• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, July 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

ഒമാനിൽ നിന്നും കാർഗോയിൽ മലപ്പുറത്ത് എത്തിച്ചത് 1.5കിലോ എംഡിഎംഎ, ലഹരി കടത്ത് സംഘത്തിലെ 2 പേർ കൂടി പിടിയിൽ

cntv team by cntv team
April 27, 2025
in Crime
A A
ഒമാനിൽ നിന്നും കാർഗോയിൽ മലപ്പുറത്ത് എത്തിച്ചത് 1.5കിലോ എംഡിഎംഎ, ലഹരി കടത്ത് സംഘത്തിലെ 2 പേർ കൂടി പിടിയിൽ
0
SHARES
459
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലപ്പുറം: അന്താരാഷ്ട്ര ലഹരി കടത്ത് സംഘത്തിലെ 2 പേർ കൂടി മലപ്പുറത്ത് പിടിയിൽ. ഒമാനിൽ നിന്നും കാർഗോ വഴി എത്തിച്ച് വീട്ടിൽ സൂക്ഷിച്ച ഒന്നര കിലോയോളം എംഡിഎംഎ പിടികൂടിയ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കോഴിക്കോട് ബേപ്പൂർ സ്വദേശി കല്ലിങ്ങൽ മുഹമ്മദ്‌ സനിൽ (30), കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി കൊട്ടപറമ്പിൽ വീട്ടിൽ നാഫിദ് (27) എന്നിവരാണ് പിടിയിലായത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം 3 ആയി. കഴിഞ്ഞ മാസമാണ് ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന കൊണ്ടോട്ടി മുക്കൂട് മുള്ളൻ മടത്തിൽ ആഷിഖിൻ്റെ വീട്ടിൽ നിന്നും പാർസലിൽ നിന്നുമാണ് എംഡിഎംഎ പിടികൂടിയത്. ഒമാനിൽ നിന്നും കടത്തിയ എംഡിഎംഎ വില്പന നടത്തുന്നതിനിടെ എറണാകുളത്ത് മട്ടാഞ്ചേരി, പള്ളുരുത്തി, ആലുവ, ഫോർട്ട് കൊച്ചി, പനങ്ങാട് പൊലീസ് സ്റ്റേഷനുകളിലും എക്സൈസും യുവതിയടക്കം 10 ഓളം പേരെ 7 കേസുകളിലായി പിടികൂടിയിരുന്നു. തുടർന്ന് ആഷിഖിനെ ഒമാനിൽ നിന്നും നാട്ടിൽ എത്തിയ സമയം പിടികൂടി റിമാൻ്റിൽ കഴിഞ്ഞു വരികയാണ്. കഴിഞ്ഞ ആഴ്ച്ച ആഷിഖിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിലാണ് ലഹരി കടത്ത് സംഘത്തിൽ ഉൾപ്പെട്ട പ്രധാന കണ്ണികളെ കുറിച്ച് വിവരം ലഭിക്കുന്നത്. തുടർന്ന് ഇന്നലെ ഗോവയിൽ നിന്നും വരുന്ന വഴിയാണ് സനിലിനെ പിടികൂടിയത്. ഈ കേസുമായി ബന്ധപ്പെട്ട് ഇനിയും വിദേശ പൗരനടക്കം ഉള്ള ആളുകളെ പിടികൂടാനുണ്ട്. 

നാഫിദിൻ്റെ പേരിൽ വേങ്ങര സ്റ്റേഷനിൽ ലഹരി കടത്തുമായി ബന്ധപ്പെട്ട കേസ് നിലവിൽ ഉണ്ട്. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികളെ പിടികൂടാനുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലാ പൊലിസ് മേധാവി ആർ വിശ്വനാഥ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഡിവൈഎസ്പി സന്തോഷ്, കരിപ്പൂർ ഇൻസ്പക്ടർ അബ്ബാസ് അലി എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് സംഘവും കരിപ്പൂർ പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.

Related Posts

പാലക്കാട് ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി അറസ്റ്റില്‍
Crime

പാലക്കാട് ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി അറസ്റ്റില്‍

July 23, 2026
161
പൊന്നാനി പീഡനക്കേസ്; ക്രൈംബ്രാഞ്ച് എസ്‌ഐടി അന്വേഷിക്കും
Crime

പൊന്നാനി പീഡനക്കേസ്; ക്രൈംബ്രാഞ്ച് എസ്‌ഐടി അന്വേഷിക്കും

July 23, 2026
99
ജീവനാംശത്തെ ചൊല്ലി തർക്കം: അച്ഛനെ മകൻ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു
Crime

ജീവനാംശത്തെ ചൊല്ലി തർക്കം: അച്ഛനെ മകൻ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു

July 23, 2026
182
തിരൂർ മിനി സിവിൽ സ്റ്റേഷനുപിന്നിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം; അന്വേഷണം ആരംഭിച്ച് പോലീസ്
Crime

തിരൂർ മിനി സിവിൽ സ്റ്റേഷനുപിന്നിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം; അന്വേഷണം ആരംഭിച്ച് പോലീസ്

July 22, 2026
250
വിവാഹത്തിന് സമ്മതം നൽകാത്തതിന്റെ പേരിൽ യുവതിയുടെ പിതാവിനെയും സഹോദരനെയും ബന്ദിയാക്കി മർദിച്ച പ്രതികൾ പിടിയിൽ
Crime

വിവാഹത്തിന് സമ്മതം നൽകാത്തതിന്റെ പേരിൽ യുവതിയുടെ പിതാവിനെയും സഹോദരനെയും ബന്ദിയാക്കി മർദിച്ച പ്രതികൾ പിടിയിൽ

July 22, 2026
244
പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ പതിനാറുകാരിയെ പീഡിപ്പിച്ചു; പ്രതി പൊലീസ് പിടിയിൽ
Crime

പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ പതിനാറുകാരിയെ പീഡിപ്പിച്ചു; പ്രതി പൊലീസ് പിടിയിൽ

July 22, 2026
412
Next Post
മഞ്ഞപ്പിത്തം ബാധിച്ച് യൂത്ത് ലീ​ഗ് പ്രാദേശിക നേതാവ് മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് യൂത്ത് ലീ​ഗ് പ്രാദേശിക നേതാവ് മരിച്ചു

Recent News

മെഴുകുതുരിയെടുത്ത് തയ്യാറായിക്കോളൂ… സംസ്ഥാനത്ത് ഇന്നും പവർകട്ട്

മെഴുകുതുരിയെടുത്ത് തയ്യാറായിക്കോളൂ… സംസ്ഥാനത്ത് ഇന്നും പവർകട്ട്

July 23, 2026
126
പാലക്കാട് ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി അറസ്റ്റില്‍

പാലക്കാട് ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി അറസ്റ്റില്‍

July 23, 2026
161
ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തന കേസ്: ഗൺമാന്മാർ മർദ്ദിച്ച കേസ് അട്ടിമറിച്ചു; എം ആർ അജിത് കുമാറിന് സസ്പെൻഷൻ

ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തന കേസ്: ഗൺമാന്മാർ മർദ്ദിച്ച കേസ് അട്ടിമറിച്ചു; എം ആർ അജിത് കുമാറിന് സസ്പെൻഷൻ

July 23, 2026
72
കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ ഡൽഹി; സമരത്തിനെതിരായ നടപടിയെ പിന്തുണച്ച് കൃഷ്ണകുമാർ

കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ ഡൽഹി; സമരത്തിനെതിരായ നടപടിയെ പിന്തുണച്ച് കൃഷ്ണകുമാർ

July 23, 2026
161
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025