• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, June 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

ഐവിനെ വലിച്ചിഴച്ചു; കാർ ഇടിപ്പിച്ചത് കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടു കൂടി; റിമാൻഡ് റിപ്പോർട്ട്

cntv team by cntv team
May 16, 2025
in Crime
A A
ഐവിനെ വലിച്ചിഴച്ചു; കാർ ഇടിപ്പിച്ചത് കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടു കൂടി; റിമാൻഡ് റിപ്പോർട്ട്
0
SHARES
183
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എറണാകുളം നെടുമ്പാശേരിയിൽ ഐവിൻ ജിജോയെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കാർ ഇടിപ്പിച്ചത് കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ എന്ന് റിമാൻഡ് റിപ്പോർട്ട്. തർക്കത്തിനിടെ പ്രതികൾ കാറെടുത്ത് പോകാൻ ശ്രമിച്ചപ്പോൾ പോലീസ് എത്തിയിട്ട് പോയാൽ മതിയെന്ന് ഐവിൻ പറഞ്ഞത് പ്രകോപനത്തിന് കാരണമായി. കാറിനടിയിൽപെട്ട ഐവിനെ 37 മീറ്റർ വലിച്ചിഴച്ചെന്നും റിമാൻഡ് റിപ്പോർട്ടിൽ പരാമർശം.ബോണറ്റിൽ വലിച്ചു കൊണ്ട് പോയ ശേഷം റോഡിലേക്ക് തെറിച്ച് വീണ ഐവിൻ കാറിനടിയിൽ പെട്ടു. തുടർന്ന് വലിച്ചിഴച്ചുകൊണ്ടുപോവുകയായിരുന്നു. പ്രതികളായ സിഐഎസ്എഫ് ഉദ്യോ​ഗസ്ഥരെ റിമാൻഡ് ചെയ്തിരുന്നു. അതിക്രൂര കൊലപാതകമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞത്. ഈ മാസം 29 ടവരെയാണ് പ്രതികളെ റിമാൻഡ് ചെയ്തിരിക്കുന്നത്. അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.വാഹനം തട്ടിയതിന് പിന്നാലെ ഐവിൻ ജിജോയെ മർദിച്ചെന്നും വീഡിയോ പകർത്തിയത് പ്രോകോപിച്ചെന്നുമാണ് പ്രതികൾ മൊഴിയായി പറഞ്ഞത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒന്നാം പ്രതി വിനയ് കുമാർ ദാസിനെ പോലീസ് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. സിഐഎസ്എഫ് ഉദ്യോഗസ്ഥർ അശ്രദ്ധമായി കാറോടിച്ചതാണ് തർക്കത്തിന് തുടക്കം കുറിച്ചത് എന്ന് രണ്ടാം പ്രതി മോഹൻ മൊഴി നൽകി. ഐവിന്റെ കാറിൽ തട്ടിയതോടെ വാക്കേറ്റം ഉണ്ടായി. പിന്നാലെ നേരിയ സംഘർഷവും.നാട്ടുകാർ എത്തുന്നതിന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിലാണ് ഐവിനെ കാർ ഇടിപ്പിച്ചത്. അതേസമയം കൊല്ലപ്പെട്ട ഐവിന് ജന്മനാട് വിട നൽകി. തുറവൂർ സെന്റ് അഗസ്റ്റിൻ പള്ളിയിലാണ് സംസ്കാരം നടന്നത്. കൊലപ്പെടുത്തിയവർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നാണ് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു.

Related Posts

തല്ലിയെന്ന് പരാതി നല്‍കിയ ഭാര്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തി; തൃശൂരില്‍ ബിജെപി നേതാവിനെതിരെ വീണ്ടും കേസ്
Crime

തല്ലിയെന്ന് പരാതി നല്‍കിയ ഭാര്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തി; തൃശൂരില്‍ ബിജെപി നേതാവിനെതിരെ വീണ്ടും കേസ്

June 18, 2026
133
സ്വത്ത്‌ തർക്കം: അച്ഛനെ തട്ടിക്കൊണ്ടുപോയി മാനസികാരോഗ്യ കേന്ദ്രത്തിൽ തള്ളി; മകനും സുഹൃത്തും അറസ്റ്റിൽ
Crime

സ്വത്ത്‌ തർക്കം: അച്ഛനെ തട്ടിക്കൊണ്ടുപോയി മാനസികാരോഗ്യ കേന്ദ്രത്തിൽ തള്ളി; മകനും സുഹൃത്തും അറസ്റ്റിൽ

June 17, 2026
237
ആഭിചാരക്രിയയുടെ മറവില്‍ 15കാരിക്ക് നേരെ പീഡനശ്രമം; ബിജെപി മുന്‍ നേതാവിനെതിരെ പോക്‌സോ കേസ്
Crime

ആഭിചാരക്രിയയുടെ മറവില്‍ 15കാരിക്ക് നേരെ പീഡനശ്രമം; ബിജെപി മുന്‍ നേതാവിനെതിരെ പോക്‌സോ കേസ്

June 17, 2026
118
തലസ്ഥാനത്ത് പ്രണയപ്പക; പതിനാറുകാരിയെ കുത്തികൊലപ്പെടുത്താൻ ശ്രമം
Crime

തലസ്ഥാനത്ത് പ്രണയപ്പക; പതിനാറുകാരിയെ കുത്തികൊലപ്പെടുത്താൻ ശ്രമം

June 16, 2026
304
ആയുർവേദിക് സെന്ററിന് ലൈസൻസ് നൽകിയതിന് കൈക്കൂലി: തിരൂർ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ
Crime

ആയുർവേദിക് സെന്ററിന് ലൈസൻസ് നൽകിയതിന് കൈക്കൂലി: തിരൂർ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

June 16, 2026
158
16കാരിയെ പീഡിപ്പിച്ച സംഭവം: പ്രതി സ്‌നേഹ മെർലിൻ അമ്മയുടെ സുഹൃത്ത്, കുട്ടിയെ പിതാവും പീഡിപ്പിച്ചു
Crime

16കാരിയെ പീഡിപ്പിച്ച സംഭവം: പ്രതി സ്‌നേഹ മെർലിൻ അമ്മയുടെ സുഹൃത്ത്, കുട്ടിയെ പിതാവും പീഡിപ്പിച്ചു

June 13, 2026
1k
Next Post
മെസ്സിയും കൂട്ടരും കേരളത്തിലേക്കില്ല; സ്ഥിരീകരിച്ച് കായികമന്ത്രിയുടെ ഓഫിസ്

മെസ്സിയും കൂട്ടരും കേരളത്തിലേക്കില്ല; സ്ഥിരീകരിച്ച് കായികമന്ത്രിയുടെ ഓഫിസ്

Recent News

വടക്കാഞ്ചേരിയിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാത്ത കണ്ടക്‌ടർക്കെതിരെ നടപടി; ലൈസൻസ് സസ്‌പൻഡ് ചെയ്‌തു

വടക്കാഞ്ചേരിയിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാത്ത കണ്ടക്‌ടർക്കെതിരെ നടപടി; ലൈസൻസ് സസ്‌പൻഡ് ചെയ്‌തു

June 18, 2026
88
വിഴിഞ്ഞം തുറമുഖം മറയാക്കി 300കോടിയുടെ തട്ടിപ്പ്; വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തിയ മലപ്പുറം സ്വദേശി പിടിയിൽ

വിഴിഞ്ഞം തുറമുഖം മറയാക്കി 300കോടിയുടെ തട്ടിപ്പ്; വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തിയ മലപ്പുറം സ്വദേശി പിടിയിൽ

June 18, 2026
199
വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍; ഹോം സ്‌ക്രീനിലേക്ക് ഒരു പുതിയ ഷോര്‍ട്ട്കട്ട് വരുന്നു

വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍; ഹോം സ്‌ക്രീനിലേക്ക് ഒരു പുതിയ ഷോര്‍ട്ട്കട്ട് വരുന്നു

June 18, 2026
2
‘UDF വാഗ്ദാനങ്ങൾ വോട്ട് തേടാനുള്ള തന്ത്രം; സർക്കാരിന് സംഘപരിവാർ വിധേയത്വം’: പിണറായി വിജയൻ

‘UDF വാഗ്ദാനങ്ങൾ വോട്ട് തേടാനുള്ള തന്ത്രം; സർക്കാരിന് സംഘപരിവാർ വിധേയത്വം’: പിണറായി വിജയൻ

June 18, 2026
49
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025