• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, April 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

പലിശക്കെതിരെ ഒരു ജനകീയ ബദല്‍’തണൽ ഫെസ്റ്റ്:25 മെയ് 1 ന് മാറഞ്ചേരിയിൽ നടക്കും

cntv team by cntv team
April 29, 2025
in Local News
A A
പലിശക്കെതിരെ ഒരു ജനകീയ ബദല്‍’തണൽ ഫെസ്റ്റ്:25 മെയ് 1 ന് മാറഞ്ചേരിയിൽ നടക്കും
0
SHARES
121
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മാറഞ്ചേരി: ഒരു പ്രദേശത്തെ കുടുംബങ്ങളെ പലിശ ക്കെണിയിൽ നിന്ന് രക്ഷപ്പെടുത്തി തണലായി മാറിയ തണൽ വെൽഫയർ സൊസൈറ്റിയുടെ പതിനാറാം വാർഷികം – തണൽ ഫെസ്റ്റ്:25-മെയ് 1 ന് വ്യാഴാഴ്ച വൈകിയിട്ട് 3.30 മുതൽ മാറഞ്ചേരി സൽക്കാര കമ്മ്യൂണിറ്റി ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.രണ്ട് കി.മീറ്റർ ചുറ്റളവിൽ 145 സംഗമം പലിശ രഹിത അയൽകൂട്ടങ്ങളിലായി മുവ്വായിരത്തോളം അംഗങ്ങളുള്ള തണൽ,പലിശക്കെതിരെ ഒരു ജനകീയ ബദൽ തീർത്ത് 16 വർഷം പിന്നിടുകയാണ്.അംഗങ്ങൾ ആഴ്ചതോറും അടക്കുന്ന സമ്പാദ്യമുപയോഗിച്ച് പരസ്പരം പലിശയില്ലാതെ വായ്പ നൽകുകയാണ് പ്രധാനമായും ചെയ്ത് കൊണ്ടിരിക്കുന്നത്.കോടിക്കണക്കിന് രൂപയാണ് ഓരോ വർഷവും ഇവർ പരസ്പരം സഹായിച്ച് കൊണ്ടിരിക്കുന്നത്.പരസ്പര സ്നേഹത്തിൻ്റെയും സഹകരണത്തിൻ്റെയും വേറിട്ട ഒരു അധ്യായമാണ് ഈ അയൽകൂട്ടങ്ങൾ ചെയ്ത് കൊണ്ടിരിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.സ്വയം തൊഴിൽ മേഖലയിൽ പരിശീലനവും പലിശ രഹിത വായ്പയും നൽകി വരുന്നുണ്ട്. ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി 8 വർഷം മുമ്പ് ആരംഭിച്ച തണൽ പുരയിട കൃഷിയിൽ അഞ്ഞോറോളം കുടുംബങ്ങൾ പങ്കാളികളാണ്.ആരോഗ്യ മേഖലയിൽ വിവിധ ക്യാമ്പുകളും ബോധവത്കരണ പരിപാടികളും നടത്തിവരുന്നുണ്ട്.വിദ്യാർത്ഥികൾക്കും തൊഴിലന്വേഷകരായ യുവതി -യുവാക്കൾക്കും പരിശീലനങ്ങൾ നൽകുന്നുണ്ട്‌.അംഗങ്ങളുടെ സുരക്ഷക്ക് വേണ്ടി സോഷ്യൽ സെക്യൂരിറ്റി പദ്ധതികളും ആവിഷ്കരിക്കുന്നു.ഫെസ്റ്റിൻ്റെ മുന്നോടിയായി അംഗങ്ങൾക്കും കുട്ടികൾക്കുമായി കലാ-കായിക മത്സരം , രചനാ മത്സരം , പാചക മത്സരം , മെഹന്തി മത്സരം എന്നിവ സംഘടിപ്പിച്ചു.ലഹരിക്കെതിരെ സ്ത്രീ ശക്തി എന്ന തലക്കെട്ടിൽ ഏപ്രിൽ 30 ന് ബുധനാഴ്ച വൈകിട്ട് 4 മണിക്ക് ലഹരി വിരുദ്ധ റാലി നടത്തും.മുക്കാലയിൽ നിന്നാരംഭിക്കുന്ന റാലി ഡോ. അബ്ദുൾ ലത്തീഫ് ഉദ്ഘാടനം ചെയ്യും.മെയ് 1 ന് വ്യാഴ്ച 3.30 ന് തണൽ കുടുംബാംഗങ്ങളുടെ കലാപരിപാടികളോട് കൂടി തണൽ ഫെസ്റ്റ്: 2025ന് തുടക്കമാകും.പതിനാറാം വാർഷികം മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. റഫീഖ ഉദ്ഘാടനം നിർവ്വഹിക്കും.തണൽ പ്രസിഡൻ്റ് എ.അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിക്കും.വെൽഫയർ പാർട്ടി സംസ്ഥാന വൈ. പ്രസിഡൻ്റ് കെ.എ. ഷഫീഖ് മുഖ്യപ്രഭാഷണം നടത്തും. എഫ്. എൽ.ജി. ഗ്രൂപ്പ് സി.ഇ.ഒ.നാസർ.ബി.പി. മികച്ച അയൽകൂട്ടങ്ങളെ ആദരിക്കും.കെ.പി.സി.സി. സെക്രട്ടറി കെ.പി. നൗഷാദലി മത്സര വിജയികളെ ആദരിക്കും. ഇശൽ പട്ടുറുമാൽ അവതരിപ്പിക്കുന്ന മ്യൂസിക് നൈറ്റും ഒപ്പനയും അരങ്ങേറും.വാര്‍ത്താസമ്മേളനത്തിൽ തണൽ പ്രസിഡൻ്റ് എ. അബ്ദുൾ ലത്തീഫ്, സ്വാഗത സംഘം വൈ.ചെയർമാൻ എ. മൻസൂർ റഹ്മാൻ, ജനറൽ കൺവീനർ ബേബി ബാൽ,കൺവീനർമാരായ ആരിഫ ബഷീർ, റസീനാ മുത്തു എന്നിവർ പങ്കെടുത്തു.

Related Posts

തലമുണ്ട പറയംവളപ്പിൽ സുമേഷിന്റെ ഭാര്യ ഹിമ നിര്യാതയായി
Local News

തലമുണ്ട പറയംവളപ്പിൽ സുമേഷിന്റെ ഭാര്യ ഹിമ നിര്യാതയായി

April 6, 2026
562
വിഷുവിനെ വരവേൽക്കാൻ പൈതൃക കണി വെള്ളരി.
Local News

വിഷുവിനെ വരവേൽക്കാൻ പൈതൃക കണി വെള്ളരി.

April 5, 2026
178
അഡ്വ: പിസി ഉഷ നിര്യാതയായി
Local News

അഡ്വ: പിസി ഉഷ നിര്യാതയായി

April 4, 2026
400
ചങ്ങരംകുളം വളയംകുളത്ത് ആക്രി കടക്ക് തീപിടിച്ചു ‘ലക്ഷങ്ങളുടെ നഷ്ടം
Local News

ചങ്ങരംകുളം വളയംകുളത്ത് ആക്രി കടക്ക് തീപിടിച്ചു ‘ലക്ഷങ്ങളുടെ നഷ്ടം

April 4, 2026
22
പ്രചരണരംഗം ചൂട് പിടിക്കുന്നു ‘വി ഡി സതീശനും ശശി തരൂരും പൊന്നാനിയില്‍ വെള്ളിയാഴ്ച ഷാഫി പറമ്പില്‍ റോഡ് ഷോ
Local News

പ്രചരണരംഗം ചൂട് പിടിക്കുന്നു ‘വി ഡി സതീശനും ശശി തരൂരും പൊന്നാനിയില്‍ വെള്ളിയാഴ്ച ഷാഫി പറമ്പില്‍ റോഡ് ഷോ

April 2, 2026
185
പൊന്നാനിയിലെ യു ഡി എഫ് സ്ഥാനാർഥി നൗഷാദലിയുടെ  ആലംകോട് പഞ്ചായത്ത് പര്യടനം തുടങ്ങി
Local News

പൊന്നാനിയിലെ യു ഡി എഫ് സ്ഥാനാർഥി നൗഷാദലിയുടെ ആലംകോട് പഞ്ചായത്ത് പര്യടനം തുടങ്ങി

April 1, 2026
320
Next Post
മാലയിലെ പുലിപ്പല്ല്; വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി വനംവകുപ്പ്

മാലയിലെ പുലിപ്പല്ല്; വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി വനംവകുപ്പ്

Recent News

കാഞ്ഞിരപ്പള്ളിയിൽ വീട്ടിൽ കുളിച്ച് കൊണ്ടിരിക്കെ ഇടിമിന്നലേറ്റു;വിദ്യാർഥിയ്ക്ക് ദാരുണാന്ത്യം

കാഞ്ഞിരപ്പള്ളിയിൽ വീട്ടിൽ കുളിച്ച് കൊണ്ടിരിക്കെ ഇടിമിന്നലേറ്റു;വിദ്യാർഥിയ്ക്ക് ദാരുണാന്ത്യം

April 10, 2026
129
പത്മരാജന്‍ ഇത്തവണ മത്സരിക്കുന്നത് വിജയിക്കെതിരെ’റെക്കോര്‍ഡിന് വേണ്ടി മത്സരിക്കുന്ന പത്മരാജന്‍ പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

പത്മരാജന്‍ ഇത്തവണ മത്സരിക്കുന്നത് വിജയിക്കെതിരെ’റെക്കോര്‍ഡിന് വേണ്ടി മത്സരിക്കുന്ന പത്മരാജന്‍ പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

April 10, 2026
79
ഡാനിഷ് സിദ്ദിഖി ജേണലിസം അവാർഡ് 2026: മലപ്പുറത്തിന്റെ അഭിമാനമായി ഐശ്വര്യ രാജ്

ഡാനിഷ് സിദ്ദിഖി ജേണലിസം അവാർഡ് 2026: മലപ്പുറത്തിന്റെ അഭിമാനമായി ഐശ്വര്യ രാജ്

April 10, 2026
261
കുംഭമേള വൈറൽ താരം മൈനർ; ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു

കുംഭമേള വൈറൽ താരം മൈനർ; ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു

April 10, 2026
328
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025