• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, September 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

വിവാഹസംഘത്തിന്റെ ബസിന് നേരെ പന്നിപ്പടക്കമെറിഞ്ഞ സംഭവം; ആട് ഷമീറും സംഘവും പിടിയിൽ

cntv team by cntv team
April 27, 2025
in Crime, Highlights
A A
വിവാഹസംഘത്തിന്റെ ബസിന് നേരെ പന്നിപ്പടക്കമെറിഞ്ഞ സംഭവം; ആട് ഷമീറും സംഘവും പിടിയിൽ
0
SHARES
195
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട്: കൊടുവള്ളിയിൽ വിവാഹ സംഘം സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം നടത്തിയ മൂന്ന് പ്രതികൾ പിടിയിൽ. കൊളവയൽ അസീസ്, ആട് ഷമീ‌ർ, അജ്മൽ എന്നിവരാണ് പിടിയിലായത്. പ്രതികളെ പിന്തുടർന്ന് പിടികൂടുന്നതിനിടയിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്രു. വിവാഹ സംഘം സഞ്ചരിച്ച ബസിന് നേരെ പടക്കം എറിഞ്ഞാണ് പ്രതികൾ ആക്രമണം നടത്തിയത്. ബസിൽ നിന്ന് പുറത്തിറങ്ങിയവരെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ബസ് ഉരസിയതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. കൊടുവള്ളി വെണ്ണക്കാടാണ് സംഭവം നടന്നത്. പെട്രോൾ പമ്പിനുള്ളിൽ നിന്ന് റോഡിലേക്ക് ഇറങ്ങാൻ തുടങ്ങുകയായിരുന്ന ബസിന് നേരെ പന്നിപ്പടക്കം ഉൾപ്പടെ എറിയുകയും മുൻവശത്തെ ചില്ല് അടിച്ചുതകർക്കുകയും ചെയ്തു. അക്രമികൾ എറിഞ്ഞ പടക്കങ്ങളിൽ ഒന്ന് പമ്പിനുള്ളിൽ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയാണ് ചെയ്തത്. പൊട്ടാതെ കിടന്ന മറ്റൊരു പടക്കം പൊലീസ് എത്തി പെട്രോൾ പമ്പിന്റെ സമീപത്ത് നിന്ന് മാറ്റി. വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.

സമീപത്തെ കല്യാണ മണ്ഡപത്തിലേക്ക് എത്തിയ ബസ് അവിടെ ആളുകളെ ഇറക്കിയ ശേഷം തിരിക്കാനുള്ള സൗകര്യത്തിനാണ് പെട്രോൾ പമ്പിലേക്ക് കയറ്റിയത്. ഇതിനിടയിൽ അതുവഴി വന്ന കാറിൽ ബസ് ഉരസി എന്ന പേരിലായിരുന്നു ആക്രമണം. കാറിലെത്തിയ കുപ്രസിദ്ധ ഗുണ്ട ആട് ഷമീറും സംഘവും കാർ നടുറോഡിൽ നിർത്തിയിട്ട ശേഷം ആക്രമണം നടത്തുകയായിരുന്നു.

ആട് ഷമീർ, കൊളവയൽ അസീസ് എന്നിവർക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കൊടുവള്ളിയിൽ ഇവർക്കെതിരെ മുൻപും വധശ്രമത്തിന് കേസുണ്ട്. പ്രവാസിയെയാണ് വധിക്കാൻ ശ്രമിച്ചത്. അജ്മലിനെതിരെ 11 കേസുകളാണ് ഉള്ളത്. ആക്രമണത്തിൽ പങ്കാളിയായ അമൽ എന്നയാളെയാണ് ഇനി പിടികൂടാനുള്ളത്.

Related Posts

ചരിത്രം: ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി മീരാബായ് ചനു
Highlights

ചരിത്രം: ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി മീരാബായ് ചനു

September 23, 2026
23
ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ
Crime

ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ

September 21, 2026
141
തൃശൂരിൽ വൻ കവർച്ച; വീടിന്റെ വാതിൽ തകർത്ത് 55 പവൻ സ്വർണം കവർന്നു
Crime

തൃശൂരിൽ വൻ കവർച്ച; വീടിന്റെ വാതിൽ തകർത്ത് 55 പവൻ സ്വർണം കവർന്നു

September 21, 2026
258
കറങ്ങിനടന്ന് മോഷണം, സഞ്ചാരം വിമാനത്തിൽ; അന്തർസംസ്ഥാന സംഘം പൊലീസിന്റെ വലയിൽ
Crime

കറങ്ങിനടന്ന് മോഷണം, സഞ്ചാരം വിമാനത്തിൽ; അന്തർസംസ്ഥാന സംഘം പൊലീസിന്റെ വലയിൽ

September 21, 2026
344
കൈക്കൂലിയായി ചോദിച്ചത് മീൻകറി! തമിഴ്നാട്ടിൽ വില്ലേജ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
Crime

കൈക്കൂലിയായി ചോദിച്ചത് മീൻകറി! തമിഴ്നാട്ടിൽ വില്ലേജ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

September 19, 2026
166
ഇന്ത്യക്കാരനെന്ന വ്യാജേന ജോലി ചെയ്തത് ബംഗ്ലാദേശി പൗരന്‍; ഏഴിമല നാവിക അക്കാദമിയില്‍ വന്‍ സുരക്ഷാ വീഴ്ച
Crime

ഇന്ത്യക്കാരനെന്ന വ്യാജേന ജോലി ചെയ്തത് ബംഗ്ലാദേശി പൗരന്‍; ഏഴിമല നാവിക അക്കാദമിയില്‍ വന്‍ സുരക്ഷാ വീഴ്ച

September 19, 2026
112
Next Post
സമയം അവസാനിച്ചു, കേരളത്തിൽ നിന്ന് 6 പേരടക്കം 537 പാകിസ്ഥാനികൾ മടങ്ങി; 850 ഇന്ത്യക്കാർ തിരിച്ചെത്തി

സമയം അവസാനിച്ചു, കേരളത്തിൽ നിന്ന് 6 പേരടക്കം 537 പാകിസ്ഥാനികൾ മടങ്ങി; 850 ഇന്ത്യക്കാർ തിരിച്ചെത്തി

Recent News

വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും; അഞ്ച് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും; അഞ്ച് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

September 24, 2026
15
കലാസൂര്യന് വിട:നാടക കലാകാരന്‍ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

കലാസൂര്യന് വിട:നാടക കലാകാരന്‍ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

September 23, 2026
62
ബ്രസീൽ ലെജൻഡ്സിനെതിരെ പൊരുതി വീണ് ഇന്ത്യ ഓൾ സ്റ്റാർസ്; ഫെർണാണ്ടീന്യോയ്ക്ക് ഹാട്രിക്, ഇരട്ട ഗോളുമായി സി.കെ. വിനീത്

ബ്രസീൽ ലെജൻഡ്സിനെതിരെ പൊരുതി വീണ് ഇന്ത്യ ഓൾ സ്റ്റാർസ്; ഫെർണാണ്ടീന്യോയ്ക്ക് ഹാട്രിക്, ഇരട്ട ഗോളുമായി സി.കെ. വിനീത്

September 23, 2026
230
1,068.79 കോടി രൂപ അനുവദിച്ചു;സെപ്റ്റംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ

1,068.79 കോടി രൂപ അനുവദിച്ചു;സെപ്റ്റംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ

September 23, 2026
32
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025