ഫിഫ ക്ലബ് ലോകകപ്പിന് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തിൽ ആഫ്രിക്കൻ ചാമ്പ്യന്മാരായ ഈജിപ്തിലെ അൽ അഹ്ലി എഫ് സിയെ ഇന്റർ മയാമി നേരിടും. ഇന്റർ മയാമി ക്ലബാണ് ലോകകപ്പിന് ആതിഥ്യമരുളുന്നത്. ആതിഥേയരെന്ന നിലയിലാണ് മെസ്സിയും സംഘവും യോഗ്യത നേടിയത്.യൂറോപ്പിൽ നിന്ന് പന്ത്രണ്ട്, ആഫ്രിക്കയും ഏഷ്യയും നാല് വീതം, തെക്കെ അമേരിക്കയിൽ നിന്ന് ആറ്, വടക്കെ-മധ്യ അമേരിക്കയിൽ നിന്ന് അഞ്ച്, ഓഷ്യാനയിൽ നിന്ന് ഒന്ന് എന്നിങ്ങനെയാണ് പ്രാതിനിധ്യം. ഫൈനൽ ജൂലൈ 13 നടക്കും. ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയാണ് നിലവിലെ ജേതാക്കൾ.
ഗ്രൂപ്പുകൾ
എ: പാൽമിറാസ്, എഫ്.സി പോർട്ടോ, അൽ അഹ്ലി, ഇന്റർ മയാമി
ബി: പി.എസ്.ജി, അത്ലറ്റികോ മാഡ്രിഡ്, ബോട്ടാഫോഗോ, സിയാറ്റിൽ സൗണ്ടേഴ്സ്
സി: ബയേൺ മ്യൂണിക്, ഓക് ലാൻഡ് സിറ്റി, ബോക്ക ജൂനിയേഴ്സ്, ബെൻഫിക
ഡി: ചെൽസി, ഫ്ലമെംഗോ, എസ്പെറൻസ് സ്പോർടീവ് ഡി ടുണീസി, ക്ലബ് ലിയോൺ
ഇ: ഇന്റർ മിലാൻ, റിവർ പ്ലേറ്റ്, ഉറാവ റെഡ് ഡയമണ്ട്സ്, മോണ്ടെറി
എഫ്: ബൊറൂസിയ ഡോർട്ട്മുണ്ട്, ഫ്ലുമിനെൻസ്, ഉൽസാൻ, മമെലോഡി സൺഡൗൺസ്
ജി: മാഞ്ചസ്റ്റർ സിറ്റി, യുവന്റസ്, വൈഡാഡ്, അൽ ഐൻ
എച്ച്: റയൽ മാഡ്രിഡ്, അൽ ഹിലാൽ, പച്ചൂക്ക, സാൽസ്ബർഗ്