• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, April 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സിദ്ധാർഥന്‍റെ മരണം; നഷ്ടപരിഹാരത്തുക 10 ദിവസത്തിനകം സര്‍ക്കാര്‍ കെട്ടിവയ്ക്കണം

cntv team by cntv team
July 1, 2025
in Kerala
A A
സിദ്ധാർഥന്‍റെ മരണം; നഷ്ടപരിഹാരത്തുക 10 ദിവസത്തിനകം സര്‍ക്കാര്‍ കെട്ടിവയ്ക്കണം
0
SHARES
107
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥന്റെ മരണത്തിൽ കുടുംബത്തിനുള്ള നഷ്ടപരിഹാരമായി മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ച 7 ലക്ഷം രൂപ സർക്കാർ കെട്ടിവെക്കാൻ ഹൈക്കോടതി നിർദേശം. 10 ദിവസത്തിനുള്ളിൽ തുക കെട്ടിവയ്ക്കണം എന്നാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ഏഴ് ലക്ഷം രൂപ നൽകണമെന്ന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹർജി കോടതിയുടെ മുന്നിലാണ്. മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിനെതിരെ ഹർജി സമർപ്പിക്കാൻ സർക്കാർ വൈകിയത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു.2024 ഫെബ്രുവരി 18 നാണ് തിരുവനന്തപുരം സ്വദേശിയായ സിദ്ധാർത്ഥനെ പൂക്കോട് വെറ്റിനറി കോളേജിലെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്ന് വരുത്താൻ പൊലീസ് ധൃതിപ്പെട്ട സംഭവത്തില്‍ അടിമുടി ദുരൂഹതയായിരുന്നു. മരിച്ച സിദ്ധാർത്ഥന്‍റെ ദേഹത്ത് കണ്ട് മുറിവുകളും കോളേജ് അധികൃതരുടെ അസ്വാഭാവികമായി പെരുമാറ്റവും മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിദ്ധാർത്ഥന്‍റെ വീട്ടുകാർ പരാതി നല്‍കുന്നതില്‍ എത്തിച്ചു. കോളേജിലെ പൊതുദർശനത്തിന് വച്ച മൃതദേഹം വീട്ടിലേക്ക് കൊണ്ട് വരുമ്പോൾ കോളേജില്‍ വച്ച് ആംബുലൻസിലേക്ക് ഒരാള്‍ എറിഞ്ഞ കടലാസും അതിലൂടെ പുറത്തുവന്ന വിവരങ്ങളുമാണ് അതിക്രൂരമായ റാഗിങിന് സിദ്ധാർത്ഥൻ ഇരയായെന്ന വിവരം വീട്ടുകാർ അറിയാൻ ഇടയാക്കിയത്. പതിനാറാം തീയ്യതി മുതല്‍ എസ്എഫ്ഐ പ്രവർത്തകരടക്കമുള്ളവരില്‍ നിന്ന് പാറപ്പുറത്തും മുറിയിലും വച്ച് സിദ്ധാർത്ഥൻ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടു. അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിച്ച് പരസ്യവിചാരണ ചെയ്തു. ബെല്‍റ്റും മൊബൈല്‍ഫോണ്‍ ചാർജറുകളും വച്ച് അടിക്കുകയും ശരീരത്തില്‍ പലതവണ ചവിട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു. പിന്നാലെയാണ് ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിയനിലയില്‍ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാൻ പൊലീസ് കൊണ്ടുപിടിച്ച് ശ്രമിച്ചപ്പോള്‍ പ്രതികളെ രക്ഷിക്കാൻ ഹോസ്റ്റല്‍ വാര്‍ഡനും ഡീനും പ്രയത്നിച്ചു. എസ്എഫ്ഐ പ്രവർത്തകരായ പ്രതികളെ സഹായിക്കുന്നതായിരുന്നു സർക്കാര്‍ നിലപാടുകള്‍. ഒടുവില്‍ സമ്മർദ്ദം ശക്തമായതോടെയാണ് കേസിൽ നടപടികള്‍ ഉണ്ടായത്.

Related Posts

കേരളത്തിലെ ഏതെങ്കിലും രാഷ്ട്രീയനേതാവിനെ അങ്ങനെ അഭിസംബോധന ചെയ്‌താൽ നിന്റെ പരിപ്പ് ഞങ്ങൾ എടുക്കും:നികേഷ് കുമാര്‍
Kerala

കേരളത്തിലെ ഏതെങ്കിലും രാഷ്ട്രീയനേതാവിനെ അങ്ങനെ അഭിസംബോധന ചെയ്‌താൽ നിന്റെ പരിപ്പ് ഞങ്ങൾ എടുക്കും:നികേഷ് കുമാര്‍

April 8, 2026
0
ഭാര്യയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് അപവാദ പ്രചാരണം നടത്തുന്നു; പരാതിയുമായി മന്ത്രി എം ബി രാജേഷ്
Kerala

ഭാര്യയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് അപവാദ പ്രചാരണം നടത്തുന്നു; പരാതിയുമായി മന്ത്രി എം ബി രാജേഷ്

April 8, 2026
0
വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; പ്രതി വിനോദ് തൂങ്ങിമരിച്ച നിലയില്‍
Kerala

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; പ്രതി വിനോദ് തൂങ്ങിമരിച്ച നിലയില്‍

April 8, 2026
0
‘നീ പോ മോനെ വിജയാ… പ്രായമായില്ലേ? വിശ്രമിക്കൂ’; പിണറായി വിജയന് മറുപടിയുമായി രേവന്ത് റെഡ്ഡി
Kerala

‘നീ പോ മോനെ വിജയാ… പ്രായമായില്ലേ? വിശ്രമിക്കൂ’; പിണറായി വിജയന് മറുപടിയുമായി രേവന്ത് റെഡ്ഡി

April 7, 2026
184
തിരഞ്ഞെടുപ്പ് ഹർജികൾ തീർപ്പാക്കി ഹൈക്കോടതി; പൊതുവായ ഉത്തരവ് ഇറക്കി
Kerala

തിരഞ്ഞെടുപ്പ് ഹർജികൾ തീർപ്പാക്കി ഹൈക്കോടതി; പൊതുവായ ഉത്തരവ് ഇറക്കി

April 7, 2026
51
ബിജെപിയിലേക്കുള്ള വഴിയുടെ പേരായി കോണ്‍ഗ്രസ് മാറി, കേരളത്തിന് അബദ്ധം പറ്റരുത്: എം സ്വരാജ്
Kerala

ബിജെപിയിലേക്കുള്ള വഴിയുടെ പേരായി കോണ്‍ഗ്രസ് മാറി, കേരളത്തിന് അബദ്ധം പറ്റരുത്: എം സ്വരാജ്

April 7, 2026
40
Next Post
യാത്രക്കാർക്ക് ഇനി എല്ലാം ഒരു കുടക്കീഴിൽ; ‘റെയിൽവൺ’ ആപ്പ് പുറത്തിറക്കി റെയിൽവേ

യാത്രക്കാർക്ക് ഇനി എല്ലാം ഒരു കുടക്കീഴിൽ; 'റെയിൽവൺ' ആപ്പ് പുറത്തിറക്കി റെയിൽവേ

Recent News

കേരളത്തിലെ ഏതെങ്കിലും രാഷ്ട്രീയനേതാവിനെ അങ്ങനെ അഭിസംബോധന ചെയ്‌താൽ നിന്റെ പരിപ്പ് ഞങ്ങൾ എടുക്കും:നികേഷ് കുമാര്‍

കേരളത്തിലെ ഏതെങ്കിലും രാഷ്ട്രീയനേതാവിനെ അങ്ങനെ അഭിസംബോധന ചെയ്‌താൽ നിന്റെ പരിപ്പ് ഞങ്ങൾ എടുക്കും:നികേഷ് കുമാര്‍

April 8, 2026
0
ഭാര്യയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് അപവാദ പ്രചാരണം നടത്തുന്നു; പരാതിയുമായി മന്ത്രി എം ബി രാജേഷ്

ഭാര്യയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് അപവാദ പ്രചാരണം നടത്തുന്നു; പരാതിയുമായി മന്ത്രി എം ബി രാജേഷ്

April 8, 2026
0
വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; പ്രതി വിനോദ് തൂങ്ങിമരിച്ച നിലയില്‍

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; പ്രതി വിനോദ് തൂങ്ങിമരിച്ച നിലയില്‍

April 8, 2026
0
ചങ്ങരംകുളം ഒതളൂർ കഴുങ്കിൽ സുബ്രമണ്യൻ ഭാര്യ ഷക്കീല നിര്യാതയായി

ചങ്ങരംകുളം ഒതളൂർ കഴുങ്കിൽ സുബ്രമണ്യൻ ഭാര്യ ഷക്കീല നിര്യാതയായി

April 8, 2026
20
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025