മലപ്പുറത്ത് കെഎസ്ആർടിസി ബസ് തലകീഴായി മറിഞ്ഞു;ഇരുപത്തഞ്ചിലധികം പേർക്ക് പരുക്ക്
പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. തൊട്ടിൽപ്പാലത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
ബസിൽ അൻപതോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഉറക്കത്തിലായിരുന്നതിനാൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തതയില്ലെന്നാണ് യാത്രക്കാർ അറിയിക്കുന്നത്











