• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, June 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

നാല് വയസുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം: അമ്മയ്ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് പൊലീസ്

cntv team by cntv team
May 23, 2025
in Crime
A A
നാല് വയസുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം: അമ്മയ്ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് പൊലീസ്
0
SHARES
471
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: നാല് വയസുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് പൊലീസ്. അമ്മയ്ക്ക് ആത്മവിശ്വാസക്കുറവുണ്ടെന്ന് പൊലീസ് കണ്ടെത്തി. മക്കളുടെ കാര്യംപോലും നോക്കാന്‍ പ്രാപ്തിക്കുറവും അമ്മയ്ക്കുണ്ടെന്നാണ് കണ്ടെത്തല്‍. അമ്മ കുട്ടികളെ കൊലപ്പെടുത്താന്‍ നേരത്തെ ശ്രമിച്ചിരുന്നുവെന്ന ആരോപണവും പൊലീസ് തള്ളി.കുട്ടിയെ പീഡിപ്പിക്കാന്‍ കൂട്ടുകുടുംബം പോലെ കഴിഞ്ഞ സാഹചര്യം പിതൃ സഹോദരന്‍ മുതലെടുക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം മകളുടെ പീഡന വിവരം തനിക്ക് അറിയില്ലായിരുന്നുവെന്ന് അമ്മ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഭര്‍ത്താവിന്റെ സഹോദരന്‍ കുട്ടിയെ പീഡിപ്പിച്ചതിനെ കുറിച്ച് അറിയില്ലെന്നും അമ്മ പറഞ്ഞു. ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് തന്നെ ഒറ്റപ്പെടുത്തിയിരുന്നുവെന്നും അമ്മ കൂട്ടിച്ചേര്‍ത്തു.കുട്ടികളും തന്നെ ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നുവെന്നും അതില്‍ താന്‍ വേദന അനുഭവിച്ചിരുന്നുവെന്നും അമ്മ വ്യക്തമാക്കി. അതിന്റെ പ്രതികാരമായിരുന്നു കൊലപാതകമെന്നും ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് മോശം അനുഭവം നേരിട്ടിരുന്നതായും അമ്മ മൊഴി നല്‍കി. കൊലപാതക കേസിലെ ചോദ്യം ചെയ്യലിനിടെയാണ് പീഡന വിവരത്തെ കുറിച്ച് അറിയില്ലെന്ന് അമ്മ മൊഴി നല്‍കിയത്.പീഡനക്കേസില്‍ പിതൃ സഹോദരന് വേണ്ടി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. കുട്ടിയെ പീഡിപ്പിച്ചിരുന്നതായി ഇയാള്‍ പൊലീസിന് മുന്നില്‍ കുറ്റം സമ്മതിച്ചിരുന്നു. കുട്ടിയെ ഇയാള്‍ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് കണ്ടെത്തല്‍. കൊലപാതകത്തിന് പിന്നാലെ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലായിരുന്നു നാല് വയസുകാരി ലൈംഗിക ചൂഷണത്തിനിരയായെന്നുള്ള സൂചനകള്‍ ഡോക്ടര്‍മാര്‍ക്ക് ലഭിച്ചത്.സംശയകരമായ ചില മുറിവുകളും പാടുകളും കുഞ്ഞിന്റെ ശരീരത്തിലുണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പൊലീസിനോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ പുത്തന്‍കുരിശ് പൊലീസ് അന്വേഷണം നടത്തുകയും ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റംസമ്മതിച്ചത്.മെയ് 19 തിങ്കളാഴ്ചയായിരുന്നു സംഭവങ്ങളുടെ തുടക്കം. അമ്മയ്‌ക്കൊപ്പമുണ്ടായിരുന്ന നാല് വയസുകാരിയെ കാണാതാകുകയായിരുന്നു. സംഭവം അറിഞ്ഞ കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ കുട്ടിയെ ആലുവയില്‍ ബസില്‍വെച്ച് കാണാതായി എന്നായിരുന്നു അമ്മ നല്‍കിയ മൊഴി.ഇതിന് പിന്നാലെ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ കുട്ടിയുമായി പോകുന്ന അമ്മയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ മൂഴിക്കുളം പാലത്തിന് മുകളില്‍ നിന്ന് താഴേയ്ക്ക് എറിഞ്ഞതായി യുവതി പൊലീസിനോട് പറയുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മൂഴിക്കുളം പാലത്തിന് താഴെ നടത്തിയ തിരച്ചിലില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Related Posts

പ്രതിശ്രുത വരനെ യുവതി കൊലപ്പെടുത്തിയ സംഭവം; മകളെ തൂക്കിക്കൊല്ലണമെന്ന് മാതാപിതാക്കൾ
Crime

പ്രതിശ്രുത വരനെ യുവതി കൊലപ്പെടുത്തിയ സംഭവം; മകളെ തൂക്കിക്കൊല്ലണമെന്ന് മാതാപിതാക്കൾ

June 26, 2026
548
14 കുട്ടികളെ പീഡിപ്പിച്ച വളാഞ്ചേരി സ്വദേശി ആയ മദ്രസ അദ്ധ്യാപകൻ ബീഹാറിൽ പിടിയിൽ
Crime

14 കുട്ടികളെ പീഡിപ്പിച്ച വളാഞ്ചേരി സ്വദേശി ആയ മദ്രസ അദ്ധ്യാപകൻ ബീഹാറിൽ പിടിയിൽ

June 25, 2026
549
മഞ്ചേരിയിൽ ഇന്നോവ കാറില്‍ ഒളിപ്പിച്ചുകടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് പിടിയില്‍
Crime

മഞ്ചേരിയിൽ ഇന്നോവ കാറില്‍ ഒളിപ്പിച്ചുകടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് പിടിയില്‍

June 25, 2026
165
പെരുമ്പാവൂരിൽ 18 കോടി വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; ഇതൊരു തുടക്കം മാത്രമെന്ന് റേഞ്ച് ഡിഐജി
Crime

പെരുമ്പാവൂരിൽ 18 കോടി വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; ഇതൊരു തുടക്കം മാത്രമെന്ന് റേഞ്ച് ഡിഐജി

June 25, 2026
199
കാമുകനൊപ്പം ഒളിച്ചോടിയാലുണ്ടാവുന്ന മാനക്കേട് ഭയന്ന് കൊലപാതകം; പ്രതിശ്രുതവരനെ കൊക്കയിലേക്ക് തള്ളിയിട്ട് കൊന്ന് യുവതി
Crime

കാമുകനൊപ്പം ഒളിച്ചോടിയാലുണ്ടാവുന്ന മാനക്കേട് ഭയന്ന് കൊലപാതകം; പ്രതിശ്രുതവരനെ കൊക്കയിലേക്ക് തള്ളിയിട്ട് കൊന്ന് യുവതി

June 24, 2026
438
എട്ടുവയസ്സുകാരിയെ വസ്ത്രം തരാമെന്ന് പറഞ്ഞ് വീട്ടിൽ വിളിച്ചു വരുത്തി പീഡനം’ ചാലിശ്ശേരി കപ്പൂർ സ്വദേശി പിടിയിൽ
Crime

എട്ടുവയസ്സുകാരിയെ വസ്ത്രം തരാമെന്ന് പറഞ്ഞ് വീട്ടിൽ വിളിച്ചു വരുത്തി പീഡനം’ ചാലിശ്ശേരി കപ്പൂർ സ്വദേശി പിടിയിൽ

June 23, 2026
1.8k
Next Post
നാല് വർഷം മുമ്പിറങ്ങിയ പാട്ടിൽ പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നു; വേടനെതിരെ എൻഐഎയ്‌ക്കും ആഭ്യന്തര വകുപ്പിനും പരാതി

നാല് വർഷം മുമ്പിറങ്ങിയ പാട്ടിൽ പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നു; വേടനെതിരെ എൻഐഎയ്‌ക്കും ആഭ്യന്തര വകുപ്പിനും പരാതി

Recent News

‘ഇരിക്കാൻ വയ്യ, ഛർദിക്കും, പെടലിയെല്ലാം പൊട്ടി’; കാൻസറിനേക്കാൾ വേദന ഈ അവസ്ഥയെന്ന് രേണു സുധി

‘ഇരിക്കാൻ വയ്യ, ഛർദിക്കും, പെടലിയെല്ലാം പൊട്ടി’; കാൻസറിനേക്കാൾ വേദന ഈ അവസ്ഥയെന്ന് രേണു സുധി

June 27, 2026
4
സൈദ് മുഹമ്മദ് തങ്ങൾക്ക് അർഹമായ പരിഗണന പാർട്ടി നൽകിയില്ല:യുഡിഎഫ് ജില്ലാ ചെയർമാൻ കെ പി എ മജീദ്

സൈദ് മുഹമ്മദ് തങ്ങൾക്ക് അർഹമായ പരിഗണന പാർട്ടി നൽകിയില്ല:യുഡിഎഫ് ജില്ലാ ചെയർമാൻ കെ പി എ മജീദ്

June 27, 2026
1
ലോക ലഹരി വിരുദ്ധ ദിനാചരണവും ലഹരി വിരുദ്ധ പ്രവർത്തകനു നൽകുന്ന ഏട്ടൻ ശുകപുരം സ്മാരക പുരസ്കാര ‘വിതരണവും നടത്തി

ലോക ലഹരി വിരുദ്ധ ദിനാചരണവും ലഹരി വിരുദ്ധ പ്രവർത്തകനു നൽകുന്ന ഏട്ടൻ ശുകപുരം സ്മാരക പുരസ്കാര ‘വിതരണവും നടത്തി

June 27, 2026
2
2026ലെ ഭാരതിയ യോഗാ രത്ന അവാർഡ് ജേതാവ് ആലംകോട് സുരേഷിനെ ആദരിച്ചു

2026ലെ ഭാരതിയ യോഗാ രത്ന അവാർഡ് ജേതാവ് ആലംകോട് സുരേഷിനെ ആദരിച്ചു

June 27, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025