്റെ (സഞ്ജയൻ)ഭാര്യ ശാരദ നിര്യാതയായി

മൂക്കുതല അണ്ടമുക്കിൽ പരേതനായ ബാലന്റെ (സഞ്ജയൻ)ഭാര്യ ശാരദ നിര്യാതയായി

October 3, 2026
59
ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

October 3, 2026
11
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025