യുവതിക്കൊപ്പം ലോഡ്ജിൽ മുറിയെടുത്ത യുവാവ് തൂങ്ങിമരിച്ചു. പത്തനംതിട്ട കുമ്പഴയിലാണ് സംഭവം നടന്നത്. അടൂർ സ്വദേശി മുഹമ്മദ് സൂഫിയാൻ (23) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന യുവതിയുമായി ഉണ്ടായ തർക്കത്തെ തുടർന്ന് യുവാവ് ജീവനൊടുക്കിയെന്നാണ് പൊലീസ് പറയുന്നത്.പെൺകുട്ടിയാണ് വിവരം നാട്ടുകാരെ അറിയിച്ചത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം നടന്നത്. കുറച്ച് ദിവസങ്ങൾക്ക് മുന്നേ സുഫിയാന്റെ ഉറ്റ സുഹൃത്ത് മരണപ്പെട്ടിരുന്നു. ഇതിന്റെ വിഷാദത്തിലായിരുന്നു മുഹമ്മദ് സൂഫിയാനെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.