• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സ്കൂൾ കോമ്പൗണ്ടുകളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന കെട്ടിട ഭാഗങ്ങൾ സ്കൂൾ തുറക്കും മുൻപ് പൊളിച്ചു നീക്കാൻ തീരുമാനം

cntv team by cntv team
May 17, 2025
in Kerala
A A
സ്കൂൾ കോമ്പൗണ്ടുകളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന കെട്ടിട ഭാഗങ്ങൾ സ്കൂൾ തുറക്കും മുൻപ് പൊളിച്ചു നീക്കാൻ തീരുമാനം
0
SHARES
58
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്തെ സ്കൂൾ കോമ്പൗണ്ടുകളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന എല്ലാ കെട്ടിട ഭാഗങ്ങളും സ്കൂൾ തുറക്കും മുൻപ് പൊളിച്ചുനീക്കും. പുതിയ കെട്ടിടങ്ങൾ നിർമ്മിച്ച സ്കൂളുകളിൽ പോലും, വർഷങ്ങൾ പഴക്കമുള്ള കെട്ടിടങ്ങൾ സാങ്കേതിക തടസങ്ങൾ മൂലം പൊളിക്കാനാവാതെ അപകടാവസ്ഥയിൽ നിലനിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. പഴയ കെട്ടിടങ്ങൾ അടുത്തുണ്ടെന്ന കാരണത്താൽ, പുതിയ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് കിട്ടാത്ത സാഹചര്യവും നിലവിലുണ്ട്.

ദുരന്തനിവാരണ നിയമപ്രകാരം ഇതിന് ആവശ്യമായ നിർദേശം ജില്ലാ കളക്ടർമാർ നൽകുകയും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ കെട്ടിടങ്ങൾ പൊളിച്ചുനീക്കുകയും ചെയ്യും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷിന്റെയും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെയും നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം.

സ്വകാര്യ വ്യക്തികളുടെ സ്ഥലത്തുനിന്ന് ഉൾപ്പെടെ സ്കൂൾ കെട്ടിടങ്ങളുടെ മുകളിലേക്ക് വളർന്നുനിൽക്കുന്ന വൃക്ഷശാഖകൾ മുറിച്ചുമാറ്റുന്നുവെന്ന് ഉറപ്പാക്കണമെന്നും മന്ത്രിമാർ നിർദേശിച്ചു. സ്കൂൾ പരിസരത്ത് അപകടകരമായി നിൽക്കുന്ന മരങ്ങളും മുറിച്ചുമാറ്റും. പൂർണമായും സുരക്ഷിതമായ പഠനാന്തരീക്ഷം ഉറപ്പാക്കുന്നുവെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഉറപ്പാക്കാനും മന്ത്രിമാർ നിർദേശിച്ചു.

സുരക്ഷാ ഭീഷണി ഇല്ലാത്തതും അപകട സാധ്യതയില്ലാത്തതുമായ സ്കൂളുകൾക്ക് പ്രൊവിഷണൽ ഫിറ്റ്നസ് നൽകി അധ്യയനത്തിന് അവസരമൊരുക്കാനും യോഗത്തിൽ തീരുമാനിച്ചു. വിദ്യാർഥികളുടെ ജീവന് ഭീഷണിയുള്ള ഘടകങ്ങൾ ഒഴികെയുള്ള സാങ്കേതിക കാരണങ്ങളാൽ ഫിറ്റ്നസ് ലഭിക്കാത്ത സ്കൂൾ കെട്ടിടങ്ങൾക്കാണ് നിബന്ധനകൾക്ക് വിധേയമായി ഈ അധ്യയന വർഷത്തേക്ക് ഈ അനുവാദം നൽകുക. ചുമരുകളുടെ പ്ലാസ്റ്ററിംഗ്, ഫ്ലോറിംഗിലെ ചെറിയ പ്രശ്നങ്ങൾ, ക്ലാസ് മുറിയുടെ വലുപ്പത്തിലെ അപാകതകൾ, ഫാൾസ് സീലിംഗ് ഇല്ലാത്തത് തുടങ്ങിയ സാങ്കേതിക കാരണങ്ങളാൽ ഫിറ്റ്നസ് ലഭിക്കാത്ത സ്കൂളുകൾക്കാണ് ഈ തീരുമാനം സഹായകരമാവുക.

ഒരു വർഷത്തിനകം ഫിറ്റ്നസ് പ്രശ്നങ്ങൾ പരിഹരിച്ച് കെട്ടിട നിർമ്മാണം ക്രമവത്കരിക്കാമെന്ന ഉറപ്പിന്മേൽ, കഴിഞ്ഞ അധ്യയന വർഷം 140 സ്കൂളുകൾക്കായിരുന്നു ഫിറ്റ്നസ് നൽകിയത്. ഇതിൽ 44 സ്കൂളുകൾ നിർമ്മാണം ക്രമവത്കരിക്കുകയും, 22 സ്കൂളുകൾ അപേക്ഷ നൽകി ക്രമവത്കരണത്തിന്റെ നടപടിക്രമങ്ങളിലുമാണ്. ഈ സ്കൂളുകൾക്ക് ഫിറ്റ്നസ് അനുവദിക്കാവുന്നതാണ്. കഴിഞ്ഞ വർഷം നിബന്ധനകൾക്ക് വിധേയമായി ഫിറ്റ്നസ് ലഭിക്കുകയും, ക്രമവത്കരണത്തിന് അപേക്ഷിക്കുക പോലും ചെയ്യാത്ത 74 സ്കൂളുകൾക്ക് ഫിറ്റ്നസ് നൽകുന്ന കാര്യം പരിഗണിക്കേണ്ടെന്ന് യോഗം തീരുമാനിച്ചു. ഈ സ്കൂളുകൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി നിർദേശം നൽകി.

യോഗത്തിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഡോ. അദീലാ അബ്ദുള്ള, പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്, തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി ഡോ. ചിത്ര എസ്, റൂറൽ ഡയറക്ടർ ദിനേശൻ ചെറുവാട്ട്, കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ, എൽഎസ്ജിഡി ചീഫ് എഞ്ചിനീയർ സന്ദീപ് കെ ജി, ചീഫ് ടൌൺ പ്ലാനർ ഷിജി ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

Related Posts

‘കേരളത്തിന്റെ തനിമ തകർത്ത് ആർഎസ്എസിന് കീഴടങ്ങുന്നു’; യുഡിഎഫ് സർക്കാരിനെതിരെ പിണറായി വിജയൻ
Kerala

‘കേരളത്തിന്റെ തനിമ തകർത്ത് ആർഎസ്എസിന് കീഴടങ്ങുന്നു’; യുഡിഎഫ് സർക്കാരിനെതിരെ പിണറായി വിജയൻ

August 29, 2026
57
സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയുമായി മലപ്പുറം, വയനാട് സ്വദേശികള്‍ കോയമ്പത്തൂരില്‍ പിടിയില്‍
Crime

സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയുമായി മലപ്പുറം, വയനാട് സ്വദേശികള്‍ കോയമ്പത്തൂരില്‍ പിടിയില്‍

August 29, 2026
378
യൂട്യൂബർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു
Kerala

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു

August 29, 2026
2k
ആമസോൺ കമ്പനി മാനേജർ ചമഞ്ഞ് ഓൺലൈൻ തട്ടിപ്പ്; വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് 1.44 ലക്ഷം തട്ടി
Crime

ആമസോൺ കമ്പനി മാനേജർ ചമഞ്ഞ് ഓൺലൈൻ തട്ടിപ്പ്; വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് 1.44 ലക്ഷം തട്ടി

August 29, 2026
61
തൃശ്ശൂരിൽ മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി; മകൻ ലഹരിക്കടിമയെന്ന് പോലീസ്
Kerala

തൃശ്ശൂരിൽ മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി; മകൻ ലഹരിക്കടിമയെന്ന് പോലീസ്

August 29, 2026
375
അങ്ങേയറ്റം സ്ത്രീവിരുദ്ധം, കാലത്തിന് നിരക്കാത്തത്- സമസ്തയുടെ നിലപാടിനെ വിമർശിച്ച് കെ.കെ. ശൈലജ
Kerala

അങ്ങേയറ്റം സ്ത്രീവിരുദ്ധം, കാലത്തിന് നിരക്കാത്തത്- സമസ്തയുടെ നിലപാടിനെ വിമർശിച്ച് കെ.കെ. ശൈലജ

August 29, 2026
239
Next Post
മെസ്സിയും സംഘവും നിശ്ചയിച്ച സമയത്തു തന്നെ എത്തുമെന്നാണ് പ്രതീക്ഷയെന്ന് കായിക മന്ത്രി

മെസ്സിയും സംഘവും നിശ്ചയിച്ച സമയത്തു തന്നെ എത്തുമെന്നാണ് പ്രതീക്ഷയെന്ന് കായിക മന്ത്രി

Recent News

റോഡരികില്‍ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ അമിത വേഗതയിലെത്തിയ വാഹനം ഇടിച്ച് തെറുപ്പിച്ചു; തമിഴ്‌നാട്ടില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

റോഡരികില്‍ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ അമിത വേഗതയിലെത്തിയ വാഹനം ഇടിച്ച് തെറുപ്പിച്ചു; തമിഴ്‌നാട്ടില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

August 30, 2026
115
ആറന്മുള ഉത്രട്ടാതി വള്ളംകളി; ഹാട്രിക് അടിച്ച് കോറ്റാത്തൂര്‍ കൈതക്കൊടി; മന്നംട്രോഫിയില്‍ മുത്തമിട്ട് മേലുകര

ആറന്മുള ഉത്രട്ടാതി വള്ളംകളി; ഹാട്രിക് അടിച്ച് കോറ്റാത്തൂര്‍ കൈതക്കൊടി; മന്നംട്രോഫിയില്‍ മുത്തമിട്ട് മേലുകര

August 30, 2026
32
നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 768 ആയി; ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തത് ചിത്വാനിൽ നിന്ന്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 768 ആയി; ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തത് ചിത്വാനിൽ നിന്ന്

August 30, 2026
46
എടപ്പാൾ പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ നവഗ്രഹപൂജ നടന്നു

എടപ്പാൾ പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ നവഗ്രഹപൂജ നടന്നു

August 30, 2026
21
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025