• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

രാജ്യത്ത് കൊവിഡ് കേസുകൾ വർദ്ധിക്കുന്നു; കേരളത്തിൽ 1400 രോഗികൾ

cntv team by cntv team
June 2, 2025
in Kerala
A A
രാജ്യത്ത് കൊവിഡ് കേസുകൾ വർദ്ധിക്കുന്നു; കേരളത്തിൽ 1400 രോഗികൾ
0
SHARES
41
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം വർദ്ധിക്കുന്നതിൽ ആശങ്ക. ഇന്ത്യയിലെ കൊവിഡ് കേസുകളുടെ എണ്ണം 3758 ആയി ഉയർന്നു. ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ നിന്നാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് കേന്ദ്ര കുടുംബാരോഗ്യ മന്ത്രാലയം അറിയിച്ചു.കേരളത്തിൽ നിലവിൽ 1400 കൊവിഡ് രോഗികളാണുള്ളത്, 506 കേസുകളുമായി മഹാരാഷ്ട്രയാണ് തൊട്ടുപിന്നിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1360 പുതിയ കൊവിഡ് കേസുകളാണ് റിപ്പോ‌ർട്ട് ചെയ്യപ്പെട്ടത്. 24 മണിക്കൂറിനിടെ രണ്ട് കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. കേരളത്തിലും കർണാടകയിലുമാണ് കൊവിഡ് മരണങ്ങളുണ്ടായത്. 24 വയസുള്ള യുവതിയാണ് കൊവിഡ് ബാധയേറ്റ് കേരളത്തിൽ മരണപ്പെട്ടത്. ഇവർക്ക് കരൾ രോഗവും ഉയർന്ന രക്തസമ്മർദ്ദവും ഉണ്ടായിരുന്നതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കർണാടകയിൽ 63 വയസുള്ളയാളാണ് കൊവിഡ് മൂലം മരണപ്പെട്ടത്. ഇയാൾക്ക് ടിബിയും മറ്റ് രോഗങ്ങളും ഉണ്ടായിരുന്നതായും ആരോഗ്യമന്ത്രാലയും അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിൽ 64 പുതിയ കൊവിഡ് കേസുകളും മഹാരാഷ്ട്രയിൽ 18ഉം, ഡൽഹിയിൽ 61ഉം റിപ്പോ‌ർട്ട് ചെയ്യപ്പെട്ടു. കേരളത്തിൽ അഞ്ചുമാസത്തിനിടെ കൊവിഡ് ബാധിച്ച് ആറുപേരാണ് മരിച്ചത്.ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്‌ത ഒമിക്രോൺ ജെ എൻ വകഭേദമായ എൽ എഫ് 7ആണ് കേരളത്തിലും ഇപ്പോൾ പടരുന്നത്. നിലവിൽ എൽ എഫ് 7 ഉപവകഭേദത്തെ ലോകാരോഗ്യ സംഘടന അപകടകാരിയായി പ്രഖ്യാപിച്ചിട്ടില്ല.

Related Posts

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
Kerala

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 25, 2026
129
‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
Kerala

‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

August 25, 2026
18
വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം
Kerala

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം

August 25, 2026
421
ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ
Kerala

ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ

August 25, 2026
148
തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്
Kerala

തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്

August 25, 2026
170
വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി
Kerala

വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി

August 25, 2026
5
Next Post
പത്ത് കോടി വിലയുളള സാധനം ഒളിപ്പിച്ചത് ഭക്ഷണപൊതിയിൽ,​ തായ്‌ലൻഡിൽ നിന്നെത്തിയ യുവാവും യുവതിയും പിടിയിൽ

പത്ത് കോടി വിലയുളള സാധനം ഒളിപ്പിച്ചത് ഭക്ഷണപൊതിയിൽ,​ തായ്‌ലൻഡിൽ നിന്നെത്തിയ യുവാവും യുവതിയും പിടിയിൽ

Recent News

ഷൗക്കത്തിന്റെ മരണം; ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

ഷൗക്കത്തിന്റെ മരണം; ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

August 27, 2026
138
സ്പോട്ട് കുമരനല്ലൂർ മിനി മാരത്തോൺ സംഘടിപ്പിച്ചു.

സ്പോട്ട് കുമരനല്ലൂർ മിനി മാരത്തോൺ സംഘടിപ്പിച്ചു.

August 27, 2026
85
ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

August 27, 2026
428
നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

August 27, 2026
66
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025