ചങ്ങരംകുളം: നന്നംമുക്ക് സ്വദേശിയായ ഗൃഹനാഥനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.നന്നംമുക്ക് കാരപ്പറമ്പില്‍ കേശവന്റെ മകന്‍ വിജയന്‍(55)നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ഞായറാഴ്ച വൈകിയിട്ട് ഏഴ് മണിയോടെയാണ് വീടിനകത്ത് തൂങ്ങിയ നിലയില്‍ കണ്ട വിജയനെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.സൈക്കിൾ ഷോപ്പില്‍ ജോലി ചെയ്ത് വരികയായിരുന്നു.ഭാര്യയും രണ്ട് മക്കളുമുണ്ട്.മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ചങ്ങരംകുളം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും