എടപ്പാൾ:കൂട്ടുകാരോടൊപ്പം കായലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു.കള്ളിത്തുടിയിൽ സൈനുദ്ധീന്റെ മകൻ മുഹമ്മദ് സിനാൻ (17) ആണ് മരിച്ചത്.അയിലക്കാട് കോട്ട മുക്കിൽ കായലില്‍ ചൊവ്വാഴ്ച വൈകിയിട്ട് ആറരമണിയോടെയാണ് സംഭവം.കൂട്ടുകാരോടൊത്ത് കായലില്‍ ഇറങ്ങിയ സിനാന്‍ പെട്ടെന്ന് മുങ്ങിതാഴുകയായിരുന്നു.കാണാതായ സിനാനെ നാട്ടുകാര്‍ ചേര്‍ന്ന് കണ്ടെത്തി എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.പൂക്കരത്തറ ദാറുൽ ഹിദായ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് മരിച്ച സിനാന്‍.മൃതദേഹം ബുധനാഴ്ച കാലത്ത് ചങ്ങരംകുളം പോലീസ് ഇന്‍ക്വസ്റ്റ് നടത്തും.പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും







