• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, July 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഒരിക്കല്‍ നേരില്‍ കണ്ടപ്പോള്‍ പറഞ്ഞതാണ്’; മോഹന്‍ലാലിനെയും ‘തുടരു’മിനെയും കുറിച്ച് ആര്‍ എസ് വിമല്‍

cntv team by cntv team
April 27, 2025
in UPDATES
A A
ഒരിക്കല്‍ നേരില്‍ കണ്ടപ്പോള്‍ പറഞ്ഞതാണ്’; മോഹന്‍ലാലിനെയും ‘തുടരു’മിനെയും കുറിച്ച് ആര്‍ എസ് വിമല്‍
0
SHARES
190
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലയാളത്തില്‍ നിന്ന് സമീപകാലത്ത് ഏറ്റവും വലിയ ജനപ്രീതി നേടുന്ന ചിത്രമായി മാറുകയാണ് മോഹന്‍ലാല്‍ നായകനായ തുടരും.തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ ഷോകള്‍ക്കിപ്പുറം തന്നെ വന്‍ അഭിപ്രായം നേടുകയായിരുന്നു. തൊട്ടുപിന്നാലെ കുതിച്ചുയര്‍ന്ന ടിക്കറ്റ് ബുക്കിംഗ് മൂന്നാം ദിനവും തുടരുകയാണ്. ചിത്രത്തെ പ്രശംസിച്ച് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തുന്നവരില്‍ സാധാരണ പ്രേക്ഷകരും സിനിമാ മേഖലയില്‍ ഉള്ളവരും ഉണ്ട്, ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചും മോഹന്‍ലാലിനെക്കുറിച്ചും അഭിപ്രായ പ്രകടനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ആര്‍ എസ് വിമല്‍.

താനുള്‍പ്പെടെയുള്ളവരുടെ മാനസ ഗുരുവാണ് മോഹന്‍ലാല്‍ എന്ന് പറയുന്നു വിമല്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് വിമലിന്‍റെ കുറിപ്പ്. അഭിനയം ലഹരിയാക്കിയ മോഹന്‍ലാല്‍ എന്ന നടന്‍റെ മറ്റൊരു അത്ഭുതം…!! തുടരും.. എന്തൊരു ചന്തമാണ് ലാലേട്ടാ നിങ്ങളെ ഇങ്ങനെ സ്ക്രീനില്‍ കണ്ടിരിക്കാന്‍. ഒരിക്കല്‍ ഞാന്‍ നേരില്‍ കണ്ടപ്പോള്‍ പറഞ്ഞതാണ്, ഞാനുള്‍പ്പെടെയുള്ള പലരുടെയും മാനസഗുരുവാണ് അങ്ങെന്ന്.ദീര്‍ഘകാലം ഇത് തുടരട്ടെ. നിര്‍മ്മാതാവ് പ്രിയപ്പെട്ട രഞ്ജിത്തിനും തരുണ്‍ മൂര്‍ത്തിക്കും ആശംസകള്‍, ആര്‍ എസ് വിമലിന്‍റെ വാക്കുകള്‍.

അതേസമയം ചിത്രത്തിന് ഞായറാഴ്ച വമ്പന്‍ ഒക്കുപ്പന്‍സിയാണ് തിയറ്ററുകളില്‍ ലഭിക്കുന്നത്. പ്രേക്ഷകാവേശം പരമാവധി ഉപയോഗപ്പെടുത്താനായി ഇന്നലെയും ഇന്നുമൊക്കെ പുലര്‍ച്ചെ മുതല്‍ അര്‍ധരാത്രി വരെയാണ് കേരളത്തില്‍ അങ്ങോളമിങ്ങോളം തിയറ്ററുകള്‍ ഷോകള്‍ ചാര്‍ട്ട് ചെയ്തിരിക്കുന്നത്. ഇടവേളയ്ക്ക് ശേഷം ഒരു മോഹന്‍ലാല്‍ ചിത്രത്തിന് ഇത്രയും പോസിറ്റീവ് അഭിപ്രായം ലഭിക്കുന്നതിനാല്‍ വമ്പന്‍ ഹിറ്റില്‍ കുറഞ്ഞതൊന്നും ഇന്‍ഡസ്ട്രി പ്രതീക്ഷിക്കുന്നില്ല. 100 കോടി ക്ലബ്ബില്‍ വരും ദിനങ്ങളില്‍ തന്നെ ചിത്രം ഇടംപിടിക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ തുടര്‍ച്ചയായി രണ്ട് ചിത്രങ്ങള്‍ 100 കോടി ക്ലബ്ബ് കടത്തുന്ന മലയാളത്തിലെ ഒരേയൊരു നായകനായും മോഹന്‍ലാല്‍ മാറും.

ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഷാജി കുമാര്‍ ആണ് ഛായാ​ഗ്രഹണം. എഡിറ്റിം​ഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സം​ഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ​ഗോവിന്ദ്, കലാസംവിധാനം ​ഗോകുല്‍ ദാസ്. കെ ആര്‍ സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്

Related Posts

ജില്ലാ പഞ്ചായത്ത് മെമ്പറുടെ ഇടപെടല്‍’കോക്കൂര്‍ ഗവണ്‍മെന്റ് ഹയന്‍സെക്കണ്ടറി സ്കൂളിന് പ്ലസ്ടു സയന്‍സ് ബാച്ച് അനുവദിച്ചു
UPDATES

ജില്ലാ പഞ്ചായത്ത് മെമ്പറുടെ ഇടപെടല്‍’കോക്കൂര്‍ ഗവണ്‍മെന്റ് ഹയന്‍സെക്കണ്ടറി സ്കൂളിന് പ്ലസ്ടു സയന്‍സ് ബാച്ച് അനുവദിച്ചു

July 22, 2026
5
വെളിയങ്കോട് പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പഞ്ചായത്ത് തല നേത്യ സംഗമവും ,വികസന സദസ്സും നടത്തി
UPDATES

വെളിയങ്കോട് പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പഞ്ചായത്ത് തല നേത്യ സംഗമവും ,വികസന സദസ്സും നടത്തി

July 22, 2026
41
പൊന്നാനി നിയോജക മണ്ഡലത്തിലെ വികസനകാര്യങ്ങൾ ചർച്ച ചെയ്ത് യു ഡി എഫ് വികസന സദസ്സുകൾ സംഘടിപ്പിച്ചു
UPDATES

പൊന്നാനി നിയോജക മണ്ഡലത്തിലെ വികസനകാര്യങ്ങൾ ചർച്ച ചെയ്ത് യു ഡി എഫ് വികസന സദസ്സുകൾ സംഘടിപ്പിച്ചു

July 22, 2026
39
ചാലിശ്ശേരി ഇടവകയുടെ എറണാകുള കുടുബ യൂണിറ്റ് സിൽവർ ജൂബിലി നിറവിൽ’സ്വാന്തന സ്പർശം സഹായങ്ങൾ വിതരണം ചെയ്തു
UPDATES

ചാലിശ്ശേരി ഇടവകയുടെ എറണാകുള കുടുബ യൂണിറ്റ് സിൽവർ ജൂബിലി നിറവിൽ’സ്വാന്തന സ്പർശം സഹായങ്ങൾ വിതരണം ചെയ്തു

July 22, 2026
21
ആലങ്കോട് ഗ്രാമപഞ്ചായത്ത് വാട്ടർ ടാങ്ക് വിതരണം ചെയ്തു
UPDATES

ആലങ്കോട് ഗ്രാമപഞ്ചായത്ത് വാട്ടർ ടാങ്ക് വിതരണം ചെയ്തു

July 22, 2026
248
CUSAT സ്റ്റുഡന്റ്സ് സ്പേസ് സമ്മിറ്റ് 2026 ക്വിസ് മത്സരത്തിൽ ധ്യാൻ നന്മയ്ക്ക് ഒന്നാം സ്ഥാനം
UPDATES

CUSAT സ്റ്റുഡന്റ്സ് സ്പേസ് സമ്മിറ്റ് 2026 ക്വിസ് മത്സരത്തിൽ ധ്യാൻ നന്മയ്ക്ക് ഒന്നാം സ്ഥാനം

July 22, 2026
61
Next Post
മഞ്ഞുമ്മൽ ബോയ്സിൽ ഡ്രൈവറുടെ വേഷം ചെയ്തിട്ടുണ്ട്’: ഉദ്യോഗസ്ഥരോട് ഖാലിദ്; സമീറിന്റെ ഫ്ലാറ്റ് മുൻപും നിരീക്ഷണത്തിൽ

മഞ്ഞുമ്മൽ ബോയ്സിൽ ഡ്രൈവറുടെ വേഷം ചെയ്തിട്ടുണ്ട്’: ഉദ്യോഗസ്ഥരോട് ഖാലിദ്; സമീറിന്റെ ഫ്ലാറ്റ് മുൻപും നിരീക്ഷണത്തിൽ

Recent News

ജില്ലാ പഞ്ചായത്ത് മെമ്പറുടെ ഇടപെടല്‍’കോക്കൂര്‍ ഗവണ്‍മെന്റ് ഹയന്‍സെക്കണ്ടറി സ്കൂളിന് പ്ലസ്ടു സയന്‍സ് ബാച്ച് അനുവദിച്ചു

ജില്ലാ പഞ്ചായത്ത് മെമ്പറുടെ ഇടപെടല്‍’കോക്കൂര്‍ ഗവണ്‍മെന്റ് ഹയന്‍സെക്കണ്ടറി സ്കൂളിന് പ്ലസ്ടു സയന്‍സ് ബാച്ച് അനുവദിച്ചു

July 22, 2026
5
നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് KSU

നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് KSU

July 22, 2026
1.4k
നാട്ടിൽ ഇപ്പോൾ അടിയന്തരാവസ്ഥ, യുവജന പ്രക്ഷോഭങ്ങൾ തളർന്നിട്ടില്ല; ഈ പോക്ക് പ്രതീക്ഷനൽകുന്നു- ജോജു ജോർജ്

നാട്ടിൽ ഇപ്പോൾ അടിയന്തരാവസ്ഥ, യുവജന പ്രക്ഷോഭങ്ങൾ തളർന്നിട്ടില്ല; ഈ പോക്ക് പ്രതീക്ഷനൽകുന്നു- ജോജു ജോർജ്

July 22, 2026
73
കെ എസ് എസ് പി യു വെളിയങ്കോട്  യൂണിറ്റ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

കെ എസ് എസ് പി യു വെളിയങ്കോട് യൂണിറ്റ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

July 22, 2026
32
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025