• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, November 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചങ്ങരംകുളം ലൈയൺസ് ക്ലബ്ബിന്റെ ജനറൽ ബോഡി യോഗവും ഡിസ്ട്രിക്ട് ഗവർണറുടെ ഔദ്യോഗിക സന്ദർശനവും നടന്നു

ckmnews by ckmnews
August 5, 2026
in UPDATES
A A
ചങ്ങരംകുളം ലൈയൺസ് ക്ലബ്ബിന്റെ ജനറൽ ബോഡി യോഗവും ഡിസ്ട്രിക്ട് ഗവർണറുടെ ഔദ്യോഗിക സന്ദർശനവും നടന്നു
0
SHARES
239
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ചങ്ങരംകുളം ലൈയൺസ് ക്ലബ്ബിന്റെ ജനറൽ ബോഡി യോഗവും ഡിസ്ട്രിക്ട് ഗവർണറുടെ ഔദ്യോഗിക സന്ദർശനവും ഹോട്ടൽ JAAS Continental-ൽ വിപുലമായ പരിപാടികളോടെ നടന്നു. ഡിസ്ട്രിക്ട് ഗവർണർ PMJF ലൈയൺ ബാബു ദിവാകരൻ, ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ലൈയൺ അഡ്വ. കെ. പി. എ. റഹ്മാൻ, സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ലൈയൺ ഡോ. കൊച്ചു എസ്. മണി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ജനറൽ ബോഡിക്ക് മുൻപായി ചേർന്ന ബോർഡ് യോഗത്തിൽ ഡിസ്ട്രിക്ട് ഗവർണർ ക്ലബ്ബിന്റെ ഭരണപരവും സാമ്പത്തികവുമായ പ്രവർത്തനങ്ങൾ വിശദമായി വിലയിരുത്തി. സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടും ട്രഷറർ അവതരിപ്പിച്ച വരവ്-ചെലവ് കണക്കുകളും പരിശോധിച്ച അദ്ദേഹം, പ്രവർത്തനങ്ങൾ സുതാര്യമായും ചിട്ടയായും അവതരിപ്പിച്ച ചങ്ങരംകുളം ലൈയൺസ് ക്ലബ്ബിനെ പ്രത്യേകം അഭിനന്ദിച്ചു.

തുടർന്ന് നടന്ന ജനറൽ ബോഡി യോഗത്തിൽ ക്ലബ് പ്രസിഡന്റ് ലൈയൺ ചന്ദ്രാനന്ദൻ സി. അധ്യക്ഷത വഹിച്ചു. ലൈയൺ ദിലീപ് ചങ്ങരംകുളം സ്വാഗതം ആശംസിച്ചു. മുഖ്യാതിഥിയായ ഡിസ്ട്രിക്ട് ഗവർണർ PMJF ലൈയൺ ബാബു ദിവാകരൻ ക്ലബ്ബിന്റെ മികച്ച സേവന പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ഭാവി പദ്ധതികൾക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു.

സ്ഥാപിതമായി ഏഴ് മാസം മാത്രം പിന്നിടുന്ന ചങ്ങരംകുളം ലൈയൺസ് ക്ലബ് ഇതിനോടകം 92 അംഗങ്ങളുമായി സാമൂഹിക സേവന രംഗത്ത് ശക്തമായ സാന്നിധ്യമായി മാറിയതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

ലിയോ ക്ലബ്ബിന് തുടക്കം

18 വയസ്സിൽ താഴെയുള്ള വിദ്യാർത്ഥികളെ ഉൾപ്പെടുത്തി രൂപീകരിച്ച പുതിയ ലിയോ ക്ലബ്ബിന്റെ ഇൻഡക്ഷൻ ഡിസ്ട്രിക്ട് ഗവർണർ നിർവഹിച്ചു. റിഫാ റഫീഖ് പ്രസിഡന്റായും, അമേയ സെക്രട്ടറിയായും, അഭിരാം കൃഷ്ണ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

സ്വന്തം ഓഫീസ് സമുച്ചയത്തിന് അംഗീകാരം

ചങ്ങരംകുളം ലൈയൺസ് ക്ലബ്ബിന് സ്വന്തമായി ഓഫീസ് സമുച്ചയം, ബാങ്ക്വറ്റ് ഹാൾ, ഷോപ്പ് മുറികൾ, പകൽവീട് എന്നിവ ഉൾപ്പെടുന്ന ബഹുമുഖ സേവനകേന്ദ്രം സ്ഥാപിക്കുന്നതിനായി ഭൂമി വാങ്ങാനുള്ള പ്രമേയം പ്രസിഡന്റ് ലൈയൺ ചന്ദ്രാനന്ദൻ സി. അവതരിപ്പിച്ചു.

ലൈയൺ ആസിഫ് (മെഹർ ജ്വല്ലറി) പ്രമേയം അംഗീകരിക്കുകയും ലൈയൺ ദിലീപ് ചങ്ങരംകുളം പിന്താങ്ങുകയും ചെയ്തതിനെ തുടർന്ന് ജനറൽ ബോഡി ഐകകണ്ഠേന അംഗീകരിച്ചു.

തുടർന്ന് പദ്ധതിയുടെ ആദ്യ ഷെയർ വിഹിതം ലൈയൺ കേശവദാസ് ഡിസ്ട്രിക്ട് ഗവർണർക്ക് കൈമാറി. ഇതോടെ ക്ലബ്ബിന്റെ സ്വപ്ന പദ്ധതിയായ ഓഫീസ് സമുച്ചയ നിർമ്മാണത്തിന് ഔദ്യോഗിക തുടക്കമായി.

ഭാവി സേവന പദ്ധതികൾ

പകൽവീട്, പ്രമേഹ രോഗികൾക്കായുള്ള കൗൺസലിംഗ് സെന്റർ, മെഡിക്കൽ ക്യാമ്പുകൾ, വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം, ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ, ഡിജിറ്റൽ-സോഷ്യൽ മീഡിയയുടെ സുരക്ഷിത ഉപയോഗത്തെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസുകൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് ചികിത്സാ സഹായം എന്നിവ നടപ്പാക്കാൻ യോഗം തീരുമാനിച്ചു.

യൂത്ത് എംപവർമെന്റ് പോസ്റ്റർ പ്രകാശനം

ഓഗസ്റ്റ് 12-ന് അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് ചങ്ങരംകുളത്ത് വിവിധ ക്ലബ്ബുകളെ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന “യൂത്ത് എംപവർമെന്റ്” ടർഫ് ഫുട്ബോൾ ടൂർണമെന്റിന്റെ പോസ്റ്റർ ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർ ലൈയൺ ദിലീപ് ചങ്ങരംകുളത്തിൽ നിന്നും ഏറ്റുവാങ്ങി ഡിസ്ട്രിക്ട് ഗവർണർ PMJF ലൈയൺ ബാബു ദിവാകരൻ ഔദ്യോഗികമായി പ്രകാശനം ചെയ്തു.

പ്രഭാഷണങ്ങളും റിപ്പോർട്ടുകളും

ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ലൈയൺ കെ. പി. എ. റഹ്മാൻ ലൈയണിസത്തിന്റെ ആശയങ്ങളും സംഘടനാ മൂല്യങ്ങളും വിശദീകരിച്ച് ക്ലാസ് നയിച്ചു.

സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ലൈയൺ ഡോ. കൊച്ചു എസ്. മണി ലൈയൺസ് ക്ലബ്ബ് അംഗങ്ങൾ പാലിക്കേണ്ട സേവന മൂല്യങ്ങളെയും സംഘടനാ പ്രവർത്തനങ്ങളെയും കുറിച്ച് വിശദമായ പ്രഭാഷണം നടത്തി.

യോഗത്തിൽ ക്ലബ് സെക്രട്ടറി ലൈയൺ ജനാർദ്ദനൻ പി. വി. വാർഷിക പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ലൈയൺ ഉമ്മർ കുളങ്ങര വരവ്-ചെലവ് കണക്കുകൾ അവതരിപ്പിച്ചു. ജനറൽ ബോഡി ഇരു റിപ്പോർട്ടുകളും അംഗീകരിച്ചു.

യോഗത്തിൽ സോണൽ ചെയർപേഴ്സൺ ലൈയൺ ഹകീം, ഡിസ്ട്രിക്ട് കാബിനറ്റ് സെക്രട്ടറി ലൈയൺ അഡ്വ. പ്രസാദ്, എടപ്പാൾ ലൈയൺസ് ക്ലബ് പ്രസിഡന്റ് ലൈയൺ അബ്ദുൽ റഹ്മാൻ, Venter Venu, joint cabinet secretary Viji George ,peace poster co ordinater സനൽകുമാർ, District Leo co ordinater ഡീനാ ഡേവിസ് എന്നിവരുൾപ്പെടെ വിവിധ ക്ലബ്ബുകളിലെ ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു.

അവസാനമായി ക്ലബ് സെക്രട്ടറി ലൈയൺ ജനാർദ്ദനൻ പി. വി. നന്ദി രേഖപ്പെടുത്തി. ചങ്ങരംകുളം ലൈയൺസ് ക്ലബ്ബിന്റെ സേവന പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകുന്ന നിരവധി സുപ്രധാന തീരുമാനങ്ങളോടെയാണ് ജനറൽ ബോഡി യോഗം സമാപിച്ചത്.

Related Posts

മട്ടനൂരില്‍ അമ്മയും മകനും വെട്ടേറ്റ് മരിച്ച നിലയിൽ’റിട്ട അധ്യാപികയും മകനുമാണ് കൊല്ലപ്പെട്ടത്
UPDATES

മട്ടനൂരില്‍ അമ്മയും മകനും വെട്ടേറ്റ് മരിച്ച നിലയിൽ’റിട്ട അധ്യാപികയും മകനുമാണ് കൊല്ലപ്പെട്ടത്

November 10, 2026
353
ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ആറ്റിങ്ങൽ സ്വദേശി പിടിയിൽ, സംഭവം മലബാർ എക്സ്പ്രസിൽ
UPDATES

ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ആറ്റിങ്ങൽ സ്വദേശി പിടിയിൽ, സംഭവം മലബാർ എക്സ്പ്രസിൽ

November 10, 2026
96
മദ്യപിച്ച് ബഹളമുണ്ടാക്കി; കസ്റ്റഡിയിലെടുത്ത പ്രതി പോലീസുകാരന്റെ കൈ കടിച്ചുമുറിച്ചു
UPDATES

മദ്യപിച്ച് ബഹളമുണ്ടാക്കി; കസ്റ്റഡിയിലെടുത്ത പ്രതി പോലീസുകാരന്റെ കൈ കടിച്ചുമുറിച്ചു

November 10, 2026
72
കിടപ്പുരോഗിയായ ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസ്; ഭാര്യയ്ക്കും ബന്ധുവിനും ജീവപര്യന്തം, രണ്ടുലക്ഷം രൂപ വീതം പിഴ
UPDATES

കിടപ്പുരോഗിയായ ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസ്; ഭാര്യയ്ക്കും ബന്ധുവിനും ജീവപര്യന്തം, രണ്ടുലക്ഷം രൂപ വീതം പിഴ

November 10, 2026
84
ആശമാർ സമരത്തിലേക്ക്, മുഖ്യമന്ത്രി പ്രഖ്യാപിച്ച ശമ്പള വർധന നടപ്പാക്കണം; 21,000 രൂപ നൽകണമെന്ന് ആവശ്യം
UPDATES

ആശമാർ സമരത്തിലേക്ക്, മുഖ്യമന്ത്രി പ്രഖ്യാപിച്ച ശമ്പള വർധന നടപ്പാക്കണം; 21,000 രൂപ നൽകണമെന്ന് ആവശ്യം

November 10, 2026
45
സ്വകാര്യദൃശ്യം പ്രചരിപ്പിച്ചത് അവരാണെന്ന് കരുതി, ബീഡി വാങ്ങി കൂട്ടിക്കൊണ്ടുപോയത് കൊല്ലാൻ.’ 17-കാരൻ അഭിരാമിനൊപ്പം സുഹൃത്തിനെയും വകവരുത്താൻ ലക്ഷ്യമിട്ടു
UPDATES

സ്വകാര്യദൃശ്യം പ്രചരിപ്പിച്ചത് അവരാണെന്ന് കരുതി, ബീഡി വാങ്ങി കൂട്ടിക്കൊണ്ടുപോയത് കൊല്ലാൻ.’ 17-കാരൻ അഭിരാമിനൊപ്പം സുഹൃത്തിനെയും വകവരുത്താൻ ലക്ഷ്യമിട്ടു

November 10, 2026
179
Next Post
പത്തനംതിട്ടയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം: ആറൻമുള MLA അബിൻ വർക്കിക്ക് പരുക്ക്

പത്തനംതിട്ടയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം: ആറൻമുള MLA അബിൻ വർക്കിക്ക് പരുക്ക്

Recent News

മട്ടനൂരില്‍ അമ്മയും മകനും വെട്ടേറ്റ് മരിച്ച നിലയിൽ’റിട്ട അധ്യാപികയും മകനുമാണ് കൊല്ലപ്പെട്ടത്

മട്ടനൂരില്‍ അമ്മയും മകനും വെട്ടേറ്റ് മരിച്ച നിലയിൽ’റിട്ട അധ്യാപികയും മകനുമാണ് കൊല്ലപ്പെട്ടത്

November 10, 2026
353
ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ആറ്റിങ്ങൽ സ്വദേശി പിടിയിൽ, സംഭവം മലബാർ എക്സ്പ്രസിൽ

ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ആറ്റിങ്ങൽ സ്വദേശി പിടിയിൽ, സംഭവം മലബാർ എക്സ്പ്രസിൽ

November 10, 2026
96
മദ്യപിച്ച് ബഹളമുണ്ടാക്കി; കസ്റ്റഡിയിലെടുത്ത പ്രതി പോലീസുകാരന്റെ കൈ കടിച്ചുമുറിച്ചു

മദ്യപിച്ച് ബഹളമുണ്ടാക്കി; കസ്റ്റഡിയിലെടുത്ത പ്രതി പോലീസുകാരന്റെ കൈ കടിച്ചുമുറിച്ചു

November 10, 2026
72
കിടപ്പുരോഗിയായ ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസ്; ഭാര്യയ്ക്കും ബന്ധുവിനും ജീവപര്യന്തം, രണ്ടുലക്ഷം രൂപ വീതം പിഴ

കിടപ്പുരോഗിയായ ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസ്; ഭാര്യയ്ക്കും ബന്ധുവിനും ജീവപര്യന്തം, രണ്ടുലക്ഷം രൂപ വീതം പിഴ

November 10, 2026
84
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025