• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വയനാടിന് മെഡിക്കൽ കോളേജ് ഉറപ്പ് നൽകി പ്രിയങ്ക

ckmnews by ckmnews
November 3, 2024
in Kerala, Politics
A A
വയനാടിന് മെഡിക്കൽ കോളേജ് ഉറപ്പ് നൽകി പ്രിയങ്ക
0
SHARES
101
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വയനാട്: മെഡിക്കൽ കോളേജ് എന്ന വയനാടിന്റെ ആവശ്യം സാക്ഷാത്കരിക്കുമെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി. അടിസ്ഥാനപരമായ പല പ്രശ്നങ്ങളും ജനത നേരിടുന്നുണ്ട്. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണ്. വിലക്കയറ്റം മൂലം സാധാരണക്കാരന്റെ നിത്യജീവിതം പ്രതിസന്ധിയിലാണ്. കേന്ദ്ര സർക്കാരിന്റെ ശ്രദ്ധ സാധാരണക്കാരുടെ പ്രശ്നങ്ങളിലല്ല. ജനങ്ങളുടെ സ്വത്ത് പിടിച്ചെടുത്ത് പ്രധാനമന്ത്രി വ്യവസായി സുഹൃത്തുക്കൾക്ക് കൈമാറുകയാണെന്നും പ്രിയങ്ക പറഞ്ഞു.അധികാരത്തിൽ തുടരുക മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യമെന്നും പ്രിയങ്ക പറ‍‍ഞ്ഞു. അതിനായി രാജ്യത്തെ ജനങ്ങളുടെ ഇടയിൽ വിദ്വേഷം പടർത്തുകയാണെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു. ജനങ്ങളുടെ ഭൂമി, തുറമുഖങ്ങൾ വിമാനത്താവളങ്ങൾ എന്നിവയെല്ലാം മോദി സുഹൃത്തുക്കൾക്ക് കൈമാറുകയാണെന്നും പ്രിയങ്ക പറ‍ഞ്ഞു. ലോകത്തിന് മുന്നിൽ വയനാട് തിളങ്ങുന്നതിനായി ഒരുമിച്ച് നിൽക്കാമെന്നും പ്രിയങ്ക പറഞ്ഞു.പ്രിയങ്കയ്ക്ക് പിന്തുണയറിയിച്ച് രാഹുൽ ഗാന്ധിയും വേദിയിലെത്തിയിരുന്നു. മുന്നിൽ നിൽക്കുന്ന ആളെ മനസിലാക്കിയാണ് പ്രിയങ്ക പ്രവർത്തിക്കുകയെന്നും രാഹുൽ ഗാന്ധി പറ‍ഞ്ഞു. ആ മനുഷ്യൻ എന്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മനസിലാക്കാനാണ് പ്രിയങ്ക ശ്രമിക്കുകയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്ത് നടക്കുന്നത് വിദ്വേഷവും സ്നേഹവും തമ്മിലുള്ള പോരാട്ടമാണ്. നരേന്ദ്രമോദിയെ പറ്റി പറഞ്ഞു പറഞ്ഞു ബോറടിച്ചുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.മാനന്തവാടി മേരി മാതാ കോളേജ് ഗ്രൗണ്ടിൽ രാവിലെ 10.30ഓടെയായിരുന്നു ഇരുവരുമെത്തിയത്. മാനന്തവാടിയിലേയും മുക്കത്തേയും പൊതുപരിപാടിയിൽ പങ്കെടുത്ത ശേഷം രാഹുൽ ഗാന്ധി ഇന്ന് മടങ്ങും. രണ്ട് ദിവസത്തെ പ്രചാരണ പരിപാടികൾക്കായാണ് പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തിന്നത്. മണ്ഡലത്തിലെ കോർണർ യോഗങ്ങളിലും പ്രിയങ്ക പങ്കെടുത്തേക്കും.

Related Posts

ബെവ്കോ ജീവനക്കാർക്ക് ‘ഓണം ബമ്പർ’; ഒരുലക്ഷത്തിന് മുകളിൽ ബോണസ് പ്രഖ്യാപിച്ച് സ‌ർക്കാർ
Kerala

ബെവ്കോ ജീവനക്കാർക്ക് ‘ഓണം ബമ്പർ’; ഒരുലക്ഷത്തിന് മുകളിൽ ബോണസ് പ്രഖ്യാപിച്ച് സ‌ർക്കാർ

August 19, 2026
66
ശബരിമല സ്വർണ്ണക്കൊള്ള; പി എസ് പ്രശാന്തും എ അജികുമാറും വീണ്ടും റിമാൻഡില്‍
Kerala

ശബരിമല സ്വർണ്ണക്കൊള്ള; പി എസ് പ്രശാന്തും എ അജികുമാറും വീണ്ടും റിമാൻഡില്‍

August 19, 2026
31
ഐഷി ഘോഷിനെ പങ്കെടുപ്പിച്ചതിൽ നടപടി; കാലിക്കറ്റ് സർവകലാശാല SFI യൂണിറ്റ് സെക്രട്ടറിയെ ക്യാംപസിൽ നിന്നും ഹോസ്റ്റലിൽ നിന്നും പുറത്താക്കി
Kerala

ഐഷി ഘോഷിനെ പങ്കെടുപ്പിച്ചതിൽ നടപടി; കാലിക്കറ്റ് സർവകലാശാല SFI യൂണിറ്റ് സെക്രട്ടറിയെ ക്യാംപസിൽ നിന്നും ഹോസ്റ്റലിൽ നിന്നും പുറത്താക്കി

August 19, 2026
117
സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കും; വിദ്യാര്‍ഥികള്‍ക്കുള്ള ഓണം സ്‌പെഷ്യല്‍ അരി വിതരണം ആരംഭിച്ചു
Kerala

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കും; വിദ്യാര്‍ഥികള്‍ക്കുള്ള ഓണം സ്‌പെഷ്യല്‍ അരി വിതരണം ആരംഭിച്ചു

August 19, 2026
49
ഊരിവീണ ഷൂ എടുക്കാൻ ശ്രമിക്കുന്നതിനിടെ ബസിൽനിന്ന് തെറിച്ചുവീണ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം
Kerala

ഊരിവീണ ഷൂ എടുക്കാൻ ശ്രമിക്കുന്നതിനിടെ ബസിൽനിന്ന് തെറിച്ചുവീണ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

August 19, 2026
329
തീരത്ത് ‘റെഡ് അലർട്ട്’; കള്ളക്കടൽ പ്രതിഭാസത്തിന് സാദ്ധ്യത, അഞ്ച് ജില്ലകളിൽ മഴ മുന്നറിയിപ്പ്
Kerala

തീരത്ത് ‘റെഡ് അലർട്ട്’; കള്ളക്കടൽ പ്രതിഭാസത്തിന് സാദ്ധ്യത, അഞ്ച് ജില്ലകളിൽ മഴ മുന്നറിയിപ്പ്

August 19, 2026
122
Next Post
കാണാതായ 21കാരിയുടെ മൃതദേഹം അയൽവാസിയുടെ പൂട്ടിയിട്ട മുറിയിൽ; പീഡനത്തിനിരയായെന്ന് സംശയം

കാണാതായ 21കാരിയുടെ മൃതദേഹം അയൽവാസിയുടെ പൂട്ടിയിട്ട മുറിയിൽ; പീഡനത്തിനിരയായെന്ന് സംശയം

Recent News

വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി ഡയാലിസിസ് സെന്ററിന് ധനസഹായം കൈമാറി

വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി ഡയാലിസിസ് സെന്ററിന് ധനസഹായം കൈമാറി

August 19, 2026
63
ബെവ്കോ ജീവനക്കാർക്ക് ‘ഓണം ബമ്പർ’; ഒരുലക്ഷത്തിന് മുകളിൽ ബോണസ് പ്രഖ്യാപിച്ച് സ‌ർക്കാർ

ബെവ്കോ ജീവനക്കാർക്ക് ‘ഓണം ബമ്പർ’; ഒരുലക്ഷത്തിന് മുകളിൽ ബോണസ് പ്രഖ്യാപിച്ച് സ‌ർക്കാർ

August 19, 2026
66
പൃഥ്വിരാജ് ചിത്രം ‘ഖലീഫ’ നാളെ മുതൽ തിയറ്ററുകളിൽ

പൃഥ്വിരാജ് ചിത്രം ‘ഖലീഫ’ നാളെ മുതൽ തിയറ്ററുകളിൽ

August 19, 2026
63
ശബരിമല സ്വർണ്ണക്കൊള്ള; പി എസ് പ്രശാന്തും എ അജികുമാറും വീണ്ടും റിമാൻഡില്‍

ശബരിമല സ്വർണ്ണക്കൊള്ള; പി എസ് പ്രശാന്തും എ അജികുമാറും വീണ്ടും റിമാൻഡില്‍

August 19, 2026
31
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025