• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പീരുമേട്ടിലെ വീട്ടമ്മയുടെ മരണം കാട്ടാന ആക്രമണം മൂലമല്ല; നടന്നത് ക്രൂരകൊലപാതകം, ഭർത്താവ് കസ്റ്റഡിയിൽ

cntv team by cntv team
June 14, 2025
in Kerala
A A
പീരുമേട്ടിലെ വീട്ടമ്മയുടെ മരണം കാട്ടാന ആക്രമണം മൂലമല്ല; നടന്നത് ക്രൂരകൊലപാതകം, ഭർത്താവ് കസ്റ്റഡിയിൽ
0
SHARES
403
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇടുക്കി: പീരുമേടിന് സമീപം വനത്തിനുള്ളിൽ വീട്ടമ്മ മരിച്ചത് കൊലപാതകമെന്ന് പൊലീസ്. ആദിവാസി വിഭാഗത്തിൽപ്പെട്ട സീത (54) ആണ് മരിച്ചത്. വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോൾ കാട്ടാന ആക്രമിച്ചതാണെന്നായിരുന്നു സീതയുടെ ഭർത്താവ് ബിനു പറഞ്ഞത്. പോസ്റ്റുമോർട്ടം റിപ്പോ‌ർട്ടിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടർന്ന് ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. പീരുമേട്ടിൽ വനത്തിനുള്ളിൽ വച്ച് കാട്ടാന ആക്രമിച്ചുവെന്ന് പറഞ്ഞാണ് ബിനുവും രണ്ട് മക്കളും ചേർന്ന് സീതയെ വനംവകുപ്പിന്റെ വാഹനത്തിൽ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും സീത മരിച്ചിരുന്നു. വനംവകുപ്പിന്റെ പരിശോധനയിൽ കാട്ടാന ആക്രമിച്ചതിന്റെ ലക്ഷണങ്ങൾ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ആശുപത്രി അധികൃതർ വീട്ടമ്മയുടെ മരണത്തിൽ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.സീതയുടെ ശരീരത്തിൽ വന്യമൃഗങ്ങൾ ആക്രമിച്ചതിന്റെ സൂചനകൾ ഇല്ലായിരുന്നു. മുഖത്തും കഴുത്തിലും മൽപ്പിടുത്തം നടന്നതിന്റെ പാടുകൾ ഉണ്ട്. തലയിൽ മൂന്ന് മാരകമായ പരിക്കുകൾ ഉണ്ടായിരുന്നു. ഇതിൽ വലതുഭാഗത്തെയും ഇടതുഭാഗത്തെയും പരിക്കുകൾ കൈകൊണ്ട് ശക്തിയായി പിടിച്ച് മരം പോലുള്ള പ്രതലത്തിൽ ഇടിപ്പിച്ചതിൽ നിന്നുണ്ടായതാണെന്നാണ് പോസ്റ്റുമോർട്ടത്തിലുള്ളത്. തലയ്ക്ക് പിന്നിലെ പരിക്ക് നാലടിയോളം താഴ്‌ചയുള്ള ഭാഗത്തേയ്ക്ക് വീഴുകയും തുടർന്ന് പാറപോലുള്ള പ്രതലത്തിൽ ഇടിച്ചതിന്റേതുമാണെന്നും പോസ്റ്റുമോർട്ടത്തിൽ വ്യക്തമാക്കുന്നു. കഴുത്തിൽ ശക്തിയായി അമർത്തി ശ്വാസം മുട്ടിച്ചതിന്റെ ലക്ഷണങ്ങളുമുണ്ട്. മുഖത്ത് അടിച്ചതിന്റെ പാടുകളുമുണ്ടായിരുന്നു. വാരിയെല്ലുകൾ തകർന്നിട്ടുണ്ട്. കാലിൽ പിടിച്ച് വലിച്ചിഴച്ചതിന്റെ അടയാളങ്ങളുണ്ട്. നാഭിക്ക് തൊഴിയേറ്റതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.13ഉം 14ഉം വയസുള്ള മക്കൾ കാട്ടാന ആക്രമണം കണ്ടില്ലെന്നായിരുന്നു ബിനു പൊലീസിനോടും വനംവകുപ്പ് ഉദ്യോഗസ്ഥരോടും പറഞ്ഞത്. സീത മുന്നിൽ നടന്നുപോകുമ്പോൾ കാട്ടാന ആക്രമിക്കുകയായിരുന്നുവെന്നാണ് ഇയാളുടെ മൊഴി. പുറകെ വന്ന തന്നെ കാട്ടാന എടുത്തെറിഞ്ഞുവെന്നും ഇയാൾ പറഞ്ഞിരുന്നു. ചോദ്യം ചെയ്യലിനൊടുവിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ സീത മരിച്ചത് കാട്ടാന ആക്രമണത്തിൽ തന്നെയാണെന്നതിൽ ഉറച്ചുനിൽക്കുകയാണ് ബിനു.

Related Posts

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ
Kerala

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

September 19, 2026
60
നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി
Kerala

നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി

September 19, 2026
23
പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും
Kerala

പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും

September 19, 2026
20
തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു
Kerala

തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു

September 19, 2026
382
കൈക്കൂലിയായി ചോദിച്ചത് മീൻകറി! തമിഴ്നാട്ടിൽ വില്ലേജ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
Crime

കൈക്കൂലിയായി ചോദിച്ചത് മീൻകറി! തമിഴ്നാട്ടിൽ വില്ലേജ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

September 19, 2026
64
ഇന്ത്യക്കാരനെന്ന വ്യാജേന ജോലി ചെയ്തത് ബംഗ്ലാദേശി പൗരന്‍; ഏഴിമല നാവിക അക്കാദമിയില്‍ വന്‍ സുരക്ഷാ വീഴ്ച
Crime

ഇന്ത്യക്കാരനെന്ന വ്യാജേന ജോലി ചെയ്തത് ബംഗ്ലാദേശി പൗരന്‍; ഏഴിമല നാവിക അക്കാദമിയില്‍ വന്‍ സുരക്ഷാ വീഴ്ച

September 19, 2026
37
Next Post
മലാപ്പറമ്പ് പെൺവാണിഭക്കേസ്; നടത്തിപ്പില്‍ പ്രതിചേർക്കപ്പെട്ട പോലീസുകാര്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

മലാപ്പറമ്പ് പെൺവാണിഭക്കേസ്; നടത്തിപ്പില്‍ പ്രതിചേർക്കപ്പെട്ട പോലീസുകാര്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

Recent News

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

September 19, 2026
60
നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി

നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി

September 19, 2026
23
പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും

പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും

September 19, 2026
20
തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു

തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു

September 19, 2026
382
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025