• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

യാത്രക്കാർക്ക് ഇനി എല്ലാം ഒരു കുടക്കീഴിൽ; ‘റെയിൽവൺ’ ആപ്പ് പുറത്തിറക്കി റെയിൽവേ

cntv team by cntv team
July 1, 2025
in Kerala
A A
യാത്രക്കാർക്ക് ഇനി എല്ലാം ഒരു കുടക്കീഴിൽ; ‘റെയിൽവൺ’ ആപ്പ് പുറത്തിറക്കി റെയിൽവേ
0
SHARES
153
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: യാത്രക്കാർക്ക് കൂടുതൽ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ റെയിൽവേയുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും ആവശ്യങ്ങൾക്കും വേണ്ടി ഒരു ആപ്പ്. അതാണ് സ്വ ആപ്പ്. വിജയകരമായ ട്രയലിന് ശേഷം സ്വ ആപ്പ് പുറത്തിറങ്ങിയിരിക്കുകയാണ്‌. പക്ഷേ, ഇത്തവണ കുറെ ഏറെ മാറ്റങ്ങളുമായാണ് ആപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. പേരിൽ തന്നെയാണ് ആദ്യത്തെ മാറ്റം. സ്വ ആപ്പ് ഇനി മുതൽ റെയിൽ വൺ ആയിരിക്കും. ഇന്ത്യൻ റെയിൽവേയുടെ റെയിൽവൺ ആപ്പിനെ ‘സൂപ്പർ ആപ്പ്’എന്നാണ് പറയുന്നത്. റെയിൽവേയുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ലഭ്യമാകുന്ന രീതിയിലാണ് പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ടിക്കറ്റ് റിസർവേഷൻ, പ്ലാറ്റ്ഫോം ടിക്കറ്റ്, പിഎൻആർ ട്രാക്കിങ്, ട്രെയിൻ സ്റ്റാറ്റസ്, കോച്ച് പൊസിഷൻ തുടങ്ങിയ വിവിധ സേവനങ്ങൾ റെയിൽവൺ ആപ്പിൽ ലഭ്യമാണ്. ഡിജിറ്റൽ പരിഹാരങ്ങളിലൂടെ യാത്രാ സേവനങ്ങൾ ആധുനികവൽക്കരിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള ദൗത്യത്തിന്റെ ഭാഗമാണ് ഈ ആപ്പ്. പ്ലേസ്റ്റോറിലും ആപ്പ്സ്റ്റോറിലും ആപ്പ് ലഭ്യമാണ്. ഇന്ത്യൻ റെയിൽവേ യാത്രക്കാർക്ക് നിലവിൽ വിവിധ സേവനങ്ങൾക്കായി ഒന്നിലധികം ആപ്പുകളും വെബ്‌സൈറ്റുകളും ഉപയോഗിക്കേണ്ടി വരാറുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ഐആര്‍സിടിസി റെയിൽ കണക്റ്റ്, ഭക്ഷണം ഓർഡർ ചെയ്യുന്നതിനായി ഐആര്‍സിടിസി ഇ-കാറ്ററിംഗ് ഫുഡ് ഓൺ ട്രാക്ക്, ഫീഡ്‌ബാക്ക് നൽകുന്നതിനായി റെയിൽ മദാദ്, റിസർവ് ചെയ്യാത്ത ടിക്കറ്റുകൾ വാങ്ങുന്നതിനുള്ള യുടിഎസ്, ട്രെയിൻ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനുള്ള നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം അങ്ങനെ ആപ്പുകളുടെ എണ്ണം കൂടി കൊണ്ടേ ഇരിക്കുന്നു. ഇതിനു ഒരു പരിഹാരമായാണ് ഒറ്റ ആപ്പ് എന്ന ആശയം ഇപ്പോൾ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ഐആർസിടിസിയും സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസും ചേർന്ന് വികസിപ്പിച്ചതാണ് ഈ ആപ്ലിക്കേഷൻ. എല്ലാ റെയിൽ യാത്രക്കാർക്കും പ്രയോജനപ്പെടുത്താവുന്ന ഒരു ഔദ്യോഗിക പ്ലാറ്റ്‌ഫോമാണിത്.

Related Posts

എടപ്പാള്‍ പൊറൂക്കരയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം ‘മൂന്ന് പേര്‍ക്ക് പരിക്ക്
Kerala

എടപ്പാള്‍ പൊറൂക്കരയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം ‘മൂന്ന് പേര്‍ക്ക് പരിക്ക്

August 5, 2026
0
‘ചിലരെ രഹസ്യമായി കാണേണ്ടിവരും, അങ്ങോട്ട് ചെന്നും കാണേണ്ടി വരും’; പറഞ്ഞത് വീണ്ടും മാറ്റി മുഖ്യമന്ത്രി
Kerala

‘ചിലരെ രഹസ്യമായി കാണേണ്ടിവരും, അങ്ങോട്ട് ചെന്നും കാണേണ്ടി വരും’; പറഞ്ഞത് വീണ്ടും മാറ്റി മുഖ്യമന്ത്രി

August 5, 2026
0
മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർത്തുമെന്ന് തമിഴ്‌നാട്; ബജറ്റിൽ കേരളത്തെ ആശങ്കയിലാക്കി പ്രഖ്യാപനം
Kerala

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർത്തുമെന്ന് തമിഴ്‌നാട്; ബജറ്റിൽ കേരളത്തെ ആശങ്കയിലാക്കി പ്രഖ്യാപനം

August 5, 2026
0
കാട്ടാക്കട പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയുടെ ശിക്ഷാവിധി മരവിപ്പിച്ചു
Kerala

കാട്ടാക്കട പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയുടെ ശിക്ഷാവിധി മരവിപ്പിച്ചു

August 5, 2026
1
മഴക്കെടുതി: വീടും സ്ഥലവും നഷ്ടമായവർക്ക് 12 ലക്ഷം; വെള്ളം കയറിയ വീടുകൾക്ക് 10,000 രൂപ: മുഖ്യമന്ത്രി
Kerala

മഴക്കെടുതി: വീടും സ്ഥലവും നഷ്ടമായവർക്ക് 12 ലക്ഷം; വെള്ളം കയറിയ വീടുകൾക്ക് 10,000 രൂപ: മുഖ്യമന്ത്രി

August 5, 2026
17
ആശുപത്രി ജീവനക്കാരെ ’പെരുമാറ്റം’ പഠിപ്പിക്കാൻ സർക്കാർ; പരിശീലനത്തിൽ പങ്കെടുത്തില്ലെങ്കിൽ ജോലിയില്ല
Kerala

ആശുപത്രി ജീവനക്കാരെ ’പെരുമാറ്റം’ പഠിപ്പിക്കാൻ സർക്കാർ; പരിശീലനത്തിൽ പങ്കെടുത്തില്ലെങ്കിൽ ജോലിയില്ല

August 5, 2026
21
Next Post
കോള്‍ മേഖലയിൽ ശല്യമായി ആഫ്രിക്കന്‍ ഒച്ചുകൾ

കോള്‍ മേഖലയിൽ ശല്യമായി ആഫ്രിക്കന്‍ ഒച്ചുകൾ

Recent News

എടപ്പാള്‍ പൊറൂക്കരയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം ‘മൂന്ന് പേര്‍ക്ക് പരിക്ക്

എടപ്പാള്‍ പൊറൂക്കരയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം ‘മൂന്ന് പേര്‍ക്ക് പരിക്ക്

August 5, 2026
0
‘ചിലരെ രഹസ്യമായി കാണേണ്ടിവരും, അങ്ങോട്ട് ചെന്നും കാണേണ്ടി വരും’; പറഞ്ഞത് വീണ്ടും മാറ്റി മുഖ്യമന്ത്രി

‘ചിലരെ രഹസ്യമായി കാണേണ്ടിവരും, അങ്ങോട്ട് ചെന്നും കാണേണ്ടി വരും’; പറഞ്ഞത് വീണ്ടും മാറ്റി മുഖ്യമന്ത്രി

August 5, 2026
0
പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ബലാത്സംഗം; യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു

പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ബലാത്സംഗം; യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു

August 5, 2026
0
മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർത്തുമെന്ന് തമിഴ്‌നാട്; ബജറ്റിൽ കേരളത്തെ ആശങ്കയിലാക്കി പ്രഖ്യാപനം

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർത്തുമെന്ന് തമിഴ്‌നാട്; ബജറ്റിൽ കേരളത്തെ ആശങ്കയിലാക്കി പ്രഖ്യാപനം

August 5, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025