• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

പൊന്നാനി നഗരസഭ വാർഡ് വിഭജനത്തിലെ അപാകത’അന്വേഷണം വേണം:കോൺഗ്രസ്

cntv team by cntv team
June 14, 2025
in Local News
A A
പൊന്നാനി നഗരസഭ വാർഡ് വിഭജനത്തിലെ  അപാകത’അന്വേഷണം വേണം:കോൺഗ്രസ്
0
SHARES
73
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:പൊന്നാനി നഗരസഭയിലെ നിലവിലുള്ള 51 വാർഡുകൾ 53 വാർഡുകളാക്കിയതിനെ തുടർന്നുണ്ടായ വാർഡ് വിഭജനത്തിൽ വ്യാപകമായ അപാകതയാണ് ഉണ്ടായിട്ടുള്ളതെന്ന് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് പ്രവർത്തകയോഗം കുറ്റപ്പെടുത്തി.ഇതിനെതിരെ ഭരണ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ നൽകിയ പരാതിയെ തുടർന്ന് സംസ്ഥാന, ജില്ലാ തിരഞ്ഞെടുപ്പ് കമ്മീഷൻ മലപ്പുറത്തും,പൊന്നാനി നഗരസഭ ഓഫീസിലും പരാതിക്കാരെ നേരിൽ കണ്ട് പരിഹാര നടപടികൾ സ്വീകരിക്കാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു .കഴിഞ്ഞ ദിവസം പുറത്തിറക്കിയ അതിർത്തിനിർണയ ഭൂപടം പഴയതിൽ നിന്നും ഒരു മാറ്റവും വരുത്താതെയാണ് പ്രസിദ്ധീകരിച്ചത്.പോളിംഗ് സ്റ്റേഷന് 100 മീറ്റർ സമീപം താമസിക്കുന്നവരെ നാല് കിലോമീറ്റർ ദൂരെയുള്ള പോളിംഗ് സ്റ്റേഷനിൽ പോയി വോട്ട് ചെയ്യേണ്ട സ്ഥിതിയിലാണ് വാർഡ് വിഭജനം നടത്തിയത്.സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ വാർഡുകളുടെ അതിരുകൾക്ക് പുറമെ നിരവധി വീടുകളാണ് മിക്കവാർഡുകളിലും അനധികൃതമായി പുതിയ വോട്ടർ പട്ടികയിൽ കയറി കൂടിയിട്ടുള്ളത്. ചില വാർഡുകളിൽ രണ്ടു വില്ലേജ് ഓഫീസിന്റെയും രണ്ട് കൃഷിഭവന്റെയും രണ്ട് വൈദ്യുത ഓഫീസിന്റെയും അധികാര പരിധിയിലാണ് വന്നിട്ടുള്ളത്.കഴിഞ്ഞ ദിവസം നഗരസഭാ സെക്രട്ടറി വിളിച്ചുചേർത്ത വിവിധ രാഷ്ട്രീയപാർട്ടി യോഗത്തിലും രൂക്ഷ വിമർശനമാണ് പൊന്നാനി നഗരസഭ ഉദ്യോഗസ്ഥർക്കെതിരെ ഉണ്ടായത്.ഉദ്യോഗസ്ഥരെ നിയന്ത്രിക്കുവാൻ കഴിയാത്ത പൊന്നാനി നഗരസഭ ഭരണപക്ഷത്തിന്റെ പിടിപ്പുകേടുകാരണം നിരവധി ജനങ്ങളാണ് ബുദ്ധിമുട്ടുന്നതെന്നും വാർഡ് വിഭജനത്തിലെ അപാകതയ്ക്കെതിരെ ഉന്നതല അന്വേഷണം നടത്തണമെന്നും ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് പ്രവർത്തകയോഗം ആവശ്യപ്പെട്ടു.മണ്ഡലം പ്രസിഡണ്ട് എൻ പി നബിൽ അധ്യക്ഷത വഹിച്ചു.പുന്നക്കൽ സുരേഷ്, എ പവിത്രകുമാർ,ഉണ്ണികൃഷ്ണൻ പൊന്നാനി, അബു കാളമ്മൽ, സി ജാഫർ, പി സോമൻ, ഉസ്മാൻ തെയ്യങ്ങാട്, കെ പ്രഭാകരൻ ,എം ഫസലുറഹ്മാൻ, കെ എം റഹീം, ഹഫ്സത് നെയ്തലൂർ എന്നിവർ സംസാരിച്ചു.

Related Posts

വീട്ടമ്മമാരുടെ പെൻഷൻ അട്ടിമറി അനുവദിക്കില്ല:കെഎസ്‌കെടിയു
Local News

വീട്ടമ്മമാരുടെ പെൻഷൻ അട്ടിമറി അനുവദിക്കില്ല:കെഎസ്‌കെടിയു

September 19, 2026
111
പാടത്തെ കുഴിയിൽ മുഖം പൂഴ്ത്തിയ നിലയിൽ, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
Crime

പാടത്തെ കുഴിയിൽ മുഖം പൂഴ്ത്തിയ നിലയിൽ, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

September 19, 2026
256
സംസ്ഥാന സ്കൂൾ ഗെയിംസ് തൈഖോണ്ടോ: പൊന്നാനി ഐ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിന് ഓവറോൾ കിരീടം
Local News

സംസ്ഥാന സ്കൂൾ ഗെയിംസ് തൈഖോണ്ടോ: പൊന്നാനി ഐ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിന് ഓവറോൾ കിരീടം

September 19, 2026
46
ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി
Local News

ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

September 18, 2026
208
യങ് ഡെമോക്രാറ്റ്സ് പൊന്നാനി അസംബ്ലി യൂത്ത് കൗൺസിൽ ഈ മാസം 20ന് പൊന്നാനിയിൽ നടക്കും
Local News

യങ് ഡെമോക്രാറ്റ്സ് പൊന്നാനി അസംബ്ലി യൂത്ത് കൗൺസിൽ ഈ മാസം 20ന് പൊന്നാനിയിൽ നടക്കും

September 18, 2026
4
പൂക്കൈതക്കടവിൽ ജലോത്സവ പവലിയൻ യാഥാർത്ഥ്യമാകുന്നു: 4.15 ലക്ഷം രൂപ അനുവദിച്ചു
Local News

പൂക്കൈതക്കടവിൽ ജലോത്സവ പവലിയൻ യാഥാർത്ഥ്യമാകുന്നു: 4.15 ലക്ഷം രൂപ അനുവദിച്ചു

September 18, 2026
46
Next Post
പീരുമേട്ടിലെ വീട്ടമ്മയുടെ മരണം കാട്ടാന ആക്രമണം മൂലമല്ല; നടന്നത് ക്രൂരകൊലപാതകം, ഭർത്താവ് കസ്റ്റഡിയിൽ

പീരുമേട്ടിലെ വീട്ടമ്മയുടെ മരണം കാട്ടാന ആക്രമണം മൂലമല്ല; നടന്നത് ക്രൂരകൊലപാതകം, ഭർത്താവ് കസ്റ്റഡിയിൽ

Recent News

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

September 19, 2026
0
നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി

നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി

September 19, 2026
1
പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും

പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും

September 19, 2026
0
തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു

തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു

September 19, 2026
309
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025