• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, July 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

ഞണ്ട് കൃഷിക്ക് ലോണ്‍ ശരിയാക്കാം, ഒപ്പും വിരലടയാളവും വാങ്ങി; വായ്പ അനുവദിച്ചപ്പോൾ വൻതട്ടിപ്പ്, 2 പേർ പിടിയിൽ

cntv team by cntv team
May 12, 2025
in Crime
A A
ഞണ്ട് കൃഷിക്ക് ലോണ്‍ ശരിയാക്കാം, ഒപ്പും വിരലടയാളവും വാങ്ങി; വായ്പ അനുവദിച്ചപ്പോൾ വൻതട്ടിപ്പ്, 2 പേർ പിടിയിൽ
0
SHARES
152
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: ഞണ്ട് കൃഷിയ്ക്ക് ലോൺ തരപ്പെടുത്തികൊടുക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതികൾ അറസ്റ്റിൽ. പെരുമ്പഴുതൂർ മേലാരിയോട് വാടകയ്ക്ക് താമസിക്കുന്ന രജി (33), ഇയാൾക്കൊപ്പം താമസിച്ചിരുന്ന മീനു എന്ന ആതിര (28) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നാം പ്രതി തൃക്കണ്ണാപുരം മിനർവാ ട്രേഡേഴ്സ് ഉടമ രാകേഷ് ഒളിവിലാണ്. വീട്ടിൽ ഞണ്ട് കൃഷിയ്ക്കായി സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ കോവളം ബ്രാഞ്ചിൽ നിന്ന് ഈടില്ലാതെ 10 ലക്ഷം രൂപയുടെ ലോൺ ശരിയാക്കി നൽകാമെന്ന് പരാതിക്കാരിയെ വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. തട്ടിപ്പിന് മുന്നോടിയായി കോട്ടുകാൽ വില്ലേജിൽ പയറ്റുവിളസ്വദേശി അനികുമാർ എന്നയാളിന്‍റെ കട വാടകയ്ക്ക് എടുപ്പിച്ചു. മൂന്നാം പ്രതിയുടെ തൃക്കണ്ണാപുരത്തുള്ള മിനർവാ ട്രേഡേഴ്സ്ൽ നിന്ന് ഫുഡ് പ്രോസസിങിനുള്ള മെഷീനുകളും വാടകയ്ക്ക് എടുപ്പിച്ചു. വെണ്ണിയൂർ സ്വദേശിയായ പരാതിക്കാരിയുടെ ബയോഡാറ്റ എഴുതിവാങ്ങി. 100 രൂപയുടെ രണ്ട് മുദ്രപ്പത്രത്തിലും വെള്ളപേപ്പറിലും പരാതിക്കാരിയുടെയും ഭർത്താവിന്‍റെയും ഒപ്പും വിരലടയാളവും വാങ്ങിയാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. ലോണിന്‍റെ ആവശ്യത്തിനാണെന്ന് പറഞ്ഞ് 24,000 രൂപ പ്രതികളുടെ ഫോൺ നമ്പറുകളിലേക്ക് ഗൂഗിൾ പേ വഴി വാങ്ങി. പല തവണകളായി പണമായും കൈപ്പറ്റി. ആകെ 3,00,000 രൂപ പരാതിക്കാരിയെ കബളിപ്പിച്ച് പല തവണകളായി പ്രതികൾ മൂന്നു പേരും കൈക്കലാക്കി എന്നാണ് കേസ്. പരാതിക്കാരിയുടെ പേരിൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ കോവളം ബ്രാഞ്ചിൽ നിന്ന് 20 ലക്ഷത്തിലധികം രൂപയുടെ ലോൺ അനുവദിപ്പിച്ച് ഈ തുക മൂന്നാം പ്രതിയുടെ മിനർവാ ട്രേഡേഴ്സ്ന് ട്രാൻസ്ഫർ ചെയ്തശേഷം ഈ തുക പ്രതികൾ മൂന്നു പേരും പങ്കിട്ടെടുത്തെന്നും പരാതിയിൽ പറയുന്നു. ലോൺ അനുവദിച്ചിട്ടും തങ്ങളുടെ അക്കൗണ്ടിൽ പണം ലഭിച്ചില്ലെന്ന് വെണ്ണിയൂർ സ്വദേശി ഷിബുവും പരാതി നൽകിയിട്ടുണ്ട്. 15 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. കഴിഞ്ഞ ദിവസം പ്രതികളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വ്യാജ സീൽ, മുദ്രപത്രങ്ങൾ എന്നിവ കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ പേർ ഇവരുടെ കബളിപ്പിക്കലിന് ഇരയായിട്ടുണ്ടെന്നും പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യുമെന്നും പൊലീസ് പറഞ്ഞു.

Related Posts

മോഹന്‍ലാലിനെ അധിക്ഷേപിച്ചെന്ന് ആരോപണം; ചെകുത്താൻ എന്ന് അറിയപ്പെടുന്ന യൂട്യൂബർ അജു അലക്സിനെ മർദ്ദിച്ചതായി പരാതി
Crime

മോഹന്‍ലാലിനെ അധിക്ഷേപിച്ചെന്ന് ആരോപണം; ചെകുത്താൻ എന്ന് അറിയപ്പെടുന്ന യൂട്യൂബർ അജു അലക്സിനെ മർദ്ദിച്ചതായി പരാതി

July 18, 2026
56
ജിംനേഷ്യത്തിന്റെ മറവിൽ ലഹരിവിൽപന, പണം വെള്ളത്തിൽ മുക്കി രക്ഷപ്പെടാൻ ശ്രമം; മൂന്നുപേർ പിടിയിൽ
Crime

ജിംനേഷ്യത്തിന്റെ മറവിൽ ലഹരിവിൽപന, പണം വെള്ളത്തിൽ മുക്കി രക്ഷപ്പെടാൻ ശ്രമം; മൂന്നുപേർ പിടിയിൽ

July 18, 2026
152
മൂത്രം കുടിപ്പിക്കാൻ ശ്രമിച്ചു, ആക്രമണത്തിന് പ്രത്യേക മുറി: മകളെ വിവാഹം ചെയ്ത് നൽകാത്തതിൽ പിതാവും സഹോദരനും നേരിട്ടത് ക്രൂര മർദനം
Crime

മൂത്രം കുടിപ്പിക്കാൻ ശ്രമിച്ചു, ആക്രമണത്തിന് പ്രത്യേക മുറി: മകളെ വിവാഹം ചെയ്ത് നൽകാത്തതിൽ പിതാവും സഹോദരനും നേരിട്ടത് ക്രൂര മർദനം

July 18, 2026
251
ക്ഷേത്രദർശനത്തിനായി വിളിച്ചുകൊണ്ടുപോയി ഭർത്താവിനെ കൊലപ്പെടുത്തി; ചിറ്റൂരിൽ യുവതിയും കാമുകനും കൂട്ടാളികളും അറസ്റ്റിൽ
Crime

ക്ഷേത്രദർശനത്തിനായി വിളിച്ചുകൊണ്ടുപോയി ഭർത്താവിനെ കൊലപ്പെടുത്തി; ചിറ്റൂരിൽ യുവതിയും കാമുകനും കൂട്ടാളികളും അറസ്റ്റിൽ

July 17, 2026
496
80 ലക്ഷംരൂപ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചയാൾ ലഹരിമരുന്നുമായി പിടിയിൽ; MDMA കടത്തിന്റെ സൂത്രധാരൻ
Crime

80 ലക്ഷംരൂപ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചയാൾ ലഹരിമരുന്നുമായി പിടിയിൽ; MDMA കടത്തിന്റെ സൂത്രധാരൻ

July 16, 2026
552
ചങ്ങരംകുളത്ത് സ്വകാര്യ ബസ്സില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം’യുവാവ് അറസ്റ്റില്‍
Crime

ചങ്ങരംകുളത്ത് സ്വകാര്യ ബസ്സില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം’യുവാവ് അറസ്റ്റില്‍

July 16, 2026
4.5k
Next Post
നന്തൻകോട് കൂട്ടക്കൊല; പ്രതി കേഡൽ ജിൻസൺ രാജ കുറ്റക്കാരൻ, ശിക്ഷാവിധിയിൽ വാദം നാളെ

നന്തൻകോട് കൂട്ടക്കൊല; പ്രതി കേഡൽ ജിൻസൺ രാജ കുറ്റക്കാരൻ, ശിക്ഷാവിധിയിൽ വാദം നാളെ

Recent News

അർജന്റീന-ബ്രസീൽ ആരാധകർ തമ്മിൽ തർക്കം; വീട് കയറി ആക്രമിച്ചെന്ന് പരാതി, ബൈക്കും ജനൽച്ചില്ലും തകർത്തു

അർജന്റീന-ബ്രസീൽ ആരാധകർ തമ്മിൽ തർക്കം; വീട് കയറി ആക്രമിച്ചെന്ന് പരാതി, ബൈക്കും ജനൽച്ചില്ലും തകർത്തു

July 18, 2026
55
മോഹന്‍ലാലിനെ അധിക്ഷേപിച്ചെന്ന് ആരോപണം; ചെകുത്താൻ എന്ന് അറിയപ്പെടുന്ന യൂട്യൂബർ അജു അലക്സിനെ മർദ്ദിച്ചതായി പരാതി

മോഹന്‍ലാലിനെ അധിക്ഷേപിച്ചെന്ന് ആരോപണം; ചെകുത്താൻ എന്ന് അറിയപ്പെടുന്ന യൂട്യൂബർ അജു അലക്സിനെ മർദ്ദിച്ചതായി പരാതി

July 18, 2026
56
മൂക്കുതല ഹൈസ്കൂളിന് പിറക് വശം താമസിക്കുന്ന വാഴവളപ്പിൽ അബൂബക്കർ നിര്യാതനായി

മൂക്കുതല ഹൈസ്കൂളിന് പിറക് വശം താമസിക്കുന്ന വാഴവളപ്പിൽ അബൂബക്കർ നിര്യാതനായി

July 18, 2026
261
കാഫിർ സ്ക്രീൻഷോട്ട് കേസ്: ഒരു സിപിഎം പ്രവർത്തകൻ കൂടി അറസ്റ്റിൽ

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഒരു സിപിഎം പ്രവർത്തകൻ കൂടി അറസ്റ്റിൽ

July 18, 2026
72
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025