• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, April 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പത്തനംതിട്ടയിൽ ഹോം നഴ്സിന്റെ ക്രൂരമർദ്ദനമേറ്റ 59കാരൻ മരിച്ചു

cntv team by cntv team
May 25, 2025
in UPDATES
A A
പത്തനംതിട്ടയിൽ ഹോം നഴ്സിന്റെ ക്രൂരമർദ്ദനമേറ്റ 59കാരൻ മരിച്ചു
0
SHARES
28
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പത്തനംതിട്ട: ഹോം നഴ്സിൻറെ മർദ്ദനത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞ 59 കാരൻ മരിച്ചു. പത്തനംതിട്ട തട്ട സ്വദേശി ശശിധരൻ പിള്ളയാണ് മരിച്ചത്. അൽഷിമേഴ്സ് രോഗിയായ ശശിധരൻ പിള്ളയെ ഒരു മാസം മുമ്പാണ് ഹോം നഴ്സ് വിഷ്ണു അതി ക്രൂരമായി മർദ്ദിച്ചത്. നഗ്നനാക്കി നിലത്തിട്ട് വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംഭവത്തിൽ കൊടുമൺ പൊലീസ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തിരുന്നു. മരണത്തിന് കാരണം ഹോം നഴ്സാണെന്ന് ബന്ധുക്കൾ ആരോപിച്ചു. വീട്ടുകാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. മർദ്ദിച്ച ശേഷം നഗ്നനാക്കി നിലത്തിട്ട് വലിച്ചിഴക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മർദ്ദനത്തെ തുടർന്ന് ആന്തരിക രക്തസ്രാവമുണ്ടായിരുന്നു. വീടിനുള്ളിൽ പലഭാഗത്തായി പൊലീസ് രക്തക്കറ കണ്ടെത്തി. വീട്ടിൽ ഹോം നഴ്സും ശശിധരൻപിള്ളയും മാത്രമാണ് താമസിച്ചിരുന്നത്. ശശിധരൻപിള്ളയ്ക്ക് വീണുപരിക്കേറ്റെന്ന് കളവ് പറഞ്ഞാണ് വിഷ്ണു ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ പരിക്കുകളിൽ ഡോക്ടർമാർക്ക് സംശയം തോന്നിയപ്പോഴാണ് വീടിനുള്ളിലെ സിസിടിവി ബന്ധുക്കൾ പരിശോധിച്ചത്. അങ്ങനെയാണ് കൊടുംക്രൂരത പുറത്തറിഞ്ഞത്. ജോലി ആവശ്യത്തിനായി ശശിധരപിള്ളയുടെ ഭാര്യയും മറ്റ് കുടുംബാഗങ്ങളും തിരുവനന്തപുരം പാറശ്ശാലയിലാണ് താമസം. രോഗബാധിതനെ പരിചരിക്കാൻ ഏജൻസി വഴിയാണ് വിഷ്ണുവിനെ ജോലിക്ക് നിർത്തിയത്.സിസിടിവി ഉള്ളത് കൊണ്ട് മാത്രമാണ് സംഭവം പുറത്തറിഞ്ഞതെന്ന് വാർഡ് അം​ഗമായ പ്രസാദ് പറയുന്നു. ”അടുക്കളയിൽ നിന്നാണ് ന​ഗ്നനായ മനുഷ്യനെ വലിച്ചിഴച്ചു കൊണ്ട് പോകുന്നത്. തല കൊണ്ടുവന്ന് ഭിത്തിയിലിടിപ്പിച്ചതിന്റെ ചോരപ്പാടുകൾ ഇപ്പോഴും അവിടെയുണ്ട്. എഴുന്നേറ്റ് നടക്കാതിരിക്കാൻ ശശിധരൻപിള്ളയുടെ രണ്ട് കാലും ഇവൻ തല്ലിയൊടിച്ചിട്ടാണ്, തല കൊണ്ടുവന്ന് ഭിത്തിയിലിടിപ്പിച്ചത്. ഇവൻ സ്ഥിരം മദ്യപാനിയാണ്. എഴുന്നേറ്റ് നടക്കാതിരിക്കാൻ വേണ്ടിയാണ് കട്ടിലിൽ അടിച്ചൊടിച്ച് ഇട്ടിരിക്കുന്നത്. മദ്യപിക്കാൻ വേണ്ടിയാണ് അദ്ദേഹ​ത്തെ ഈ പരുവത്തിലാക്കിയിട്ടത്.” വാർഡ് അം​ഗമായ പ്രസാദ് കുമാർ പ്രതികരിച്ചു.

Related Posts

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക്; പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിൽ; മുഖ്യമന്ത്രി ധർമടത്ത്
UPDATES

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക്; പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിൽ; മുഖ്യമന്ത്രി ധർമടത്ത്

April 4, 2026
1
ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് കായികതാരങ്ങൾ മരിച്ചു
UPDATES

ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് കായികതാരങ്ങൾ മരിച്ചു

April 4, 2026
2
ഫാത്തിമ തഹ്ലിയക്കെതിരായ അനൗണ്‍സ്‌മെന്റ്; ‘ സിപിഐഎം നേതാക്കളുടെ അറിവോടെ; കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന് സമാനം’; വി ഡി സതീശന്‍
UPDATES

ഫാത്തിമ തഹ്ലിയക്കെതിരായ അനൗണ്‍സ്‌മെന്റ്; ‘ സിപിഐഎം നേതാക്കളുടെ അറിവോടെ; കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന് സമാനം’; വി ഡി സതീശന്‍

April 3, 2026
119
ഷാഫി പറമ്പിലിന്റെ തീരദേശ റോഡ് ഷോ ആവേശത്തിന്റെ അലകടലായി
UPDATES

ഷാഫി പറമ്പിലിന്റെ തീരദേശ റോഡ് ഷോ ആവേശത്തിന്റെ അലകടലായി

April 3, 2026
109
ഇന്‍ഷുറന്‍സ് തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി; പ്രതി വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍
UPDATES

ഇന്‍ഷുറന്‍സ് തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി; പ്രതി വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍

April 3, 2026
260
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീ‍ഡിപ്പിച്ചു; തൃശൂരിൽ പള്ളിവികാരിക്കെതിരെ കേസ്
UPDATES

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീ‍ഡിപ്പിച്ചു; തൃശൂരിൽ പള്ളിവികാരിക്കെതിരെ കേസ്

April 3, 2026
112
Next Post
കപ്പൽ ചരിഞ്ഞുള്ള അപകടം; കണ്ടെയ്‌നറുകൾ എറണാകുളം, ആലപ്പുഴ തീരങ്ങളിൽ എത്തിയേക്കും

കപ്പൽ ചരിഞ്ഞുള്ള അപകടം; കണ്ടെയ്‌നറുകൾ എറണാകുളം, ആലപ്പുഴ തീരങ്ങളിൽ എത്തിയേക്കും

Recent News

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക്; പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിൽ; മുഖ്യമന്ത്രി ധർമടത്ത്

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക്; പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിൽ; മുഖ്യമന്ത്രി ധർമടത്ത്

April 4, 2026
1
ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് കായികതാരങ്ങൾ മരിച്ചു

ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് കായികതാരങ്ങൾ മരിച്ചു

April 4, 2026
2
ഫാത്തിമ തഹ്ലിയക്കെതിരായ അനൗണ്‍സ്‌മെന്റ്; ‘ സിപിഐഎം നേതാക്കളുടെ അറിവോടെ; കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന് സമാനം’; വി ഡി സതീശന്‍

ഫാത്തിമ തഹ്ലിയക്കെതിരായ അനൗണ്‍സ്‌മെന്റ്; ‘ സിപിഐഎം നേതാക്കളുടെ അറിവോടെ; കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന് സമാനം’; വി ഡി സതീശന്‍

April 3, 2026
119
ഷാഫി പറമ്പിലിന്റെ തീരദേശ റോഡ് ഷോ ആവേശത്തിന്റെ അലകടലായി

ഷാഫി പറമ്പിലിന്റെ തീരദേശ റോഡ് ഷോ ആവേശത്തിന്റെ അലകടലായി

April 3, 2026
109
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025