ചങ്ങരംകുളം:ചികിത്സയില്‍ കഴിഞ്ഞ കോക്കൂരിലെ മത്സ്യ തൊഴിലാളി മരിച്ചു.കൊഴിക്കര കീരിത്തോട്ടിൽ താമസിക്കുന്ന മണാട്ട് കുളങ്ങര സിദ്ധിക്ക് ആണ് മരിച്ചത്.ദീർഘകാലം പ്രവാസിയായിരുന്ന സിദ്ധീക് കോക്കൂരില്‍ മത്സ്യക്കച്ചവടം നടത്തി വരികയായിരുന്നു.വെള്ളിയാഴ്ച കാലത്ത് പറമ്പിലേക്ക് പുല്ല് അരിയുന്നതിന് പോയ സിദ്ധീക്കിനെ അബോധാവസ്ഥയില്‍ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാംകുളത്ത് സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു.ചികിത്സയില്‍ ഇരുന്ന സിദ്ധിക്ക് ഞായറാഴ്ച കാലത്താണ് മരണത്തിന് കീഴടങ്ങിയത്.ചാലിശ്ശേരി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി











