• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

ബസപകടത്തില്‍ രണ്ടുപേര്‍ മരിച്ച സംഭവം; ഡ്രൈവര്‍ക്ക് അഞ്ചുവര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും

cntv team by cntv team
May 23, 2025
in Crime
A A
ബസപകടത്തില്‍ രണ്ടുപേര്‍ മരിച്ച സംഭവം; ഡ്രൈവര്‍ക്ക് അഞ്ചുവര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും
0
SHARES
291
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശ്ശൂര്‍: അമിതവേഗത്തില്‍ വന്ന ബസ് ബൈക്കിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്ക് അഞ്ചുവര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ. ഡ്രൈവറായ പഴയന്നൂര്‍ കോടത്തൂര്‍ തോട്ടുംകര പുന്നയ്ക്കല്‍ വീട്ടില്‍ മനോജി(39)നെയാണ് മൂന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കെ.എം. രതീഷ് കുമാര്‍ ശിക്ഷിച്ചത്.മനഃപൂര്‍വമല്ലാത്ത നരഹത്യ ചുമത്തിയാണ് ശിക്ഷ. അമിതവേഗത്തില്‍ വാഹനമോടിച്ചതിനും ശിക്ഷയുണ്ട്. പിഴയടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം കൂടുതല്‍ തടവനുഭവിക്കണം. പിഴത്തുക മരിച്ചവരുടെ അനന്തരാവകാശികള്‍ക്ക് തുല്യമായി നല്‍കണമെന്നും വിധിയിലുണ്ട്.2010 ഡിസംബര്‍ 15-ന് രാവിലെ 8.30-ന് ഒല്ലൂക്കരയ്ക്കടുത്ത് ആറാംകല്ലിലാണ് അപകടം നടന്നത്. അമിതവേഗത്തില്‍ വന്ന സ്വകാര്യ ബസ് ഹെഡ്ലൈറ്റിട്ട് മറ്റൊരു വാഹനത്തെ മറികടക്കുമ്പോള്‍ എതിരേ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പീച്ചി വെറ്റിലപ്പാറ കുന്നത്തുവീട്ടില്‍ രാമകൃഷ്ണന്റെ മകന്‍ രാഖില്‍കുമാര്‍ (21), അകവൂര്‍ വീട്ടില്‍ രവിയുടെ മകന്‍ രാകേഷ് (25) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 15 സാക്ഷികളെ വിസ്തരിച്ചു. 24 രേഖകള്‍ ഹാജരാക്കി. സംഭവസമയത്ത് ബസില്‍ ജോലിചെയ്തിരുന്ന കണ്ടക്ടര്‍ മൊഴിമാറ്റി.ദൃക്സാക്ഷിയുടെ മൊഴിയുടെയും പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് ഹാജരാക്കിയ ശക്തമായ തെളിവുകളുടെയും അടിസ്ഥാനത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കുകയായിരുന്നു.ഒല്ലൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന വി.കെ. രാജു, എം. കൃഷ്ണന്‍ എന്നിവരാണ് കേസന്വേഷണം നടത്തിയത്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ. മണികണ്ഠന്‍, സിവില്‍ പോലീസ് ഓഫീസര്‍ സി.വി. വിനീത്കുമാര്‍ എന്നിവര്‍ പ്രോസിക്യൂഷനെ സഹായിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എസ്. സിനിമോള്‍ ഹാജരായി.

Related Posts

ബിയർ കുടിക്കാൻ സമ്മതിച്ചില്ല, ഹോട്ടൽ മാനേജറെ ബ്ലേഡ് കൊണ്ട് ആക്രമിച്ച് തൃശ്ശൂർ മെഡിക്കൽ വിദ്യാർത്ഥിനികൾ ഉൾപ്പെട്ട സംഘം
Crime

ബിയർ കുടിക്കാൻ സമ്മതിച്ചില്ല, ഹോട്ടൽ മാനേജറെ ബ്ലേഡ് കൊണ്ട് ആക്രമിച്ച് തൃശ്ശൂർ മെഡിക്കൽ വിദ്യാർത്ഥിനികൾ ഉൾപ്പെട്ട സംഘം

August 22, 2026
103
കുടുംബസ്വത്ത് വീതം വെച്ചതിൽ വൈരാഗ്യം; അമ്മാവന്റെ മകനെ വെട്ടിക്കൊന്ന പ്രതിക്ക് ജീവപര്യന്തം
Crime

കുടുംബസ്വത്ത് വീതം വെച്ചതിൽ വൈരാഗ്യം; അമ്മാവന്റെ മകനെ വെട്ടിക്കൊന്ന പ്രതിക്ക് ജീവപര്യന്തം

August 22, 2026
134
കാസർഗോഡ് MDMA കേസ്: യൂത്ത് കോൺഗ്രസ് നേതാക്കൾ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ ; പ്രതികൾക്കായി ഹാജരായത് കോൺഗ്രസ് നേതാവ്
Crime

കാസർഗോഡ് MDMA കേസ്: യൂത്ത് കോൺഗ്രസ് നേതാക്കൾ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ ; പ്രതികൾക്കായി ഹാജരായത് കോൺഗ്രസ് നേതാവ്

August 20, 2026
93
തൊടുപുഴയിൽ മയക്കുമരുന്നുമായി ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ
Crime

തൊടുപുഴയിൽ മയക്കുമരുന്നുമായി ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

August 19, 2026
113
തുണിക്കച്ചവടത്തിന്റെ മറവിൽ ലഹരി വിൽപന; എംഡിഎംഎയുമായി കുടുംബം പിടിയിലായി
Crime

തുണിക്കച്ചവടത്തിന്റെ മറവിൽ ലഹരി വിൽപന; എംഡിഎംഎയുമായി കുടുംബം പിടിയിലായി

August 19, 2026
221
പാലക്കാട്ടെ വൻ ലഹരിവേട്ട; ദമ്പതികൾക്കും സുഹൃത്തിനും പിന്നാലെ മുഖ്യ സൂത്രധാരനും പിടിയിൽ
Crime

പാലക്കാട്ടെ വൻ ലഹരിവേട്ട; ദമ്പതികൾക്കും സുഹൃത്തിനും പിന്നാലെ മുഖ്യ സൂത്രധാരനും പിടിയിൽ

August 18, 2026
190
Next Post
സംസ്ഥാനത്തു സ്വർണ്ണ വിലയിൽ നേരിയ ഇടിവ്

സംസ്ഥാനത്തു സ്വർണ്ണ വിലയിൽ നേരിയ ഇടിവ്

Recent News

നേപ്പാളിൽ 160 മരണം, കാണാമറയത്ത് 750ൽ അധികം പേർ; ഇന്ത്യയിലും ജാഗ്രത,

നേപ്പാളിൽ 160 മരണം, കാണാമറയത്ത് 750ൽ അധികം പേർ; ഇന്ത്യയിലും ജാഗ്രത,

August 27, 2026
77
നടുവട്ടം അയിലക്കാട് റോഡിൽതാമസിക്കുന്ന മുണ്ടേൻകാട്ടിൽ ഷാഫി നിര്യാതനായി

നടുവട്ടം അയിലക്കാട് റോഡിൽതാമസിക്കുന്ന മുണ്ടേൻകാട്ടിൽ ഷാഫി നിര്യാതനായി

August 27, 2026
1.2k
ചങ്ങരംകുളം പന്താവൂർ ചീനിക്കപറമ്പിൽ മായിൻ നിര്യാതനായി

ചങ്ങരംകുളം പന്താവൂർ ചീനിക്കപറമ്പിൽ മായിൻ നിര്യാതനായി

August 27, 2026
56
ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ ശുചിമുറിയിലേക്ക് വലിച്ചിട്ട് പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി തിരൂരിൽ അറസ്റ്റിൽ

ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ ശുചിമുറിയിലേക്ക് വലിച്ചിട്ട് പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി തിരൂരിൽ അറസ്റ്റിൽ

August 27, 2026
154
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025