ചങ്ങരംകുളം:കനത്ത മഴ തുടരുന്നതിനിടെ ‘സംസ്ഥാന പാതയില്‍ വെള്ളക്കെട്ട് രൂക്ഷമായി.ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് റോഡരികിലെ കടകളിലും വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.പാതയോരത്തെ ട്രൈനേജുകള്‍ പലതും മണ്ണും ചെളിയും മറ്റു മാലിന്യങ്ങളും വന്ന് അടഞ്ഞ് കിടക്കുകയാണ്.അപ്രതീക്ഷിതമായി എത്തിയ പെരുമഴ ചങ്ങരംകുളം മേഖലയിലും നിര്‍ത്താതെ ഇപ്പോഴും പെയ്യുകയാണ്.പലസ്ഥലത്തും മരങ്ങളും മരക്കൊമ്പുകളും വീണ് വൈദ്യുതി ബന്ധങ്ങളും താറുമാറായി.താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിലാണ്.പലയിടത്തും മതിലുകളും കിണറുകളും ഇടിഞ്ഞ് വീണു.താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്