പൊന്നാനിയിൽ മത്സ്യ തൊഴിലാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കോഴിക്കോട്, കാപ്പാട് ചെമഞ്ചേരി സ്വദേശി പരീക്കേണ്ടിപ്പറമ്പിൽ ഭാസ്കരന്റെ മകന്‍ ദുർഗേഷ് ആണ് മരിച്ചത്.പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് എതിർവശത്തെ കെട്ടിടത്തിന്റെ ആളൊഴിഞ മുറിയിലാണ് ദുര്‍ഗേഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.പൊന്നാനി പോലീസ്,ചെമ്പയിൽ ആംബുലൻസ് പ്രവർത്തകർ ചേർന്ന് പുറത്തെടുത്ത മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിൽ പ്രവേശിപ്പിച്ചു.