• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ആശുപത്രി ജീവനക്കാരെ ’പെരുമാറ്റം’ പഠിപ്പിക്കാൻ സർക്കാർ; പരിശീലനത്തിൽ പങ്കെടുത്തില്ലെങ്കിൽ ജോലിയില്ല

ckmnews by ckmnews
August 5, 2026
in Kerala
A A
ആശുപത്രി ജീവനക്കാരെ ’പെരുമാറ്റം’ പഠിപ്പിക്കാൻ സർക്കാർ; പരിശീലനത്തിൽ പങ്കെടുത്തില്ലെങ്കിൽ ജോലിയില്ല
0
SHARES
47
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സർക്കാർ മെഡിക്കൽകോളേജുൾപ്പെടെ എല്ലാ ആശുപത്രികളിലെയും ജീവനക്കാരുടെ ഇടപെടൽ രോഗീസൗഹൃദമാക്കാൻ ആരോഗ്യവകുപ്പ്. മെഡിക്കൽ ഓഫീസർമാരൊഴികെ എല്ലാവർക്കും പരിശീലനം നൽകാനാണ് ഉത്തരവ്. ജീവനക്കാരുടെ മോശം പെരുമാറ്റവും സഹായമനോഭാവം ഇല്ലായ്മയും സംബന്ധിച്ച് രോഗികളിൽനിന്നും കൂട്ടിരിപ്പുകാരിൽനിന്നും നിരന്തരം പരാതി ലഭിക്കുന്ന സാഹചര്യത്തിലാണ് ഇടപെടൽ.രോഗീപരിചരണം, രോഗത്തെക്കുറിച്ചും ആശുപത്രിയിലെ വിവരങ്ങളെക്കുറിച്ചുമുള്ള കൃത്യമായ ആശയവിനിമയം, പൊതുജന സമ്പർക്കം, തൊഴിൽ ധാർമികത, നല്ല പെരുമാറ്റം, പരാതി പരിഹാരം തുടങ്ങിയവയാണ് പഠിപ്പിക്കാനുദ്ദേശിക്കുന്നത്.

മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ, വനിതാ-ശിശു ആശുപത്രികൾ, മോഡൽ ആശുപത്രികൾ, താലൂക്കാശുപത്രികൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കാണ് പരിശീലനം.

പാഠ്യപദ്ധതി രൂപവത്കരിക്കാനും മെഡിക്കൽകോളേജിലെ ജീവനക്കാർക്ക് പരിശീലനം നടത്താനും അപ്പെക്സ് ട്രോമ ആൻഡ് എമർജൻസി ലേണിങ് സെന്ററിനാണ് ചുമതല. ഓരോ മെഡിക്കൽ കോളേജിൽനിന്നും നാലുപേരെവീതമാണ് ഇവർ പരിശീലിപ്പിക്കുക. ശേഷം ഇവർ മെഡിക്കൽകോളേജിലെ മറ്റ് ജീവനക്കാരെ പരിശീലിപ്പിക്കണം.

ജില്ലാ ആശുപത്രി മുതൽ താലൂക്കാശുപത്രിവരെയുള്ള ഇടങ്ങളിലെ ജീവനക്കാരിൽ തിരഞ്ഞെടുത്തവരെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ എന്ന സ്ഥാപനമാണ് പരിശീലിപ്പിക്കുക. ഇവിടെനിന്ന് പരിശീലനംകിട്ടിയ ജീവനക്കാർ ജില്ലാതലത്തിലും സ്ഥാപനതലത്തിലും മറ്റുജീവനക്കാർക്ക് പരിശീലനം നടത്തേണ്ടതാണ്‌.

ആശുപത്രി പ്രവർത്തനങ്ങൾക്ക് തടസ്സമാകാത്ത രീതിയിൽ പത്തുപേരുൾപ്പെട്ട ബാച്ചുകളായിവേണം പരിശീലനം നടത്താൻ. മെഡിക്കൽ എജുക്കേഷൻ ഡയറക്ടറും ഹെൽത്ത് സർവീസസ് ഡയറക്ടറും മേൽനോട്ടം വഹിക്കണം. രണ്ടു മാസത്തിനകം പരിശീലനം പൂർത്തിയാക്കാനാണ് നിർദേശം.

പങ്കെടുത്തില്ലെങ്കിൽ ജോലിയില്ല

പരിശീലനത്തിൽ പങ്കെടുക്കാത്ത സുരക്ഷാ ജീവനക്കാരെ ജോലിയിൽ തുടരാനനുവദിക്കില്ല. സ്ഥിരം ജീവനക്കാർ-കരാർ- പുറത്തുനിന്ന് സുരക്ഷാ ഏജൻസികൾ നിശ്ചയിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നവർ തുടങ്ങി എല്ലാ ജീവനക്കാരും പരിശീലനത്തിൽ നിർബന്ധമായും പങ്കെടുക്കണം.

പല ആശുപത്രികളിലും സുരക്ഷാജീവനക്കാരുടെ മോശം പെരുമാറ്റമാണ് തർക്കങ്ങളിലെത്താറുള്ളതെന്നും പരാതിയുണ്ടാകാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക നിർദേശം.

Related Posts

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്; 22 ശതമാനം മഴ കുറഞ്ഞു, ഏറ്റവും കുറവ് വയനാടും ഇടുക്കിയും
Kerala

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്; 22 ശതമാനം മഴ കുറഞ്ഞു, ഏറ്റവും കുറവ് വയനാടും ഇടുക്കിയും

August 15, 2026
5
മെറ്റ പിൻവലിച്ച റിപ്പോർട്ടർ ചാനലിന്‍റെ 13 കാര്‍ഡുകൾ പുനഃസ്ഥാപിച്ചു
Kerala

മെറ്റ പിൻവലിച്ച റിപ്പോർട്ടർ ചാനലിന്‍റെ 13 കാര്‍ഡുകൾ പുനഃസ്ഥാപിച്ചു

August 15, 2026
14
താമിർ ജിഫ്രി മരിച്ച സംഭവം: പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം
Kerala

താമിർ ജിഫ്രി മരിച്ച സംഭവം: പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

August 15, 2026
1
ഓണാഘോഷ സമയത്ത് പരീക്ഷ; ഈ മാസം 21ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റി
Kerala

ഓണാഘോഷ സമയത്ത് പരീക്ഷ; ഈ മാസം 21ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റി

August 15, 2026
59
സർക്കാർ ജീവനക്കാർക്ക് ഓണം ബോണസ് 4500 രൂപ, അഡ്വാൻസ് 20,000 രൂപ
Kerala

സർക്കാർ ജീവനക്കാർക്ക് ഓണം ബോണസ് 4500 രൂപ, അഡ്വാൻസ് 20,000 രൂപ

August 15, 2026
52
സ്വാതന്ത്ര്യദിനത്തിൽ പതാകയുയർത്താൻ ലുങ്കിയുടുത്തെത്തി വി.ടി. ബൽറാം; ലുങ്കീവാല അധിക്ഷേപത്തിന് മറുപടി
Kerala

സ്വാതന്ത്ര്യദിനത്തിൽ പതാകയുയർത്താൻ ലുങ്കിയുടുത്തെത്തി വി.ടി. ബൽറാം; ലുങ്കീവാല അധിക്ഷേപത്തിന് മറുപടി

August 15, 2026
259
Next Post
മഴക്കെടുതി: വീടും സ്ഥലവും നഷ്ടമായവർക്ക് 12 ലക്ഷം; വെള്ളം കയറിയ വീടുകൾക്ക് 10,000 രൂപ: മുഖ്യമന്ത്രി

മഴക്കെടുതി: വീടും സ്ഥലവും നഷ്ടമായവർക്ക് 12 ലക്ഷം; വെള്ളം കയറിയ വീടുകൾക്ക് 10,000 രൂപ: മുഖ്യമന്ത്രി

Recent News

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്; 22 ശതമാനം മഴ കുറഞ്ഞു, ഏറ്റവും കുറവ് വയനാടും ഇടുക്കിയും

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്; 22 ശതമാനം മഴ കുറഞ്ഞു, ഏറ്റവും കുറവ് വയനാടും ഇടുക്കിയും

August 15, 2026
5
മെറ്റ പിൻവലിച്ച റിപ്പോർട്ടർ ചാനലിന്‍റെ 13 കാര്‍ഡുകൾ പുനഃസ്ഥാപിച്ചു

മെറ്റ പിൻവലിച്ച റിപ്പോർട്ടർ ചാനലിന്‍റെ 13 കാര്‍ഡുകൾ പുനഃസ്ഥാപിച്ചു

August 15, 2026
14
താമിർ ജിഫ്രി മരിച്ച സംഭവം: പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

താമിർ ജിഫ്രി മരിച്ച സംഭവം: പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

August 15, 2026
1
ഓണാഘോഷ സമയത്ത് പരീക്ഷ; ഈ മാസം 21ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റി

ഓണാഘോഷ സമയത്ത് പരീക്ഷ; ഈ മാസം 21ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റി

August 15, 2026
59
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025