• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് വേദികൾ പ്രഖ്യാപിച്ചു; തിരുവനന്തപുരം ഇല്ല, ഉദ്ഘാടന മത്സരം സെപ്റ്റംബർ 30ന്

cntv team by cntv team
June 3, 2025
in Sports
A A
വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് വേദികൾ പ്രഖ്യാപിച്ചു; തിരുവനന്തപുരം ഇല്ല, ഉദ്ഘാടന മത്സരം സെപ്റ്റംബർ 30ന്
0
SHARES
31
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മുംബൈ: സെപ്റ്റംബര്‍ 30 മുതല്‍ നവംബര്‍ രണ്ടുവരെ നടക്കുന്ന ഐസിസി വനിതാ ഏകദിന ലോകകപ്പിന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാവില്ല. ഗ്രീന്‍ഫീല്‍ഡിനെ ഒഴിവാക്കി ലോകകപ്പിനുള്ള അഞ്ച് വേദികള്‍ ഐസിസി പ്രഖ്യാപിച്ചു. നേരത്തേ, ഗ്രീന്‍ഫീല്‍ഡില്‍ ലോകകപ്പ് നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി വേദിയാവുന്ന ലോകകപ്പിലെ മത്സരങ്ങള്‍ ബെംഗളൂരു, ഗുവാഹത്തി, ഇന്‍ഡോര്‍, വിശാഖപട്ടണം, കൊളംബോ എന്നിവിടങ്ങളിലാണ് നടക്കുക. പാകിസ്ഥാന്റെ എല്ലാ മത്സരങ്ങള്‍ക്കും കൊളംബോ വേദിയാവും. എട്ട് ടീമുകളാണ് ലോകകപ്പില്‍ ഏറ്റുമുട്ടുന്നത്. മാര്‍ച്ചില്‍ നടന്ന ബിസിസിഐ യോഗത്തിലാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ലോകകപ്പിനുള്ള വേദിയായി തീരുമാനിച്ചത്. ഏതൊക്കെ മത്സരങ്ങളാണ് തിരുവനന്തപുരത്ത് നടക്കുക എന്ന് മാത്രമാണ് അറിയാനുണ്ടായിരുന്നത്. എന്നാല്‍ അവസാന നിമിഷം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം തഴയപ്പെട്ടു.

ഗ്രീന്‍ഫീല്‍ഡിന് പുറമെ റായ്പൂര്‍, പഞ്ചാബിലെ മുല്ലാന്‍പൂര്‍ എന്നീ സ്റ്റേഡിയങ്ങളും തഴയപ്പെട്ടു. നോക്കൗട്ട് റൗണ്ട് മത്സരങ്ങള്‍ ഉള്‍പ്പടെ തിരുവനന്തപുരത്തിന് അനുവദിച്ചേക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. വിശാഖപട്ടണത്ത് ഒഴികെ മറ്റ് വേദികളിലൊന്നും ഇതുവരെ വനിതാ രാജ്യാന്തര മത്സരത്തിന് വേദിയായിട്ടില്ല. ഇന്‍ഡോറില്‍ മുമ്പ് രണ്ട് തവണ വനിതാ ലോകകപ്പ് മത്സരം നടന്നിട്ടുണ്ടെങ്കിലും അത് രണ്ടും ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലായിരുന്നു. 2000ല്‍ ഹോള്‍ക്കര്‍ സ്റ്റേഡിയം നിലവില്‍ വന്നശേഷം നെഹ്റു സ്റ്റേഡിയം രാജ്യാന്തര മത്സരങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ല. ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള വേദിയായും ഗ്രീന്‍ഫീല്‍ഡിനെ പരിഗണിച്ചിരുന്നില്ല. മൂന്ന് മത്സരങ്ങളും ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കും. സെപ്റ്റംബര്‍ 14, 17, 20 തീയതികളിലാണ് ഇന്ത്യ – ഓസ്ട്രേലിയ ഏകദിന മത്സരങ്ങള്‍ നടക്കുക. ഇന്ത്യന്‍ വനിതാ ടീമിന്റെ അടുത്ത പരമ്പര ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഇംഗ്ലണ്ടിനെതിരെയാണ്. അഞ്ച് ടി20 മത്സരങ്ങളും തുടര്‍ന്ന് മൂന്ന് ഏകദിന മത്സരങ്ങളും കളിക്കും.

Related Posts

ഇന്റർ മയാമിക്കായി ഏറ്റവും വേഗത്തിൽ 100 ഗോളുകൾ; റെക്കോർഡുമായി മെസ്സി
Sports

ഇന്റർ മയാമിക്കായി ഏറ്റവും വേഗത്തിൽ 100 ഗോളുകൾ; റെക്കോർഡുമായി മെസ്സി

September 17, 2026
17
ഇന്ത്യ-അഫ്ഗാനിസ്താൻ മൂന്നാം ട്വന്റി-20 മത്സരം ഇന്ന്
Sports

ഇന്ത്യ-അഫ്ഗാനിസ്താൻ മൂന്നാം ട്വന്റി-20 മത്സരം ഇന്ന്

September 17, 2026
49
ഹാമിഷ് റോഡ്രിഗസ് ബൂട്ടഴിച്ചു,’കൊളംബിയൻ ജെഴ്‌സിയിൽ 15 വർഷത്തെ യാത്രയ്ക്ക് വിരാമം’
Sports

ഹാമിഷ് റോഡ്രിഗസ് ബൂട്ടഴിച്ചു,’കൊളംബിയൻ ജെഴ്‌സിയിൽ 15 വർഷത്തെ യാത്രയ്ക്ക് വിരാമം’

September 16, 2026
14
അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സി അവസാനമായി ബൂട്ടുകെട്ടുന്നു; വിടവാങ്ങൽ മത്സരം ഒക്ടോബർ 6ന്
Sports

അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സി അവസാനമായി ബൂട്ടുകെട്ടുന്നു; വിടവാങ്ങൽ മത്സരം ഒക്ടോബർ 6ന്

September 16, 2026
53
ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം
Sports

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം

September 8, 2026
29
കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി
Kerala

കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി

September 4, 2026
20
Next Post
ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പരസ്യങ്ങള്‍ നിര്‍മിക്കാനും എഐ ടൂള്‍ അടുത്ത വര്‍ഷത്തോടെ

ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പരസ്യങ്ങള്‍ നിര്‍മിക്കാനും എഐ ടൂള്‍ അടുത്ത വര്‍ഷത്തോടെ

Recent News

പാടത്തെ കുഴിയിൽ മുഖം പൂഴ്ത്തിയ നിലയിൽ, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

പാടത്തെ കുഴിയിൽ മുഖം പൂഴ്ത്തിയ നിലയിൽ, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

September 19, 2026
126
സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ

സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ

September 19, 2026
9
അബ്കാരി കേസ്; ആന്റോ അഗസ്റ്റിനെ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

അബ്കാരി കേസ്; ആന്റോ അഗസ്റ്റിനെ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

September 19, 2026
22
തൃക്കണ്ടിയൂരിൽ ഹോട്ടലിലും കടകളിലും ക്ഷേത്രത്തിലും മോഷണം; പ്രതികൾ പിടിയിൽ

തൃക്കണ്ടിയൂരിൽ ഹോട്ടലിലും കടകളിലും ക്ഷേത്രത്തിലും മോഷണം; പ്രതികൾ പിടിയിൽ

September 19, 2026
53
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025