• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, April 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സംവിധായകർ പ്രതികളായ ലഹരി കേസ്; അന്വേഷണത്തിന് പ്രത്യേക സംഘം

cntv team by cntv team
April 28, 2025
in Kerala
A A
സംവിധായകർ പ്രതികളായ ലഹരി കേസ്; അന്വേഷണത്തിന് പ്രത്യേക സംഘം
0
SHARES
77
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്‌റഫ്‌ ഹംസ എന്നിവരിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം. എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ എം എഫ് സുരേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. ഇന്നലെയാണ് കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് സംവിധായകർ അറസ്റ്റിലായത്. ഫ്ലാറ്റിലേക്ക് കഞ്ചാവ് എത്തിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. ഫ്ലാറ്റ് ഉടമയും സംവിധായകനുമായ സമീർ താഹിറിന് രണ്ട് ദിവസത്തിനുള്ളിൽ നോട്ടീസ് നൽകും.മൂന്ന് പേരിൽ നിന്നായി 1.6 ഗ്രാം കഞ്ചാവാണ് ഇന്നലെ എക്സൈസ് പിടികൂടിയത്. എക്സൈസ് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തിൽ വിട്ടു. വാണിജ്യ അളവില്‍ കഞ്ചാവ് കണ്ടെടുക്കാത്തതിനാലാണ് ഇവരെ എക്സൈസ് ജാമ്യത്തിൽ വിട്ടത്. രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് സംഘം ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ പരിശോധന നടത്തുകയായിരുന്നു. ചോദ്യം ചെയ്യലിൽ ലഹരി ഉപയോഗിക്കാറുണ്ടെന്ന് സംവിധായകർ സമ്മതിച്ചിരുന്നു.ഇവർക്ക് കഞ്ചാവ് എത്തിച്ചവരെ കുറിച്ചുള്ള വിവരങ്ങൾ ഇന്നലെ എക്സൈസിന് ലഭിച്ചിരുന്നു. എന്നൽ ഇതുമായി ബന്ധപ്പെട്ട് ലഭിച്ച മൊബൈൽ നമ്പർ സ്വിച്ച് ഓഫാണ്.കഞ്ചാവിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണത്തിൽ സൈബർ സെല്ലിന്റെ സഹായം തേടാനും എക്സൈസ് ആലോചിക്കുന്നുണ്ട്. ഖാലിദ് റഹ്മാന്റെയും അഷ്‌റഫ്‌ ഹംസയുടെയും സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയിൽ വരും. ഇരോടൊപ്പം പിടികൂടിയ ഷാലിഹ് മുഹമ്മദിനെതിരെയുള്ള കൂടുതൽ ലഹരി കേസുകൾ എക്സൈസിന് ലഭിച്ചിട്ടുണ്ട്.അതേസമയം, കേസിൽ സമീർ താഹിറിനും പങ്കുണ്ടെന്നാണ് എക്സൈസിറെ നിഗമനം.വിശദമായി ചോദ്യം ചെയ്ത ശേഷം കേസിൽ പ്രതി ചേർക്കണോ എന്ന് അന്വേഷണ സംഘം തീരുമാനിക്കും.ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് വേട്ടയുമായുള്ള ബന്ധവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.ഉണ്ട, തല്ലുമാല, അനുരാഗ കരിക്കിൻ വെള്ളം, ലൗവ് തുടങ്ങിയ സിനിമയും ഖാലിദ് റഹ്മാൻ സംവിധാനം ചെയ്തിട്ടുണ്ട്. തല്ലുമാലയടക്കമുള്ള ഖാലിദ് റഹ്മാന്‍റെ സിനിമകള്‍ വൻ വിജയം നേടിയിരുന്നു. വൻ വിജയമായ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിൽ ഡ്രൈവറുടെ വേഷവും ഖാലിദ് റഹ്മാൻ ചെയ്തിട്ടുണ്ട്. മലയാള സിനിമയിലെ ലഹരി വസ്തുക്കളുടെ ഉപയോഗവുമായി ബന്ധപ്പെട്ട എക്സൈസിന്‍റെ നടപടി പ്രമുഖരിലേക്ക് നീളുന്നുവെന്നതാണ് ഇപ്പോഴത്തെ അറസ്റ്റിന്‍റെ പ്രധാന്യം.

Related Posts

നാട്ടികയിലെ ബിജെപി സ്ഥാനാര്‍ത്ഥി സി സി മുകുന്ദന്റെ പി എ അസർ മജീദ് അറസ്റ്റിൽ
Kerala

നാട്ടികയിലെ ബിജെപി സ്ഥാനാര്‍ത്ഥി സി സി മുകുന്ദന്റെ പി എ അസർ മജീദ് അറസ്റ്റിൽ

April 6, 2026
266
അമ്മയ്ക്ക് ഒപ്പം അങ്കണവാടിയിൽനിന്ന് മടങ്ങിയ മൂന്നര വയസുകാരന് പിക്കപ്പ് ഇടിച്ച് ദാരുണാന്ത്യം
Kerala

അമ്മയ്ക്ക് ഒപ്പം അങ്കണവാടിയിൽനിന്ന് മടങ്ങിയ മൂന്നര വയസുകാരന് പിക്കപ്പ് ഇടിച്ച് ദാരുണാന്ത്യം

April 6, 2026
195
കേരളത്തിൽ യുഡിഎഫ് 96 സീറ്റുകൾ നേടും, പറഞ്ഞാൽ പറഞ്ഞത് ചെയ്യും: ഡി കെ ശിവകുമാർ
Kerala

കേരളത്തിൽ യുഡിഎഫ് 96 സീറ്റുകൾ നേടും, പറഞ്ഞാൽ പറഞ്ഞത് ചെയ്യും: ഡി കെ ശിവകുമാർ

April 6, 2026
69
ട്വന്റി-20-എൻഡിഎ സഖ്യം; പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു, സാബു ജേക്കബിനെതിരെ ഗുരുതര ആരോപണം
Kerala

ട്വന്റി-20-എൻഡിഎ സഖ്യം; പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു, സാബു ജേക്കബിനെതിരെ ഗുരുതര ആരോപണം

April 6, 2026
159
വീട്ടിൽ വച്ച് പ്രസവം, നവജാത ശിശു മരിച്ചു; ഭാര്യ ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് യുവാവ്
Kerala

വീട്ടിൽ വച്ച് പ്രസവം, നവജാത ശിശു മരിച്ചു; ഭാര്യ ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് യുവാവ്

April 6, 2026
469
‘എൽഡിഎഫും യുഡിഎഫും അധികാരത്തിലെത്തിയാൽ ലൗ ജിഹാദ് നടപ്പാക്കും’; വിവാദപ്രസംഗവുമായി പി.കെ. കൃഷ്ണദാസ്
Kerala

‘എൽഡിഎഫും യുഡിഎഫും അധികാരത്തിലെത്തിയാൽ ലൗ ജിഹാദ് നടപ്പാക്കും’; വിവാദപ്രസംഗവുമായി പി.കെ. കൃഷ്ണദാസ്

April 6, 2026
78
Next Post
യെമനിൽ അമേരിക്കയുടെ വ്യോമാക്രമണം; 68 പേർ കൊല്ലപ്പെട്ടു

യെമനിൽ അമേരിക്കയുടെ വ്യോമാക്രമണം; 68 പേർ കൊല്ലപ്പെട്ടു

Recent News

ഭർത്താവുമായി വീഡിയോ കോൾ, പിന്നാലെ തർക്കം; നടി സുഭാഷിണിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

ഭർത്താവുമായി വീഡിയോ കോൾ, പിന്നാലെ തർക്കം; നടി സുഭാഷിണിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

April 7, 2026
69
കൊല്ലത്ത് ഹോട്ടൽ ഉടമയെ തൊഴിലാളി കുത്തിക്കൊന്നു; പ്രതി പിടിയിൽ

കൊല്ലത്ത് ഹോട്ടൽ ഉടമയെ തൊഴിലാളി കുത്തിക്കൊന്നു; പ്രതി പിടിയിൽ

April 7, 2026
136
ലോക്ക്ഡൗണിന് കട അടച്ചില്ല, അച്ഛനെയും മകനെയും കസ്റ്റഡിയിലെടുത്തു; കൊലപാതകം, 9 പോലീസുകാർക്ക് വധശിക്ഷ

ലോക്ക്ഡൗണിന് കട അടച്ചില്ല, അച്ഛനെയും മകനെയും കസ്റ്റഡിയിലെടുത്തു; കൊലപാതകം, 9 പോലീസുകാർക്ക് വധശിക്ഷ

April 7, 2026
58
കോളജിൽ വോട്ടുചോദിക്കാനെത്തിയ സന്ദീപ് വാരിയർക്ക് നേരെ ആക്രമണം; 2 പേർക്ക് പരുക്ക്

കോളജിൽ വോട്ടുചോദിക്കാനെത്തിയ സന്ദീപ് വാരിയർക്ക് നേരെ ആക്രമണം; 2 പേർക്ക് പരുക്ക്

April 7, 2026
51
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025