• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കിടക്കയില്ല’, ജാതി നോക്കി രോഗിയെ കൊല്ലാൻ നിർദ്ദേശം നൽകി ഡോക്ടർ, ഓഡിയോ ക്ലിപ് പുറത്ത്, അന്വേഷണം

cntv team by cntv team
June 1, 2025
in UPDATES
A A
കിടക്കയില്ല’, ജാതി നോക്കി രോഗിയെ കൊല്ലാൻ നിർദ്ദേശം നൽകി ഡോക്ടർ, ഓഡിയോ ക്ലിപ് പുറത്ത്, അന്വേഷണം
0
SHARES
998
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് വീശിയടിച്ച സമയത്ത് രോഗിയെ കൊല്ലാൻ സഹപ്രവർത്തകന് നിർദ്ദേശം നൽകിയ മുതിർന്ന സർക്കാർ ഡോക്ടറിനെതിരെ കേസ്. മഹാരാഷ്ട്രയിലെ ഉദ്ഗിർ സർക്കാർ ആശുപത്രിയിൽ അഡീഷണൽ ജില്ലാ സർജൻ കൂടിയായ ഡോ ശശികാന്ത് ദേശ്പാണ്ഡെ എന്നയാൾക്കെതിരെയാണ് മഹാരാഷ്ട്ര പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഡോ ശശികാന്ത് ദേശ്പാണ്ഡെയുടെ ഓഡിയോ ക്ലിപ് പുറത്ത് വന്നിരുന്നു. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഡോ ശശികാന്ത് ദേശ്പാണ്ഡെയും മറ്റൊരു ഡോക്ടറായ ഡോ ശശികാന്ത് ഡാംഗേയും തമ്മിലുള്ള സംഭാഷണമാണ് പുറത്ത് വന്നത്.

2021 ഏപ്രിൽ 15ന് കൊവിഡ് ലക്ഷണങ്ങളുമായി ചികിത്സ തേടിയെത്തിയ കൌസർ ഫാത്തിമ എന്ന യുവതിയെക്കുറിച്ചാണ് ക്ലിപ്പിൽ പറയുന്നത്. 10 ദിവസത്തെ ചികിത്സയ്ക്കൊടുവിൽ ഇവർ ആശുപത്രി വിട്ടിരുന്നു. ഇവരുടെ ഭർത്താവ് ദയാമി അജിമൊദദീൻ ഗൌസോദിൻ ആണ് നിലവിൽ പൊലീസിൽ പരാതി നൽകിയിട്ടുള്ളത്. ഡോക്ടർമാർ ഭാര്യയെ കൊല്ലാൻ പദ്ധതിയിട്ട സംഭാഷണം താൻ കേട്ടിരുന്നതായാണ് ഇയാൾ പൊലീസിൽ മൊഴി നൽകിയത്. ഡോ ശശികാന്ത് ഡാംഗേ ആരോപണം നേരിട്ട ഡോക്ടറോട് ലൌഡ് സ്പീക്കറിൽ നടത്തിയ സംഭാഷണമാണ് നിലവിൽ വൈറലായിട്ടുള്ളത്. രോഗികളുടെ എണ്ണം ക്രമാതീതമായതോടെ ജാതി അടിസ്ഥാനമാക്കി കൊവിഡ് രോഗികളെ കൊലപ്പെടുത്താമെന്നായിരുന്നു ശശികാന്ത് ദേശ്പാണ്ഡെ വിശദമാക്കിയത്.

സംഭവത്തിൽ ലാത്തൂർ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഡോക്ടറുടെ ഫോൺ പൊലീസ് പിടിച്ചെടുക്കുകയും നോട്ടീസ് അയയ്ക്കുകയും ചെയ്തിട്ടുണ്ട്. സംഭാഷണത്തിനിടയിൽ ഡോ. ശശികാന്ത് ദേശ്പാണ്ഡെ, ആരെയും അകത്തേക്ക് കടക്കാൻ അനുവദിക്കരുത് ആ സ്ത്രീയെ കൊന്നുകളഞ്ഞേക്കൂ എന്നാണ് പറയുന്നത്. സംഭാഷത്തിനിടയില്‍ ആശുപത്രിയില്‍ കിടക്ക ലഭ്യതയെക്കുറിച്ച് ഡോ. ശശികാന്ത് ദേശ്പാണ്ഡെ അന്വേഷിച്ചിരുന്നു. കിടക്കകളൊന്നും ഒഴിഞ്ഞുകിടക്കുന്നില്ല എന്നായിരുന്നു ശശികാന്ത് ഡാംഗേയുടെ മറുപടി. പിന്നാലെയാണ് കൊന്നുകളയാന്‍ ഡോക്ടര്‍ ആവശ്യപ്പെടുന്നത്. ഭാര്യ ആശുപത്രിയിൽ പ്രവേശിച്ച് ഏഴാം ദിവസമാണ് നിലവിൽ വൈറലായ സംഭാഷണം നടന്നതെന്നാണ് യുവതിയുടെ ഭർത്താവ് ആരോപിക്കുന്നത്.

Related Posts

പിതാവിനൊപ്പം നിന്ന പേരക്കുട്ടിയെ മാതാവിനൊപ്പം വിട്ടതില്‍ മനം നൊന്ത് ഗൃഹനാഥന്‍ തൂങ്ങി മരിച്ചു
UPDATES

പിതാവിനൊപ്പം നിന്ന പേരക്കുട്ടിയെ മാതാവിനൊപ്പം വിട്ടതില്‍ മനം നൊന്ത് ഗൃഹനാഥന്‍ തൂങ്ങി മരിച്ചു

October 31, 2026
3
കുട്ടി കായിക മാമാങ്കത്തിന് ഇന്ന് കൊടിയിറക്കം; ഓവറോൾ ചാമ്പ്യൻഷിപ്പ് ഉറപ്പിച്ച് തിരുവനന്തപുരം, അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിനായി കടുത്ത പോരാട്ടം
UPDATES

കുട്ടി കായിക മാമാങ്കത്തിന് ഇന്ന് കൊടിയിറക്കം; ഓവറോൾ ചാമ്പ്യൻഷിപ്പ് ഉറപ്പിച്ച് തിരുവനന്തപുരം, അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിനായി കടുത്ത പോരാട്ടം

October 31, 2026
26
ചങ്ങരംകുളത്ത് സ്വകാര്യ ബസ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി 15 പേർക്ക് പരിക്ക്
UPDATES

ചങ്ങരംകുളത്ത് സ്വകാര്യ ബസ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി 15 പേർക്ക് പരിക്ക്

October 31, 2026
2.4k
ജനത എ.എൽ.പി.എസ്. ആലങ്കോട് ശാസ്‌ത്രോത്സവത്തിൽ മികച്ച വിജയം
UPDATES

ജനത എ.എൽ.പി.എസ്. ആലങ്കോട് ശാസ്‌ത്രോത്സവത്തിൽ മികച്ച വിജയം

October 30, 2026
130
ഹരിത കർമ്മ സേനയോടൊപ്പം ബ്ലോക്ക് ഡിവിഷൻ മെമ്പർ എ കെ സുബൈർ
UPDATES

ഹരിത കർമ്മ സേനയോടൊപ്പം ബ്ലോക്ക് ഡിവിഷൻ മെമ്പർ എ കെ സുബൈർ

October 30, 2026
134
മുഹമ്മദ് ബാസിലിനും മറ്റു പ്രതിഭകൾക്കും കോസ്റ്റൽ പോലീസിന്റെ ആദരം
UPDATES

മുഹമ്മദ് ബാസിലിനും മറ്റു പ്രതിഭകൾക്കും കോസ്റ്റൽ പോലീസിന്റെ ആദരം

October 30, 2026
41
Next Post
ചാലിശ്ശേരി കവുക്കോട് കുളത്താണി ക്ഷേത്രത്തിന് സമീപം കുന്നത്ത് മന ഹേമലത ടീച്ചർ നിര്യാതയായി

ചാലിശ്ശേരി കവുക്കോട് കുളത്താണി ക്ഷേത്രത്തിന് സമീപം കുന്നത്ത് മന ഹേമലത ടീച്ചർ നിര്യാതയായി

Recent News

പിതാവിനൊപ്പം നിന്ന പേരക്കുട്ടിയെ മാതാവിനൊപ്പം വിട്ടതില്‍ മനം നൊന്ത് ഗൃഹനാഥന്‍ തൂങ്ങി മരിച്ചു

പിതാവിനൊപ്പം നിന്ന പേരക്കുട്ടിയെ മാതാവിനൊപ്പം വിട്ടതില്‍ മനം നൊന്ത് ഗൃഹനാഥന്‍ തൂങ്ങി മരിച്ചു

October 31, 2026
3
‘പൊലീസ് ശത്രുപക്ഷത്ത് നിന്ന് കേസെടുക്കുന്നു’; യുഡിഎഫ് സർക്കാരിലുള്ള പ്രതീക്ഷ അസ്തമിച്ചെന്ന് വളർമതി

‘പൊലീസ് ശത്രുപക്ഷത്ത് നിന്ന് കേസെടുക്കുന്നു’; യുഡിഎഫ് സർക്കാരിലുള്ള പ്രതീക്ഷ അസ്തമിച്ചെന്ന് വളർമതി

October 31, 2026
7
തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയെന്ന ആരോപണം; നിയമനടപടി ആരംഭിച്ചതിന് പിന്നാലെ യുസുഫലിയോട് മാപ്പ് പറഞ്ഞ് ഷാജൻ സ്‌കറിയ

തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയെന്ന ആരോപണം; നിയമനടപടി ആരംഭിച്ചതിന് പിന്നാലെ യുസുഫലിയോട് മാപ്പ് പറഞ്ഞ് ഷാജൻ സ്‌കറിയ

October 31, 2026
51
ചേരാനല്ലൂർ‍ അപകടം: ജുവനൈൽ ബോർഡ്‌ ഒരു രേഖയും പരിഗണിച്ചില്ല; പുതിയ അപ്പീൽ ഫയൽ ചെയ്ത് പ്രോസിക്യൂഷൻ

ചേരാനല്ലൂർ‍ അപകടം: ജുവനൈൽ ബോർഡ്‌ ഒരു രേഖയും പരിഗണിച്ചില്ല; പുതിയ അപ്പീൽ ഫയൽ ചെയ്ത് പ്രോസിക്യൂഷൻ

October 31, 2026
34
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025