• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, September 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Highlights

ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ കെെക്കൂലി കേസ്; അറസ്റ്റിലായ  മൂന്ന്  പ്രതികൾക്ക്  ജാമ്യം

cntv team by cntv team
May 22, 2025
in Highlights, Kerala
A A
ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ കെെക്കൂലി കേസ്; അറസ്റ്റിലായ  മൂന്ന്  പ്രതികൾക്ക്  ജാമ്യം
0
SHARES
7
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ കെെക്കൂലി കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികൾക്ക് ജാമ്യം. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. രഞ്ജിത്ത് വാര്യർ, വിൻസൺ, മുകേഷ് കുമാർ എന്നിവർക്കാണ് ജാമ്യം. പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി തള്ളി. പ്രതികൾ ഒരാഴ്ച വിജിലൻസിന് മുന്നിൽ ഹാജരാകണമെന്ന് കോടതി നിർദേശം നൽകി. ഇടനിലക്കാർ മുഖേന കേസൊതുക്കാൻ ഇഡി ഉദ്യോഗസ്ഥർ കോടികൾ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ വിജിലൻസിന് കൂടുതൽ പരാതി ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഫോണിലൂടെ ലഭിച്ച പരാതികളിൽ കേസെടുത്തിട്ടില്ല. പരാതിക്കാരെക്കണ്ട് നടപടി പൂർത്തിയാക്കുകയാണെന്ന് വിജിലൻസ് മദ്ധ്യമേഖല എസ്.പി എസ്. ശശിധരൻ പറഞ്ഞു. രണ്ട് കോടി കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിലെ ഒന്നാം പ്രതിയും ഇ.ഡി കൊച്ചി യൂണിറ്റിലെ അസി. ഡയറക്ടറുമായ ശേഖർകുമാറിനെ ചോദ്യം ചെയ്യാൻ ഒന്നോ രണ്ടോ ദിവസത്തിനകം നോട്ടീസ് നൽകിയേക്കും. നാലാം പ്രതിയായ ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്ത് വാര്യരുടെ ഓഫീസിൽ നിന്ന് ഇലക്ട്രോണിക്സ് ഉപകരണങ്ങളടക്കമുള്ള രേഖകൾ ലഭിച്ചതാണ് നിർണായകമായത്.

ലാപ്‌ടോപ്പ്, ഐഫോൺ തുടങ്ങിയ ഡിജിറ്റൽ രേഖകൾ, ഡയറി എന്നിവയ്‌ക്കു പുറമേ ഇ.ഡി ഓഫീസിൽ സൂക്ഷിക്കേണ്ട നിർണായക രേഖകളും രഞ്ജിത്തിന്റെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തു. ഡയറിയിൽ ഇ.ഡി സമൻസയച്ച വ്യക്തികളുടെ വിവരങ്ങളാണുള്ളത്. കൈക്കൂലിക്കായി തയ്യാറാക്കിയ പട്ടികയാണിതെന്ന് വിജിലൻസ് കരുതുന്നു. രഞ്ജിത്ത് ഇ.ഡി ഓഫീസിലെ നിത്യസന്ദർശകനാണെന്നാണ് വിജിലൻസ് കണ്ടെത്തൽ. ഉന്നത ഇ.ഡി ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധവുമുണ്ട്. ഇടനിലക്കാരായ വിൽസണും മുകേഷിനും ഇ.ഡി അന്വേഷണം നേരിടുന്നവരുടെ വിവരം കൈമാറിയിരുന്നത് രഞ്ജിത്ത് വാര്യരാണ്. ശേഖർകുമാറാണ് രഞ്ജിത്തിനെ ദൗത്യം ഏൽപ്പിച്ചതെന്നാണ് വിജിലൻസ് വിലയിരുത്തൽ.

Related Posts

ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി
Kerala

ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

September 18, 2026
2
മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു
Kerala

മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

September 18, 2026
38
വീണ്ടും തിരിച്ചടി; ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല
Kerala

വീണ്ടും തിരിച്ചടി; ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല

September 18, 2026
49
വേറിട്ട വഴിയിൽ 300 കോടി പോസ്റ്ററും ഹിറ്റാക്കി ബെത്‌ലഹേം കുടുംബ യൂണിറ്റ്
Entertainment

വേറിട്ട വഴിയിൽ 300 കോടി പോസ്റ്ററും ഹിറ്റാക്കി ബെത്‌ലഹേം കുടുംബ യൂണിറ്റ്

September 18, 2026
121
കുതിച്ചുയർന്ന് വൈദ്യുതി ഉപയോഗം,ഇന്നലെ രേഖപ്പെടുത്തിയത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന ഉപഭോഗം
Kerala

കുതിച്ചുയർന്ന് വൈദ്യുതി ഉപയോഗം,ഇന്നലെ രേഖപ്പെടുത്തിയത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന ഉപഭോഗം

September 18, 2026
29
ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം സെപ്തംബർ 28 മുതൽ, ആന്‍റി നാർക്കോട്ടിക് ഇൻവെസ്‌റ്റിഗേഷൻ ടീം രുപീകരിച്ച് ഉത്തരവിറക്കി സർക്കാർ
Kerala

ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം സെപ്തംബർ 28 മുതൽ, ആന്‍റി നാർക്കോട്ടിക് ഇൻവെസ്‌റ്റിഗേഷൻ ടീം രുപീകരിച്ച് ഉത്തരവിറക്കി സർക്കാർ

September 18, 2026
21
Next Post
സംസ്ഥാനത്തെ നാല് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

സംസ്ഥാനത്തെ നാല് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

Recent News

ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

September 18, 2026
2
ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

September 18, 2026
120
മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

September 18, 2026
38
യങ് ഡെമോക്രാറ്റ്സ് പൊന്നാനി അസംബ്ലി യൂത്ത് കൗൺസിൽ ഈ മാസം 20ന് പൊന്നാനിയിൽ നടക്കും

യങ് ഡെമോക്രാറ്റ്സ് പൊന്നാനി അസംബ്ലി യൂത്ത് കൗൺസിൽ ഈ മാസം 20ന് പൊന്നാനിയിൽ നടക്കും

September 18, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025