• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, November 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘കാറിൽ വെച്ച് മാഡത്തിൻ്റെ നോട്ടുകൾ ചുവന്ന നിറത്തിൽ’ മക്കളുമൊത്തുവന്ന് കൈക്കൂലി വാങ്ങിയ ബിൽഡിംഗ് ഇൻസ്പെക്ടർ പിടിയിൽ

cntv team by cntv team
May 1, 2025
in Kerala
A A
‘കാറിൽ വെച്ച് മാഡത്തിൻ്റെ നോട്ടുകൾ ചുവന്ന നിറത്തിൽ’ മക്കളുമൊത്തുവന്ന് കൈക്കൂലി വാങ്ങിയ ബിൽഡിംഗ് ഇൻസ്പെക്ടർ പിടിയിൽ
0
SHARES
476
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: എൻജിനിയറിങ് കൺസൾട്ടൻസി സ്ഥാപന ഉടമയിൽനിന്ന് 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോർപ്പറേഷനിലെ വനിത ഓവർസിയർ വിജിലൻസ് പിടിയിൽ. കോർപ്പറേഷൻ വൈറ്റില സോണൽ ഓഫീസിലെ ബിൽഡിങ്‌ സെക്ഷൻ ഓവർസിയർ തൃശ്ശൂർ മണ്ണുത്തി പൊള്ളന്നൂർ സ്വദേശിനി സ്വപ്നയാണ് (37) പിടിയിലായത്. വിജിലൻസ് തയ്യാറാക്കിയിട്ടുള്ള കൈക്കൂലിക്കാരുടെ പട്ടികയിലുള്ളയാളായിരുന്നു സ്വപ്നയെന്ന് വിജിലൻസ് എസ് പി അറിയിച്ചു . കൊച്ചി കോര്‍പ്പറേഷനിലെ പല സോണല്‍ ഓഫിസുകളിലും കൈക്കൂലി വ്യാപകമാണെന്ന പരാതിയെത്തുടര്‍ന്ന് വിജിലന്‍സ് പ്രത്യേകം പരിശോധന നടത്തിയിരുന്നു.

എറണാകുളം സ്വദേശിയുടെ പരാതിയിന്മേലാണ് അറസ്റ്റ്. കോർപറേഷൻ പരിധിയിൽ അഞ്ചുനില കെട്ടിടം പണിയുന്നതിനുള്ള പെർമിറ്റിനായാണ് പരാതിക്കാരൻ നഗരസഭയിൽ എത്തുന്നത്. എന്നാൽ അഞ്ച് നിലയുള്ള കെട്ടിടത്തിന് അംഗീകാരം നൽകണമെങ്കിൽ 5000 രൂപ വെച്ച് 25000 രൂപ നൽകണമെന്നാണ് സ്വപ്ന ആദ്യം ആവശ്യപ്പെട്ടത്. താന്‍ സാധാരണ വാങ്ങുന്ന തുകയാണ് ഇതെന്ന് സ്വപ്ന പറഞ്ഞതായി പരാതിക്കാരൻ പറയുന്നു. തുടർന്നുള്ള വിലപേശലില്‍ 15000 രൂപ മതിയെന്ന് സ്വപ്ന പറയുകയായിരുന്നു. ഇതോടെ പരാതിക്കാരൻ എറണാകുളം വിജിലൻസ് സെൻട്രൽ യൂണിറ്റ് എസ്.പിയ്ക്ക് നേരിട്ട് പരാതി നൽകി.

വിജിലൻസിന്റെ നിർദ്ദേശ പ്രകാരം പരാതിക്കാരൻ വൈകുന്നേരം അഞ്ച് മണിക്ക് പണം നല്‍കാമെന്ന് സ്വപ്നയെ അറിയിച്ചു. ഇതനുസരിച്ച്‌ കൊച്ചി കണിയാമ്പുഴയിലെ അസറ്റ് ഹോംസിലെ താമസസ്ഥലത്തു നിന്നും സ്വന്തം കാറില്‍ തൃശ്ശൂരിലെ വീട്ടിലേക്ക് പോകവേ പണം വാങ്ങിക്കാമെന്ന് സ്വപ്ന പരാതിക്കാരനെ അറിയിച്ചു. തുടർന്ന് വിജിലന്‍സ് നല്‍കിയ ഫിനോഫ്തലിന്‍ പുരട്ടിയ നോട്ടുമായി പാരാതിക്കാരന്‍ വൈറ്റിലയില്‍ എത്തി. തന്റെ മൂന്ന് മക്കള്‍ക്കൊപ്പം കാറിലാണ് സ്വപ്‌ന പണം വാങ്ങാൻ എത്തിയത്. വൈറ്റില ഹബ്ബിനടുത്ത് വെച്ച്‌ പണം വാങ്ങാമെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് പൊന്നുരുന്നിയില്‍ എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. സ്വപ്ന പണം വാങ്ങിയ ഉടൻ വിജിലന്‍സ് സംഘം കാര്‍ വളഞ്ഞു. വിജിലന്‍സ് ഉദ്യോഗസ്ഥരേ കണ്ട സ്വപ്ന രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സ്വപ്നയുടെ കയ്യിലെ ഫിനൊഫ്തലിൻ പുരണ്ട നോട്ടുകൾ കണ്ടെത്തി രാസ പരിശോധന നടത്തിയാണ് വിജിലൻസ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.സ്വപ്‌നക്കെതിരെ നേരത്തെയും കൈക്കൂലി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാൽ ആദ്യമായാണ് പണവുമായി പിടിയിലാകുന്നത്. അഴിമതി നിരോധന നിയമത്തിലെ വകുപ്പ് ഉൾപ്പെടുത്തിയാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഔദ്യോഗിക കാലയളവിൽ സ്വപ്ന വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും വിജിലൻസ് അറിയിച്ചു. പ്രതിയെ വ്യാഴാഴ്ച മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.

Related Posts

DJ പാര്‍ട്ടികളെ മുന്‍വിധിയോടെ കാണാനാകില്ല, നൈറ്റ് ലൈഫ് എങ്ങനെ നിരോധിക്കും: ഹൈക്കോടതി
Kerala

DJ പാര്‍ട്ടികളെ മുന്‍വിധിയോടെ കാണാനാകില്ല, നൈറ്റ് ലൈഫ് എങ്ങനെ നിരോധിക്കും: ഹൈക്കോടതി

November 16, 2026
6
മിനികൂപ്പർ അപകടം; സുഹൈൽ സജീവ് ജാമ്യത്തിലിറങ്ങി
Kerala

മിനികൂപ്പർ അപകടം; സുഹൈൽ സജീവ് ജാമ്യത്തിലിറങ്ങി

November 16, 2026
70
പൊന്നാനി ഓർഗനൈസേഷൻ സലാലയിൽ കളറിംഗ്‌ മത്സരം സംഘടിപ്പിച്ചു
Kerala

പൊന്നാനി ഓർഗനൈസേഷൻ സലാലയിൽ കളറിംഗ്‌ മത്സരം സംഘടിപ്പിച്ചു

November 16, 2026
11
അരിയില്‍ ഷുക്കൂര്‍ വധക്കേസ്: വിധി ഈ മാസം 19ന്
Kerala

അരിയില്‍ ഷുക്കൂര്‍ വധക്കേസ്: വിധി ഈ മാസം 19ന്

November 16, 2026
44
മാർക്കറ്റിൽ രാത്രിയുടെ മറവിൽ കവർച്ച; 3.64 ലക്ഷത്തിന്റെ അടക്കയുമായി മുങ്ങിയ അഞ്ചംഗ സംഘം പിടിയിൽ
Crime

മാർക്കറ്റിൽ രാത്രിയുടെ മറവിൽ കവർച്ച; 3.64 ലക്ഷത്തിന്റെ അടക്കയുമായി മുങ്ങിയ അഞ്ചംഗ സംഘം പിടിയിൽ

November 16, 2026
195
നാല് വർഷം മുമ്പ് വിവാഹം; ഒരുമിച്ച് ക്ലിനിക്ക് നടത്തി; ദമ്പതികൾ മരിച്ച നിലയിൽ
Kerala

നാല് വർഷം മുമ്പ് വിവാഹം; ഒരുമിച്ച് ക്ലിനിക്ക് നടത്തി; ദമ്പതികൾ മരിച്ച നിലയിൽ

November 16, 2026
268
Next Post
വീട് കുത്തിത്തുറന്ന് മോഷണം; പ്രതി പിടിയിൽ, കേസിന്റെ വിചാരണയ്ക്കെത്തുന്ന സ്ഥലങ്ങളിലും കവർച്ച

വീട് കുത്തിത്തുറന്ന് മോഷണം; പ്രതി പിടിയിൽ, കേസിന്റെ വിചാരണയ്ക്കെത്തുന്ന സ്ഥലങ്ങളിലും കവർച്ച

Recent News

സുരക്ഷാ സംവിധാനങ്ങളില്ല ‘കോക്കൂര്‍ സ്കൂള്‍ റോഡില്‍ രണ്ട് ട്രാന്‍സ്ഫോര്‍മര്‍ റോഡരികില്‍

സുരക്ഷാ സംവിധാനങ്ങളില്ല ‘കോക്കൂര്‍ സ്കൂള്‍ റോഡില്‍ രണ്ട് ട്രാന്‍സ്ഫോര്‍മര്‍ റോഡരികില്‍

November 16, 2026
1
ഐ.സി.സി. ചെയർമാനായി ജയ് ഷാ വീണ്ടും; രണ്ടാം തവണയും എതിരില്ലാതെ തിരഞ്ഞെടുപ്പ്

ഐ.സി.സി. ചെയർമാനായി ജയ് ഷാ വീണ്ടും; രണ്ടാം തവണയും എതിരില്ലാതെ തിരഞ്ഞെടുപ്പ്

November 16, 2026
0
DJ പാര്‍ട്ടികളെ മുന്‍വിധിയോടെ കാണാനാകില്ല, നൈറ്റ് ലൈഫ് എങ്ങനെ നിരോധിക്കും: ഹൈക്കോടതി

DJ പാര്‍ട്ടികളെ മുന്‍വിധിയോടെ കാണാനാകില്ല, നൈറ്റ് ലൈഫ് എങ്ങനെ നിരോധിക്കും: ഹൈക്കോടതി

November 16, 2026
6
മിനികൂപ്പർ അപകടം; സുഹൈൽ സജീവ് ജാമ്യത്തിലിറങ്ങി

മിനികൂപ്പർ അപകടം; സുഹൈൽ സജീവ് ജാമ്യത്തിലിറങ്ങി

November 16, 2026
70
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025