ചങ്ങരംകുളം:കഴിഞ്ഞ ദിവസം രാത്രിയോടെ വീശിയടിച്ച കാറ്റിലും മഴയിലും മരംവീണ് സംസ്ഥാന പാതയോരത്തെ ചായക്കട തകര്‍ന്നു.തൃശ്ശൂര്‍ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളം ജാസ് ഹോട്ടലിന് മുന്‍വശത്ത് പ്രവര്‍ത്തിച്ചിരുന്ന ചായക്കടയാണ് മരം വീണ് തകര്‍ന്നത്.
ചങ്ങരംകുളം കാരുണ്യ പാലിയേറ്റീവ് കെയര്‍ ജീവനക്കാരിയായ ഗിരിജയും ഭര്‍ത്താവ് ബാബുവും നടത്തി വന്ന ചായക്കടയാണ് പൂര്‍ണ്ണമായും നിലം പൊത്തിയത്.രാത്രി കട അടച്ച സമയമായതിനാല്‍ വലിയ അപകടം ഒഴിവായി.കഴിഞ്ഞ ദിവസം തൊട്ട് മുന്നില്‍ റോഡിലേക്ക് മരക്കൊമ്പ് പൊട്ടി വീണിരുന്നു.തലനാരിഴക്കാണ് അപകടം ഒഴിവായത്.പാതയോരത്ത് പല സ്ഥലത്തും ഇത്തരത്തില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ ഉണ്ടെന്നും മഴ കനക്കും മുമ്പ് എല്ലാം മുറിച്ച് മാറ്റി യാത്രക്കാര്‍ക്ക് സുരക്ഷ ഒരുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.