ജിസാൻ:ബെയ്ഷിലെ താമസസ്ഥലത്ത് പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മുക്കം എടലമ്പാട്ട് സ്വദേശി സുൽഫിക്കർ (42) ആണ് മരിച്ചത്. ജിസാനിലെ ബെയ്ഷിൽ പ്രവർത്തിക്കുന്ന അരാംകോ പ്രോജക്ടിൽ ഇറാദത്ത് ട്രാൻസ്പോർട്ടേഷൻ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു
രാവിലെ ജോലിക്ക് ശേഷം സുൽഫിക്കർ താമസസ്ഥലത്ത് വിശ്രമിക്കാനെത്തിയിരുന്നുവെന്നാണ് വിവരം. പിന്നീട് കമ്പനി ജീവനക്കാരാണ് മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് നിയമനടപടികൾക്ക് സ്വീകരിച്ച് മൃതദേഹം ആരോഗ്യപ്രവർത്തകരുടെ സഹായത്തോടെ ബെയ്ഷ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി
പിതാവ്: കറുത്തപറമ്പ് കോയിസ്സൻ. ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം നാട്ടിലുണ്ട്. മരണാനന്തര തുടർനടപടികൾ പൂർത്തിയാക്കുന്നതിനും സഹായങ്ങൾക്കുമായി ജിസാൻ കെഎംസിസി വെൽഫെയർവിങ് കൺവീനർ സമീർ അമ്പലപ്പാറയുടെ നേതൃത്വത്തിൽ ബെയ്ഷ് കെഎംസിസിസി ഏരിയ പ്രവർത്തകർ രംഗത്തുണ്ട്. കബറടക്കം പീന്നീട്







