ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല നളിനി ജമീലയുടെ ആത്മകഥ ചർച്ച ചെയ്തു.എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ഫൈസൽ ബാവ ചർച്ച ഉദ്ഘാടനം ചെയ്തു.കഥാകൃത്ത് സോമൻ ചെമ്പ്രേത്ത് കൃതിയെ ആധാരമാക്കി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.ഗ്രന്ഥശാല പ്രസിഡണ്ട് പി കെ രാജൻ അധ്യക്ഷത വഹിച്ചു. കെ പി തുളസി സ്വാഗതം പറഞ്ഞു. കെ വി ഇസ്ഹാഖ് ചർച്ചയുടെ മോഡറേറ്ററായി. കെ കെപ്രതീഷ് വായനാനുഭവം പങ്കു വെച്ചു. പി വി നസീർ നന്ദിപ്രകാശിപ്പിച്ചു.